1 GBP = 94.40 INR                       

BREAKING NEWS

പുതിയ പാസ്പോര്‍ട്ട് എടുക്കണോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാന്‍ വിസ വേണോ? ഈ മാസം ബ്രക്സിറ്റ് നിലവില്‍ വരുമ്പോള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

ങ്ങനെ പറഞ്ഞ് പറഞ്ഞ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന ബ്രക്സിറ്റ് പ്രക്രിയ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഈ മാസം ഒടുവില്‍ ബ്രക്സിറ്റ് നിലവില്‍ വരുമ്പോള്‍ നിരവധി ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് ഏവരുടെയും മനസില്‍ ഉയരുന്നത്. ഈ അവസരത്തില്‍ പുതിയ പാസ്പോര്‍ട്ട് എടുക്കണോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാന്‍ വിസ വേണോ? ബ്രക്സിറ്റ് നിലവില്‍ വരുമ്പോള്‍ ജീവിതത്തെ എങ്ങനെ ബാധിക്കും? തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട ആശങ്കകളാണ്. വിത്ത്ഡ്രാവല്‍ കരാര്‍ പ്രകാരം ഈ വരുന്ന ജനുവരി 31നാണ് യുകെ യൂണിയനില്‍ നിന്നും വിട്ടു പോകുന്നത്. തുടര്‍ന്ന് എന്തൊക്കെ മാറ്റങ്ങളായിരിക്കും നിലവില്‍ വരുന്നതെന്ന അന്വേഷണമാണിവിടെ.


ജനുവരി 31ന് ശേഷമുള്ള യാത്ര
വിത്ത്ഡ്രാവല്‍ കരാര്‍ പ്രകാരമാണ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതെങ്കില്‍ യുകെ ഒരു ട്രാന്‍സിഷന്‍ പിരിയഡിലേക്ക് പ്രവേശിക്കുന്നതായിരിക്കും. അതായത് ആ കാലത്തില്‍ നിലവിലുള്ളത് പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകും. ഇത് പ്രകാരം ബ്രിട്ടീഷുകാര്‍ക്ക്  2020 ഡിസംബര്‍ വരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഉള്ളത് പോലെ തടസങ്ങളില്ലാതെ സഞ്ചരിക്കാനാവും. എന്നാല്‍ ട്രാന്‍സിഷന്‍ പിരിയഡ് അവസാനിക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ചെലവഴിക്കാവുന്ന സമയത്തിന് പരിധികളുണ്ടായേക്കാം. മറിച്ച് നോ ഡീല്‍ ബ്രക്സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ യാത്രകള്‍ക്കായി നിര്‍മിക്കുന്ന അടിയന്തിര നിയമങ്ങള്‍ പ്രകാരം അല്ലെങ്കില്‍ ഇതിനായുള്ള ഇന്റര്‍നാഷണല്‍ നിയമം അനുസരിച്ചായിരിക്കും ട്രാവല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എബിടിഎ പറയുന്നു.

ജനുവരി 31ന് ശേഷം ബ്രിട്ടീഷുകാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് വേണോ?
ജനുവരി 31ന് ശേഷവും ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് സാധുതയുണ്ടായിരിക്കും. എന്നാല്‍ ഇതു പ്രകാരം യൂറോപ്യന്‍ യൂണിയന്‍ പൗരത്വം അവര്‍ക്കുണ്ടായിരിക്കില്ല. ട്രാന്‍സിഷന്‍ പിരിയഡില്‍ ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പോകാനും വരാനും സാധിക്കും. അതിനായി അഡീഷണല്‍ ട്രാവല്‍ ഡോക്യമെന്റുകള്‍ ആവശ്യമില്ല. എന്നാല്‍ ബ്രക്സിറ്റിന് ശേഷം മാറ്റങ്ങള്‍ വരുന്ന ഈ അവസരത്തില്‍ തങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കാനായോ എന്ന് ബ്രിട്ടീഷുകാര്‍ പരിശോധിക്കണമെന്നാണ് യുകെ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നത്.

വിമാനങ്ങള്‍ സര്‍വീസ് നടത്തുമോ?
യുകെ യൂണിയനുമായി ബ്രക്സിറ്റ് കരാറില്‍ ഒപ്പ് വച്ചാല്‍ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ട്രാന്‍സിഷന്‍ പിരിയഡിനിടെ സാധാരണ പോലെ സര്‍വീസ് നടത്താനാവും. എന്നാല്‍ നോ ഡീലാണുണ്ടാവുന്നതെങ്കില്‍ കണ്ടിജന്‍സി ലെജിസ്ലേഷന് കീഴിലായിരിക്കും യുകെ എയര്‍ലൈനുകള്‍ക്ക് യൂറോപ്പിലേക്ക് സര്‍വീസ് നടത്താനാവുകയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് അധിക ട്രാവല്‍ ഇന്‍ഷുറന്‍സ് വേണോ?
 ട്രാന്‍സിഷന്‍ പിരിയഡിനിടെ ബ്രിട്ടീഷുകാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ ഹെല്‍ത്ത് കവര്‍ സഹിതമുള്ല അനുയോജ്യമായ ട്രാവല്‍ ഇന്‍ഷുറന്‍സ് വേണ്ടി വരുമെന്നാണ് നിര്‍ദേശം. ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് അഥവാ എഹിക് കാര്‍ഡ് മൂല്യമില്ലാത്തതായിത്തീരുന്നതിനാലാണിത്.

യൂറോപ്യന്‍ യൂണിയനിലേക്ക് ബ്രിട്ടീഷുകാര്‍ക്ക് ഡ്രൈവ് ചെയ്യാനാവുമോ?
ബ്രക്സിറ്റിന് ശേഷം ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലേക്ക് കാറോടിച്ച് പോകാന്‍ പ്രത്യേക രേഖള്‍ വേണ്ടി വരും. ഇതിനായി ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് വേണ്ടി വരും. ഇതിനായി നിങ്ങളുടെ വെഹിക്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഗ്രീന്‍കാര്‍ഡ് വാങ്ങേണ്ടി വരുമെന്നും ഇതിലൂടെ ഒരു മാസം യൂറോപ്യന്‍ യൂണിയനില്‍ വണ്ടിയോടിക്കാമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് പറയുന്നു. ഇതിനൊപ്പം വാഹനത്തിന് മേല്‍ ജിബി സ്റ്റിക്കറും പതിക്കേണ്ടി വരും. ബ്രക്സിറ്റിന് ശേഷം ഫെറി, ക്രൂയിസുകള്‍, യൂറോസ്റ്റാര്‍, ബസുകള്‍, കോച്ചുകള്‍ തുടങ്ങിയവക്ക് സാധാരണ പോലെ യൂറോപ്പിലേക്ക് സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category