1 GBP = 97.50 INR                       

BREAKING NEWS

സ്ലോവിലെ തിരക്കേറിയ തെരുവിലേക്ക് പറന്ന് വീണത് വമ്പന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മേല്‍ക്കൂര; കൊടുങ്കാറ്റില്‍ വലഞ്ഞ് ബ്രിട്ടന്റെ പലയിടങ്ങളും; അതിശക്തമായ കാറ്റ് ഇന്നും തുടരും

Britishmalayali
kz´wteJI³

ന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ സ്ലോവിലെ തിരക്കേറിയ തെരുവിലേക്ക് വമ്പന്‍ പാര്‍പ്പിട സമുച്ചയത്തിന്റ മേല്‍ക്കൂര പറന്ന് വീണുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 200ഓളം പേര്‍ താമസിക്കുന്ന ഫ്ലാറ്റുകളുടെ മേല്‍ക്കൂരയാണ് ഇത്തരത്തില്‍ കടപുഴക്കിയെറിയപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ തിരക്കേറിയ ഹൈസ്ട്രീറ്റില്‍ അപകടകരമായ വിധത്തിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് കിടക്കുന്നത്. മേല്‍ക്കൂര വീണതിനെ തുടര്‍ന്ന് നിരവധി കാറുകള്‍ അതിനടിയില്‍ പെട്ട് തകരുകയും ജനം പരിഭ്രാന്തരായി പരക്കം പായുകയും ചെയ്തിരുന്നു.

സ്ലോവില്‍ മാത്രമല്ല ബ്രിട്ടന്റെ പലയിടങ്ങളും ഇത്തരത്തിലുള്ള കൊടുങ്കാറ്റിന്റെ താണ്ഡവത്താല്‍ വലയുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിശക്തമായ കാറ്റ് ഇന്നും പലയിടങ്ങളിലും തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഫ്ലാറ്റിന്റെ മേല്‍ക്കൂര പറന്ന് തെരുവിലേക്ക് വീഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരക്കേറിയ ബെര്‍ക്ക്ഷെയര്‍ ടൗണിലെ തെരുവിലേക്കാണ് മേല്‍ക്കൂര തകര്‍ന്നു വീണിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് എന്തും നേരിടാന്‍ തയ്യാറായി സംഭവസ്ഥലത്തേക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ കുതിച്ചെത്തിയിരുന്നു.

മേല്‍ക്കൂരക്കടിയില്‍ ആരെങ്കിലും പെട്ട് പോയിട്ടുണ്ടോയെന്ന കടുത്ത തിരച്ചില്‍ ഇവര്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. മേല്‍ക്കൂര വീണ് പ്രധാനപ്പെട്ട റോഡ് പൂര്‍ണമായും അതിനടിയില്‍ പെട്ട് പോയിരുന്നുവെന്നാണ് ഈ ഫ്ലാറ്റില്‍ കഴിയുന്ന ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നത്. ആരും മരിക്കാതിരുന്നത് അത്യത്ഭുതമാണെന്നാണ് ഇവിടുത്തെ ഒരു ടാക്സി ഡ്രൈവര്‍ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആര്‍ക്കും ഗുരുതരമായ പരുക്കേറ്റിട്ടില്ലെന്നാണ് റോയല്‍ ബെര്‍ക്ക്ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പറയുന്നത്.

തിരച്ചിലിനെ തുടര്‍ന്ന് ആരും മേല്‍ക്കൂരക്കടിയില്‍ പെട്ട് പോയിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സ് സ്ഥിരീകരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ഇവിടുത്തെ ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുന്നുവെന്നും കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാവാത്ത അവസ്ഥയാണിവിടെയുള്ളതെന്നും സ്ലോഫ് കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ ഷോപ്പുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. സ്ലോവില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 മണിക്കൂറിനിടെ കൊടുങ്കാറ്റുകള്‍ സംഹാരതാണ്ഡവമാടിയിരുന്നു. തിങ്കളാഴ്ച ബ്രെന്‍ഡാന്‍ കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നാശനഷ്ടം വിതച്ചതിന് ശേഷമാണ് വീണ്ടും കാറ്റ് ബുദ്ധിമുട്ടുകളുണ്ടാക്കിയത്.

ചൊവ്വാഴ്ച വൈകുന്നേരം സ്ലോവില്‍ വീശിയടിച്ച കാറ്റിന് മണിക്കൂറില്‍ 50 മൈലില്‍ അധികം വേഗതയുണ്ടായിരുന്നുവെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കുറച്ച് സമയത്തിനുള്ളില്‍ കാറ്റിന് അന്ത്യം കുറിക്കുമെങ്കിലും അതിനിടെ വീണ്ടും കൊടുങ്കാറ്റുകള്‍ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ നാളെ വീണ്ടും പുതിയ കാറ്റുകളും മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category