1 GBP = 92.40 INR                       

BREAKING NEWS

30 പൗണ്ടിന്റെ സാധനങ്ങള്‍ മൂന്നു പൗണ്ടിന് വാങ്ങുന്നത് എങ്ങനെ? മോറിസണ്‍സ് മെഗാ സെയില്‍ ആരംഭിക്കുമ്പോള്‍ ലാഭം കൊയ്യാന്‍ ചില പൊടിക്കൈകള്‍

Britishmalayali
kz´wteJI³

നിങ്ങള്‍ മോറിസണ്‍സില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരാണെങ്കില്‍ നിങ്ങള്‍ക്കായി 90 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്ത് വന്നു. അതായത് 30 പൗണ്ടിന്റെ സാധനങ്ങള്‍ നിങ്ങള്‍ക്ക് ഈ വേളയില്‍ വെറും മൂന്നു പൗണ്ട് കൊടുത്ത് കരസ്ഥമാക്കാന്‍ സാധിക്കുന്നതായിരിക്കും. ഇത് പരമാവധി പ്രയോജനപ്പെടുത്തി ലാഭം കൊയ്യുന്നതിനുള്ള ചില പൊടിക്കൈകള്‍ പരിശോധിക്കാം. മോറിസണ്‍സ്  മെഗാ സെയില്‍ ഒരുക്കാന്‍ പോകുന്ന ഈ വേളയില്‍ ഇത്തരം ചില തന്ത്രങ്ങള്‍ മനസിലാക്കിയാല്‍  ഇതിലൂടെ നിങ്ങള്‍ക്ക് ഒരു വീട്ടിലേക്കുള്ള അവശ്യ സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവുമെന്നുറപ്പാണ്.

മോറിസണ്‍സില്‍ നിന്നും ഏറ്റവും വില കുറച്ച് എത്തരത്തിലാണ് തങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതെന്ന് വെളിപ്പെടുത്തി നിരവധി കസ്റ്റമര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒരാളാണ് ഷെഫീല്‍ഡിലെ 36കാരനായ ജോനാതന്‍ ഹാന്‍സന്‍.  തന്റെ പ്രദേശത്തെ മോറിസണ്‍സില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്ത്രപരമായി ഷോപ്പിംഗ് നടത്തുന്നതിലൂടെ തനിക്ക് 30 പൗണ്ടിന്റെ ഭക്ഷ്യവസ്തുക്കള്‍ വെറും 3.09 പൗണ്ടിന് വാങ്ങാന്‍ സാധിക്കുന്നുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. താന്‍ ഇത്തരത്തില്‍ സ്വന്തമാക്കിയ ഭക്ഷ്യോല്‍പന്നങ്ങളുടെ വലിയ പെട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ജോനാതന്‍ അടുത്തിടെ LatestDeals.co.uk എന്ന വെബ്സൈറ്റില്‍ പങ്ക് വച്ചിരുന്നു. ഇതില്‍ പത്ത് പൗണ്ട് വില വരുന്ന ചിക്കന്‍ ബ്രെസ്റ്റും ഉള്‍പ്പെടുന്നു.

ഫുഡ് വേസ്റ്റ് ആപ്പുപയോഗിച്ചാണ് താന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ക്രിസ്പുകള്‍, ചിക്കന്‍ ബ്രെസ്റ്റ്സ്, തുടങ്ങിയവ സ്വന്തമാക്കുന്നതെന്നാണ് ജോനാതന്‍ പറയുന്നത്. ടൂ ഗുഡ് ടു ഗോ എന്ന ആപ്പാണ് ജോനാതനെ ഇതിന് സഹായിച്ചിരിക്കുന്നത്. ഇതിലൂടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഡിസ്‌കൗണ്ട് ഫുഡുകള്‍ ഷെല്‍ഫില്‍ നിന്നും എടുത്ത് മാറ്റുന്നതിന് മുമ്പ് കണ്ടെത്താന്‍ കസ്റ്റമര്‍മാര്‍ക്ക് സാധിക്കുമെന്നാണ് ജോനാതന്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്ഥിരീകരിക്കുന്നത്. അതായത് ഏതൊക്കെ സ്റ്റോറുകള്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുവെന്ന് ഈ ആപ്പിലൂടെ തത്സമയം അറിയാനും ഏറ്റവും മികച്ചവ  പ്രയോജനപ്പെടുത്തി പരമാവധി ലാഭം കൊയ്യാനും  സാധിക്കും.

ഏറ്റവും വിലകുറച്ച് ഭക്ഷ്യവസ്തുക്കള്‍ കരസ്ഥമാക്കാന്‍  വളരെ നല്ലൊരു ആപ്പാണ് ദി ടൂ ഗുഡ് ടു ഗോ ആപ്പെന്നാണ് LatestDeals.co.uk കോ-ഫൗണ്ടറായ ടോം ചര്‍ച്ച് പറയുന്നത്. ഈ ആപ്പിലൂടെ വളരെ വിലക്കുറവില്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വലിയ മാജിക് ബോക്സുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനും പര്‍ച്ചേസ് ചെയ്യാനും സാധിക്കുമെന്നാണ് ജോനാതന്‍ പറയുന്നത്. അവസാന തീയതി അടുക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇത്തരത്തില്‍ വിലകുറച്ച് വില്‍ക്കാന്‍ വയ്ക്കുന്നത്.

എന്നാല്‍ ഇവ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാത്തതിനാല്‍ നമുക്കിവ ധൈര്യമായി വാങ്ങി ഉപയോഗിക്കാം. ഇവ ആരും വാങ്ങിയില്ലെങ്കില്‍ വെറുതെ പാഴായി പോവുകയാണ് ചെയ്യാറുള്ളത്. അതിനാല്‍ ഇത്തരം സാധനങ്ങള്‍ സമര്‍ത്ഥമായി കണ്ടെത്തി വാങ്ങുന്നതിലൂടെ ഭക്ഷ്യോല്‍പന്നങ്ങള്‍ പാഴായിപ്പോവുകയെന്ന സാമൂഹിക ദുരന്തം ഒഴിവാക്കാനും നമുക്ക് സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category