1 GBP = 97.40 INR                       

BREAKING NEWS

കുമ്മനം ദേശീയ വൈസ് പ്രസിഡന്റായി ഡല്‍ഹിയിലേക്ക്; സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഇപ്പോഴും സുരേന്ദ്രന്‍ തന്നെ മുമ്പില്‍; എംടി രമേശിന് നല്‍കേണ്ട പദവിയെ കുറിച്ച് ആശയക്കുഴപ്പം തുടരുന്നു; ശോഭാ സുരേന്ദ്രനും ദേശീയ നേതൃത്വത്തിലേക്കെന്ന് സൂചന; ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി; മുരളീധര പക്ഷത്തിന് തിരിച്ചടിയെന്ന് സൂചന; ബിജെപിയുടെ ഭാരവാഹികളുടെ പ്രഖ്യാപനം ഏറെ വൈകാതെ; ക്ഷമ നശിച്ച് പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപിയുടെ ജില്ലാ പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടി ക്രമം പൂര്‍ത്തിയായിട്ട് ആഴ്ച കഴിഞ്ഞു. എല്ലാ ജില്ലയിലും വോട്ടെടുപ്പ് തന്നെ നടന്നു. വോട്ട് എണ്ണുകയും ചെയ്തു. എന്നാല്‍ ആരാണ് ജയിച്ചതെന്ന് മാത്രം പ്രഖ്യാപിച്ചില്ല. അതീവ രഹസ്യമായി കണക്കെടുപ്പ് കഴിഞ്ഞ് ദേശീയ നേതാക്കളടങ്ങുന്ന ഉന്നത നേതാക്കള്‍ മടങ്ങി. ഇനിയും പ്രഖ്യാപനമില്ല. ഇതില്‍ നിരാശരാണ് ബിജെപി പ്രവര്‍ത്തകര്‍. ആരാകും സംസ്ഥാന അധ്യക്ഷന്‍ എന്ന കാര്യത്തിലും ഇനി വ്യക്തതയില്ല. നേതാക്കള്‍ സ്ഥാനങ്ങള്‍ക്കായി കടി പിടി തുടരുന്നതാണ് ഇതിന് കാരണം. എംടി രമേശിന് സ്ഥാനം നല്‍കാന്‍ കഴിയാത്തതാണ് എല്ലാ പ്രശ്നത്തിനും കാരണം.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്‍ എത്തുമെന്നു സൂചന. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് എന്നതു സംബന്ധിച്ച അനിശ്ചിതത്വം അപ്പോഴും തുടരുകയാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസ് പക്ഷത്തിനു മുന്‍തൂക്കമുള്ളതിനാല്‍ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തിലും ഇതു പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണേറെ. സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന തീരുമാനം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ കേന്ദ്ര നേതൃത്വം എടുത്തു കഴിഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനോടാണ് ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. എന്നാല്‍ പാര്‍ട്ടിയില്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും അതുകൊണ്ട് എംടി രമേശിനെ പ്രസിഡന്റാക്കണമെന്നും വാദമുണ്ട്. പക്ഷേ സുരേന്ദ്രന്‍ പ്രസിഡന്റാകുന്നതാണ് നല്ലതെന്ന പൊതു വികാരമാണ് കേരളത്തിലെ നേതാക്കളും മുമ്പോട്ട് വച്ചത്.

ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന നേതാക്കള്‍തന്നെ വ്യക്തമാക്കുന്നുമുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ യുവനിരയ്ക്കായിരിക്കണം പ്രാതിനിധ്യമെന്ന ആര്‍എസ്എസ് നിലപാട് കെ.സുരേന്ദ്രന് അനുകൂലമാണ്. എങ്കില്‍ എം ടി.രമേശിന് നല്‍കേണ്ട ചുമതല എന്തായിരിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. സുരേന്ദ്രന് കീഴില്‍ ഭാരവാഹിയാകാന്‍ രമേശിന് താല്‍പ്പര്യമില്ല. ഇതാണ് പ്രശ്നത്തിന് കാരണം. കുമ്മനത്തെ ദേശീയ നേതൃത്വത്തില്‍ എടുക്കുന്നതു കൊണ്ട് രമേശിന് മറ്റൊന്നും നല്‍കാനും കഴിയില്ല. ഇതിനൊപ്പം പികെ കൃഷ്ണദാസിനും മാന്യമായ സ്ഥാനം നല്‍കണം. ഇതുസംബന്ധിച്ച തീരുമാനമെടുത്തു കഴിഞ്ഞെങ്കിലും ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുവരെ രഹസ്യമാക്കിവയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ കൃഷ്ണദാസ് പക്ഷം വന്‍ ഭൂരിപക്ഷം നേടി. കോഴിക്കോട്ട് നടന്ന കോര്‍ കമ്മിറ്റി യോഗത്തിലെ ധാരണ പ്രകാരം 9 ജില്ലകളിലെ പ്രസിഡന്റ് സ്ഥാനം കൃഷ്ണദാസ് പക്ഷത്തിനാണ്. മുരളി 4 ജില്ലകളില്‍ ഒതുങ്ങി. ഒരു ജില്ലാ പ്രസിഡന്റ് സ്ഥാനം കുമ്മനം വിഭാഗത്തിനാണ്. ആര്‍എസ്എസിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെട്ടതോടെയാണ് മുരളി പക്ഷത്തിനു തിരിച്ചടി നേരിട്ടതെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ അവസാന നിമിഷം ഉണ്ടാകുമെന്നും മെച്ചപ്പെട്ട പരിഗണന ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മുരളി പക്ഷം. അതേസമയം, ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനുള്ള നടപടിയിലേക്കു പാര്‍ട്ടി നേതൃത്വം കടന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് മുരളി പക്ഷത്തിനു പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.

തിരുവനന്തപുരത്ത് വി.വി.രാജേഷും പാലക്കാട്ട് പി.കൃഷ്ണദാസും മലപ്പുറത്ത് രവി തേയ്ലത്തും കൊല്ലത്ത് കെ.ഗോപനും പ്രസിഡന്റുമാരാകും. എന്‍.ഹരി (കോട്ടയം), വി.കെ.സജീവന്‍ (കോഴിക്കോട്), എം.ഗോപകുമാര്‍ (ആലപ്പുഴ) കെ.രഞ്ജിത്ത് (കണ്ണൂര്‍), രവീശ തന്ത്രി കുണ്ടാര്‍ (കാസര്‍കോട്), കെ.കെ.അനീഷ് (തൃശൂര്‍), എം.എന്‍.വിജയന്‍ (എറണാകുളം), എം.അജിത്ത് (ഇടുക്കി), സജി ശങ്കര്‍ (വയനാട്) എന്നിവര്‍ കൃഷ്ണദാസ് പക്ഷത്ത് നിന്ന് പ്രസിഡന്റുമാരാകും. കുമ്മനം വിഭാഗക്കാരനായ അശോകന്‍ കുളനട പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തുടരും. 17നു മുന്‍പ് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.

പാര്‍ട്ടി നേതൃത്വത്തില്‍ മുരളി പക്ഷം തിരിച്ചടി നേരിട്ടതോടെ എം ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രന്‍ വരട്ടേ എന്നതാണ് ആര്‍എസ്എസ് നിലപാട്. ഇതു കഴിഞ്ഞാല്‍ ശോഭാ സുരേന്ദ്രനോടാണ് താല്‍പ്പര്യം. ശോഭാ സുരേന്ദ്രനേയും ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ ചര്‍ച്ചയുണ്ട്. ദേശീയ മഹിളാ മോര്‍ച്ചയുടെ നേതാവാക്കി ശോഭയെ മാറ്റാനാണ് ആലോചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category