1 GBP = 97.50 INR                       

BREAKING NEWS

കെഎഫ്സിയെയും മാക്ഡൊണാള്‍ഡിനെയും ബര്‍ഗര്‍ കിംഗിനെയുമെല്ലാം അകറ്റി നിര്‍ത്താനുള്ള റുട്ട്ലാന്റ് കൗണ്ടിയുടെ നീക്കം പൊളിഞ്ഞു; ഈസ്റ്റ് മിഡ്ലാന്റ്‌സിലെ ഈ പ്രവിശ്യയില്‍ ആദ്യത്തെ ഫാസ്റ്റ് ഫുഡ് ചെയിനിന് അനുമതി; ആഘോഷമാക്കി മാക്ഡൊണാള്‍ഡ് കമ്പനിയും

Britishmalayali
kz´wteJI³

മേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമനായ മാക്ഡൊണാള്‍ഡ്, കെഎഫ്സി, ബര്‍ഗര്‍ കിംഗ് എന്നിവയുടെ സാന്നിധ്യമില്ലെന്ന പേരില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചിരുന്ന കൗണ്ടിയായിരുന്നു ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റുട്ട്ലാന്‍ഡ്. എന്നാല്‍ ഇപ്പോഴിതാ ആ അപൂര്‍വ പദവി ഈ പ്രവിശ്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഫാസ്റ്റ്ഫുഡ് ഭീമന്‍മാരെ അകറ്റി നിര്‍ത്താനുള്ള ഈ കൗണ്ടിയുടെ മാതൃകാപരമായ നീക്കം ഇപ്പോല്‍ ദയനീയമായി പൊളിഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ആദ്യത്തെ ഫാസ്റ്റ്ഫുഡ് ചെയിനിന് അനുമതി ലഭിച്ചത് ആഘോഷമാക്കുകയാണ് മാക്ഡൊണാള്‍ഡ് കമ്പനി ഇപ്പോള്‍.

ചൊവ്വാഴ്ച നടന്ന യോഗത്തിനിടയിലാണ് ഇവിടുത്തെ റുട്ട്ലാന്‍ഡ് കൗണ്ടി കൗണ്‍സിലര്‍മാര്‍ ഓക്ഹാമിലെ ഔട്ട്സ്‌കര്‍ട്ടില്‍ ആദ്യത്തെ ഫാസ്റ്റ്ഫുഡ് ചെയിനിന് അനുമതി നില്‍കിയിരിക്കുന്നത്. പുതിയ തീരുമാനത്തില്‍ തങ്ങള്‍ക്കേറെ സന്തോഷമുണ്ടെന്നാണ് മാക്ഡൊണാള്‍ഡ് പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും പുതിയ റസ്റ്റോറന്റ് ഇവിടെ വരുന്നതോടെ പ്രദേശത്തെ ചുരുങ്ങിയത് 65 പേര്‍ക്കെങ്കിലും ജോലി ലഭിക്കുമെന്നും മാക്ഡൊണാള്‍ഡ് പറയുന്നു. ലാന്‍ഡ് എന്‍ഡ് വേയില്‍ മാക്ഡൊണാള്‍ഡ് റസ്റ്റോറന്റ് തുടങ്ങുന്നതിനെതിരെ റുട്ട്ലാന്‍ഡ് കൗണ്‍സിലിന് ചൊവ്വാഴ്ചത്തെ നിര്‍ണായക യോഗത്തിന് മുമ്പ് 55 എതിര്‍പ്പുകള്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഇതിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടില്‍ മാക്ഡൊണാള്‍ഡിന്റെ സാന്നിധ്യമില്ലാത്ത കൗണ്ടിയെന്ന അപൂര്‍വത പുതിയ തീരുമാനത്തോടെ റുട്ട്ലാന്‍ഡിന് നഷ്ടപ്പെടാന്‍ പോകുന്നുവെന്ന് പരിതപിച്ച് പ്രദേശത്തെ നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഇവിടേക്ക് മാക്ഡൊണാള്‍ഡ് കാലെടുത്ത് വയ്ക്കുന്നതിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവിടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കാനും യുവജനങ്ങള്‍ക്ക് വിനോദിക്കാനും പുതിയ റസ്റ്റോറന്റ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അവര്‍ വാദിക്കുന്നത്.

27 വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് മാക്ഡൊണാള്‍ഡിന് ഇവിടെ റസ്റ്റോറന്റ് തുടങ്ങാന്‍ കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അധികൃതര്‍ മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായ മെറ്റീരിയലുകള്‍ ഉപയോഗിക്കുമെന്ന് സമ്മതിക്കുന്നത് വരെ റസ്റ്റോറന്റിനുള്ള മതിലുകളും മേല്‍ക്കൂരയും നിര്‍മ്മിക്കരുതെന്ന വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടുത്തെ മരങ്ങള്‍ സംരക്ഷിക്കണമെന്നും മാലിന്യ സംസ്‌കരണ പദ്ധതി കൗണ്‍സില്‍ അംഗീകരിക്കുന്നത് വരെ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന നിബന്ധനയും ഇതിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category