1 GBP = 97.40 INR                       

BREAKING NEWS

അല്‍ ഉമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന് പരിശീലനമൊരുക്കുന്നത് പൂന്തുറയില്‍; വിതുരയിലും ഇടിച്ചക്കപ്ലാമൂട്ടിലും ഭീകര വേരുകള്‍ക്ക് ആഴമേറെ; മംഗലപുരത്ത് സാറ്റലൈറ്റ് ഫോണ്‍ എത്തിച്ചതും തീവ്രാവാദികളുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍; കളിയിക്കാവിളയിലേത് ജനശ്രദ്ധ നേടാനുള്ള വെറുതെ ഒരു കൊലപാതകമോ? വര്‍ക്കലയിലെ ഡി എച്ച് ആര്‍ എം മോഡലിനെ സംശയിച്ച് കേരളാ പൊലീസ്; തമിഴ്നാട് പൊലീസ് തിരുവനന്തപുരത്തെ ഭീകരത തുറന്നു കാട്ടുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ സംഘങ്ങള്‍ കൂടുതല്‍ ഉള്ളത് തെക്കന്‍ ജില്ലകളില്‍. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ വേരുകളാണ് തീവ്രവാദ സംഘങ്ങള്‍ക്കുള്ളതെന്ന തിരിച്ചറിവിലേക്ക് പൊലീസും. കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഐസിസ് ബന്ധങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തും കൊല്ലത്തും ഇതിനേയും വെല്ലുന്ന തരത്തിലാണ് ഭീകരരുടെ സാന്നിധ്യം. ഇവര്‍ക്ക് അല്‍ ഉമ പോലുള്ള സംഘങ്ങളുമായി വലിയ അടുപ്പമുണ്ടെന്നും പൊലീസ് കണ്ടെത്തുന്നു. അല്‍ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗാണ് കളിയിക്കാവിളയില്‍ എസ് ഐയെ കൊന്നത്. ഈ സംഘത്തിന് തിരുവനന്തപുരത്ത് ശക്തമായ അടിവേരുകളുണ്ട്.

മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ വിദേശത്തു നിന്നൊരാള്‍ ഉപഗ്രഹ ഫോണ്‍ എത്തിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. ചിലര്‍ തുടരെ ഇത് ഉപയോഗിക്കുകയും ചെയ്തു. കോളുകള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായ സൂചനകളാണു ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ വീടു പരിശോധിച്ചു ഫോണ്‍ പിടിച്ചെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. പൊലീസ് ആളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ നശിപ്പിച്ചിരിക്കാമെന്നാണു നിഗമനം. എസ്എസ്ഐ വെടിവച്ചു കൊല്ലപ്പെട്ടതോടെ ഈ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തും. തമിഴ്നാട് നാഷണല്‍ ലീഗും കേരളത്തിലെ ഭീകര സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോള്‍.

കളിയിക്കാവിളയില്‍ എസ്എസ്ഐയെ വെടിവച്ചു കൊന്നതിനു പിന്നാലെ തമിഴ്നാട് ക്യു ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശൃംഖല വ്യക്തമാകുന്നത്. തീര-മലയോര മേഖലകളെ ഇവര്‍ സുരക്ഷിത താവളമാക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഭീകരസാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും നടന്ന നിരന്തര റെയ്ഡുകളില്‍ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. പൊലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം. വര്‍ക്കലയിലെ ഡിഎച്ച് ആര്‍ എം മോഡല്‍ കൊലയിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നത്. തങ്ങളുടെ ശക്തി അറിയിക്കാനായിരുന്നു വര്‍ക്കലയില്‍ ഡി എച്ച് ആര്‍ എം കൊല നടത്തിയത്. ഇതാണ് കളിയിക്കാവളിയിലും സംഭവിച്ചത്.

വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ഇതുവരെ തീവ്രവാദ സംഘങ്ങളുടെ സാന്നിധ്യമില്ലെന്നു കരുതിയിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇത്തരം സംഘങ്ങള്‍ സജീവമാണെന്നു വ്യക്തമായതോടെ കര്‍ശന ജാഗ്രത പാലിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും റൂറല്‍ പൊലീസ് മേധാവിക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഘങ്ങളുടെ കണ്ണികള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിരീക്ഷണവും ശക്തമാക്കി. തമിഴ്നാട് പൊലീസിന്റെ മാതൃകയില്‍ സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് ഉടന്‍ തയാറാക്കും. കളിയിക്കാവിള, ഇടിച്ചക്കപ്ലാമൂട്, വിതുര, പൂന്തുറ മേഖലകളിലാണു തീവ്രവാദ സംഘങ്ങളുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടവരുടെ സാന്നിധ്യം ഉള്ളത്. ഇവര്‍ തീവ്ര വര്‍ഗീയ നിലപാടുള്ളവരാണ്.

തമിഴ്നാട്ടിലെ ചില ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലും ഇവര്‍ പങ്കാളികളായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്കും അവിടെ നിന്നു കേരളത്തിലേക്കും സംഘങ്ങളെ തന്ത്രപരമായി നിയോഗിക്കുന്നുണ്ട്. ജില്ലയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന വാഹന പരിശോധന ഇനി നടത്തും. കളിയിക്കാവിളയ്ക്ക് സമാനമായി കേരളത്തില്‍ ഇതിനു മുമ്പ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബര്‍ 29-നു വര്‍ക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) സ്ഥാപകനേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായിരുന്നു.

എട്ട് പ്രതികള്‍ക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികള്‍ക്കു വൈരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു 'വെറുതേ ഒരു കൊലപാതകം' നടത്തിയതെന്നുമാണു പൊലീസ് വിശദീകരിച്ചത്. ഇത് തന്നെയാണ് കളിയിക്കാവിളയിലും സംഭവിച്ചത്. അതിനിടെ കളിയിക്കാവിളയില്‍ എസ്ഐ വില്‍സണെ വധിച്ച കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ കര്‍ണാടകയിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടിയിലായി. കര്‍ണാടകത്തിലേക്കു കടന്ന പ്രതികള്‍ സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു.

രണ്ടുപ്രതികള്‍ക്കും തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെ ബെംഗളുരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അല്‍ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനായ ഇജാസില്‍നിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചാണ് അറസ്റ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category