1 GBP = 97.40 INR                       

BREAKING NEWS

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ കൃത്യ നിഷ്ഠ പഠിപ്പിക്കാന്‍ കെട്ടിഘോഷിച്ച് തുടങ്ങിയ പഞ്ചിങ് സമ്പ്രദായം നടപ്പിലാകുമ്പോള്‍ മടിയന്മാര്‍ക്കുള്ള ലൈസന്‍സായി; ഒരു ദിവസം ഏഴ് മണിക്കൂര്‍ മാത്രം ജോലി നിര്‍ബന്ധമാക്കിയിട്ടും ഒരു മണിക്കൂര്‍ വരെ വൈകാന്‍ അനുമതി നല്‍കി സുഖിപ്പിച്ച് പേരിന് മാത്രം പഞ്ചിങ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍; മാസത്തില്‍ പത്ത് മണിക്കൂര്‍ അധികം ജോലി സ്ഥലത്തുണ്ടെങ്കില്‍ ഒരു അവധിയും ഫ്രീ; പോരാത്തതിന് പെന്‍ഷന്‍ പ്രായവും കൂട്ടി നല്‍കും; സര്‍ക്കാര്‍ ജീവനക്കാരെ സുഖിപ്പിക്കാന്‍ പിണറായിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനുകളാണ്... അതുകൊണ്ട് നിങ്ങളെല്ലാം കൃത്യസമയത്ത് വരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവനക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പഞ്ചിങ് സംവിധാനവും ഏര്‍പ്പെടുത്തി. അങ്ങനെ എല്ലാവര്‍ക്കും ഏഴ് മണിക്കൂര്‍ ജോലി നിര്‍ബന്ധമാക്കി. ഇതോടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പഞ്ചിംഗില്‍ പ്രതിസന്ധിയായി. ഇത് മറികടക്കാന്‍ ഏറെ കൂടിയാലോചനകള്‍ വന്നു. ഒടുവില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക് മടി തുടരാനുള്ള ലൈസന്‍സായി അത് മാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിണക്കാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യമില്ല. പെന്‍ഷന്‍ പ്രായവും കൂട്ടുമെന്നാണ് സൂചന. 

സ്പാര്‍ക്ക് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പഞ്ചിങ് നടപ്പാക്കുന്നതിനുള്ള ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചപ്പോള്‍ ആശ്വാസം ജീവനക്കാര്‍ക്ക് മാത്രമാണ്. ഈ ബജറ്റ് പ്രഖ്യാപനത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെന്‍ഷന്‍ പ്രായം 57ആയെങ്കിലും കുറഞ്ഞത് ഉയര്‍ത്തും. പെന്‍ഷന്‍ പ്രായം 58ആക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പഞ്ചിംഗിലും ജീവനക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുന്നത്. മാസത്തില്‍ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുദിവസം പകരം അവധി (കോമ്പന്‍സേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അതായത് ഒരു മാസം പത്ത് മണിക്കൂര്‍ അധികമായി പഞ്ച് ചെയ്താല്‍ അധിക അവധി. ഓഫീസില്‍ കറങ്ങി നടന്ന് താമസിച്ച് പഞ്ചിങ് ചെയ്താലും ഈ ആനുകൂല്യം കിട്ടും. പത്ത് മണിക്ക് വന്നതായി പഞ്ച് ചെയ്ത് ആറു മണിക്ക് വീണ്ടും പഞ്ച് ചെയ്യുക. ഇങ്ങനെ മാസത്തില്‍ പത്ത് തവണ ചെയ്താല്‍ ഒരു ദിവസം വീട്ടില്‍ ഇരിക്കാം.

ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത സോഫ്റ്റ്വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇത് തീര്‍ത്തും ജീവനക്കാര്‍ക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാര്‍ പോകുന്നു. തുടര്‍ഭരണമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ജീവനക്കാരെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇല്ലെങ്കില്‍ പദ്ധതികളെല്ലാം ഇവര്‍ അട്ടിമറിക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കൂടുതല്‍ ഉഴപ്പാനാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇടത് സംഘടനകളുടെ സമ്മര്‍ദ്ദം കൂടി ഇതിലേക്ക് കാര്യങ്ങലെത്തിച്ചിട്ടുണ്ട്.

ഓരോ ദിവസത്തെയും നിര്‍ബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂര്‍ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി പഞ്ചിംഗില്‍ കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. മാസം ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് സമയം ഓരോ മാസവും 16 മുതല്‍ അടുത്ത 15 വരെയാണ് കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. അതായത് അഞ്ച് ദിവസം രാവിലെ പത്ത് മണിക്ക് വരണമെന്നത് പതിനൊന്നായാലും കുഴപ്പമില്ല. ഇനി അര മണിക്കൂര്‍ താമസിച്ചാല്‍ അത് പത്ത് ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടെ സര്‍ക്കാര്‍ ഓഫീസൊന്നും രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയും നഷ്ടമാകുകയാണ്. പഞ്ചിങ് വരുമ്പോള്‍ പത്ത് മണിക്കു തന്നെ എല്ലാ ഉദ്യോഗസ്ഥരുമെത്തുന്ന ഓഫീസാണ് മലയാളികള്ഡ സ്വപ്നം കണ്ടിരുന്നത്. ഇത് തകര്‍ക്കുകയാണ് പുതിയ മാനദണ്ഡങ്ങള്‍.

പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ച ഓഫീസിലെ ജീവനക്കാര്‍ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയോ പെന്‍നമ്പര്‍ രേഖപ്പെടുത്തിയോ ഹാജര്‍ രേഖപ്പെടുത്തണം. ഓരോ മാസവും 16 മുതല്‍ അടുത്ത മാസം 15 വരെയുള്ള അവധിയപേക്ഷ സ്പാര്‍ക്കിലൂടെ നല്‍കിയില്ലെങ്കില്‍ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. എന്നാലും പിന്നീട് അവധിക്ക് അപേക്ഷിച്ചാല്‍ ശമ്പളം നല്‍കും. ഇതിനുള്ള അറിയിപ്പ് ജീവനക്കാര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കും. അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ഒറ്റത്തവണ പഞ്ച് ചെയ്താല്‍ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയാകും. ദിവസവേതന, താത്കാലിക, കരാര്‍ ജീവനക്കാരെ പഞ്ചിങ്ങില്‍നിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാല്‍ പുനഃസ്ഥാപിക്കാനാവില്ല.

സാങ്കേതിക തകരാര്‍മൂലം പഞ്ചിങ് മുടങ്ങിയാല്‍ പുനഃക്രമീകരിക്കും. സര്‍വീസില്‍ പുതിയതായി നിയമിതരാവുന്നവര്‍ ആ ദിവസംതന്നെ ലഭിക്കുന്ന പെന്‍ നമ്പര്‍ ഉപയോഗിച്ച് പഞ്ച് ചെയ്യണം. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ നേരത്തേ പോകുകയോ ചെയ്താല്‍ അനധികൃത അവധിയായി കണക്കാക്കും. പഞ്ചിങ് മെഷീനുകള്‍ സ്ഥാപിക്കുന്നത് കെല്‍ട്രോണ്‍ വഴിയാകും. നടത്തിപ്പു ചുമതല റവന്യു വകുപ്പിനും. സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ വലിയ ഓഫിസുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കും. സാധാരണ അവധി അപേക്ഷകള്‍ സ്പാര്‍ക്ക് വഴി നല്‍കണം. പദ്ധതി നടപ്പാക്കുന്നതോടെ ലേറ്റ് പെര്‍മിഷന്‍ - ഏര്‍ലി എക്സിറ്റ് സംവിധാനം പിന്‍വലിക്കും. വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലേ ഹാജരായി കണക്കാക്കൂ.

ശമ്പള ബില്‍ തയാറാക്കുന്നതു മുന്‍ മാസം 16 മുതല്‍ നടപ്പു മാസം 15 വരെയുള്ള ഹാജര്‍നില അടിസ്ഥാനമാക്കിയാകും. ദിവസവേതന, താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ പഞ്ച് ചെയ്യേണ്ട. ഹാജര്‍ ബുക്ക് പിന്‍വലിച്ചിട്ടില്ല. പ്രത്യേക ഉത്തരവു പിന്നാലെ വരും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന് 56 ആക്കി ഏകീകരിച്ചത്് ധനകാര്യ മന്ത്രിയായ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ്. അതേ മാതൃകയിലാണ് പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തിനിടയില്‍ ആരും റിട്ടയര്‍ ചെയ്യേണ്ട. റിട്ടയര്‍ ചെയ്യേണ്ടത് 2021 മാര്‍ച്ച് മാത്രം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്ക് നീട്ടി വക്കാന്‍ ഇതിലൂടെ സര്‍ക്കാരിന് സാധിക്കും. ഇങ്ങനെ വികസനാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് നീക്കം. 2021ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വികസന ആവശ്യങ്ങള്‍ക്ക് പണം അനിവാര്യതയാണ്. അതുകൊണ്ടാണ് പെന്‍ഷന്‍ പ്രായം നീട്ടി വിരമിക്കലുകാര്‍ക്ക് നല്‍കാനുള്ള പണം വക മാറ്റുന്നതിന് കാരണം.

2021ല്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരിന് ഇത് വലിയ ബാധ്യതയായി മാറുമെന്നും സൂചനയുണ്ട്. ഒരു കൊല്ലം പെന്‍ഷന്‍ പ്രായം കൂട്ടി സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ട് കൂടി കൈയിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്റെ ബാധ്യത ആകും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് യുവജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് കാരണമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പു കളില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതിനുള്ള തീരുമാനം തത്വത്തില്‍ ധന വകുപ്പ് എടുത്തു കഴിഞ്ഞു.

നേരത്തെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പബ്ളിക് എക്സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു. ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് 58 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 1998 ല്‍ 60 വയസ്സായി ഉയര്‍ത്തിയപ്പോള്‍ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തി. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന മെഡിക്കല്‍ കോളേജധ്യാപകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ പ്രായം വര്‍ഷങ്ങള്‍ക്ക് മുമ്പ് 60 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 വയസാണ്.

ഒരു വീട്ടില്‍ താമസിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരായ സഹോദരങ്ങള്‍ അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 60 വയസിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60 വയസാണ്. സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 1200 കോടിയോളം മാറ്റിവയ്‌ക്കേണ്ടി വരുന്നു. ഒരു വര്‍ഷം ഏകദേശം 20, 000 ജീവനക്കാരും അദ്ധ്യാപകരും സര്‍വീസില്‍ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,500 കോടി രൂപ ഒരു വര്‍ഷം ഇവര്‍ക്കായി കൊടുത്തു തീര്‍ക്കേണ്ടി വരുന്നു. ഇപ്പോഴത്തെ സാമ്പത്തികത്തില്‍ ഇത് അസാധ്യമാണ്. അതുകൊണ്ടാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം സജീവമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category