1 GBP = 97.40 INR                       

BREAKING NEWS

ലോകത്തിന്റെ അടുക്കളയില്‍ തിളങ്ങിയത് ഇഡ്ഡലിയും സാമ്പാറും വറുത്തരച്ച കോഴിക്കറിയും; ചൈനീസ് ഡംബിളിംഗും ഇറ്റാലിയന്‍ പാസ്തയും ഇംഗ്ലീഷ് സാന്‍വിച്ചും തല കുനിച്ചപ്പോള്‍ ബ്രിട്ടീഷ് സ്‌കൂളിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും കയ്യടിച്ചത് കേരളത്തിന്റെ നറുംരുചിക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അമേരിക്കയുടെ പിസ, ഇറ്റലിയില്‍ നിന്നും വന്ന പാസ്ത, ചൈനയുടെ ഡംബിളിങ്, റുമേനിയയുടെ പന്നിയും കാബേജും പൊതിഞ്ഞ റോള്‍, സ്‌കോട്ടിഷ് തനിമയുള്ള മില്‍ക്ക് ടാബ്ലറ്റ്, നൈജീരിയയില്‍ നിന്നും മസാലയില്‍ പൊതിഞ്ഞ ചോറ്, പാക്കിസ്ഥാനില്‍ നിന്നും റൊട്ടിയും പച്ചക്കറിയും... അങ്ങനെ അനവധി ലോക രാജ്യങ്ങളില്‍ നിന്നുള്ള രുചി ഭേദങ്ങള്‍ മേശയില്‍ നിരന്നിരിക്കുന്നു. അക്കൂട്ടത്തില്‍ ഇന്ത്യന്‍ പതാകയുടെ ഓരം പറ്റി കേരളത്തിന്റെ പ്രധാന വിഭവമായ ഇഡ്ഡലിയും സാമ്പാറും വറുത്തരച്ച കോഴിക്കറിയും ബിരിയാണിയും ഉള്ളി വടയും പരിപ്പുവടയും പരിപ്പ് കറിയും ജിലേബിയും പാല്‍ പേടയും അടക്കം അനവധി വിഭവങ്ങള്‍. ഏതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടലിലെ ബുഫെ ഡിന്നര്‍ സ്റ്റാളിന്റെ വിവരണം ആണെന്ന് തെറ്റിദ്ധരിക്കേണ്ട. കുട്ടികളെ ലോകത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്താന്‍ ഉള്ള ബ്രിട്ടനിലെ ഒരു പ്രൈമറി സ്‌കൂളിന്റെ പരിശ്രമമാണ് മേല്‍പ്പറഞ്ഞ ഭക്ഷണ വിഭവങ്ങള്‍ മാതാപിതാക്കളുടെ സഹായത്തോടെ സ്‌കൂളില്‍ എത്തിച്ചത്.

ഈ വര്‍ഷം കവന്‍ട്രി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമി നടപ്പാക്കുന്ന വേള്‍ഡ് കിച്ചന്‍ ട്രഷര്‍ എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ ലോകത്തിന്റെ വിവിധ തരാം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്‌കൂളില്‍ എത്തിച്ചത്. കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരേവിധം രുചി നോക്കാന്‍ എത്തിയപ്പോള്‍ ഭക്ഷണ മേളയില്‍ കിരീടം സ്വന്തമാക്കിയത് ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെ.

മറ്റു രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകള്‍ കാലിയായി കിടന്നപ്പോള്‍ ഇന്ത്യന്‍ രുചി തേടി ഏവരും മത്സരിക്കുകയായിരുന്നു. ഒടുവില്‍ ബിരിയാണി പാത്രം ഒളിച്ചു വയ്ക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. കുട്ടികളാകട്ടെ കയ്യില്‍ കിട്ടിയ ഇന്ത്യന്‍ ഭക്ഷണം പ്ളേറ്റ് നക്കി കഴിച്ചാണ് തങ്ങളുടെ ഇഷ്ടം പ്രകടമാക്കിയത്. ഒരു തരം അത്ഭുതം കലര്‍ന്ന വികാരത്തോടെയാണ് ഇന്ത്യന്‍ ഭക്ഷണം ആദ്യമായി രുചിക്കാന്‍ അവസരം ലഭിച്ച ബ്രിട്ടീഷ് വംശജര്‍ അതെങ്ങനെ ഉണ്ടാക്കാം എന്ന അന്വേഷണവുമായി മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ മാതാപിതാക്കളെ തേടി എത്തിയത്.

ആവിപറക്കുന്ന ഇഡ്ഡലിയും സാമ്പാറും ഹിറ്റ്
നിരവധി മലയാളി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഏതാനും മലയാളി കുടുംബങ്ങളില്‍ നിന്നാണ് കേരള വിഭവങ്ങള്‍ എത്തിയത്. നല്ല രസികന്‍ ആലിബാബ ബിരിയാണി അരിയില്‍ വെന്തെടുത്ത ചോറും ഇറച്ചിക്കറിയും കഴിച്ചവര്‍ അതിന്റെ റെസിപി തേടി ഭക്ഷണം തയ്യാറാക്കിയവരെ തേടി നടക്കുക ആയിരുന്നു. ഒടുവില്‍ ഭക്ഷണത്തിനൊപ്പം ചേര്‍ത്ത് വച്ചിരുന്ന ഇന്‍ഗ്രീഡിയന്റ് ഫോണില്‍ ഫോട്ടോയെടുത്തു ബാക്കി ഗൂഗിളിനോട് ചോദിക്കാം എന്ന മട്ടിലാണ് ബ്രിട്ടീഷുകാര്‍ ഫ്രൈഡ് റൈസും കറിയും ആസ്വദിച്ചത്.

ആവി പറക്കുന്ന ഇഡ്ഡലി വെറും അരിയും ഉഴുന്നും മാത്രം ചേര്‍ന്നാല്‍ റെഡിയാക്താം എന്ന് കരുതിയ സായിപ്പിനോട് അതുപോരാ യീസ്റ്റ് ഒക്കെ ചേര്‍ത്ത് ഒരു രാത്രി പുളിപ്പിച്ചാലേ രാവിലെ നല്ല രസികന്‍ ഇഡ്ഡലി കയ്യില്‍ കിട്ടൂ എന്നറിയിച്ചപ്പോള്‍ മിനക്കെടാണല്ലോ എന്ന മട്ടിലാണ് മറുപടി എത്തിയത്. എന്നാല്‍ മലയാളി വീടുകളില്‍ ഇത് സ്ഥിരം ബ്രേക്ക്ഫാസ്റ്റ് വിഭവം ആണെന്ന് വ്യക്തമാക്കിയപ്പോള്‍ വാ പൊളിച്ച സായിപ്പ് നിങ്ങള്‍ ഒരു സംഭവം തന്നെ എന്ന മട്ടിലാണ് പിന്നെ ഇന്ത്യന്‍ വംശജരോട് സംസാരിച്ചത്.

സാമ്പാറിനെ എളുപ്പത്തില്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് വിളിച്ച ബ്രിട്ടീഷ് ടീച്ചര്‍മാര്‍ അതില്‍ വെറും മുളകും മഞ്ഞളും മാത്രം ചേര്‍ന്നാല്‍ പോരാ, കായവും ഉലുവയും അടക്കമുള്ള ചേരുവകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അത്തരം പേരുകള്‍ കേള്‍ക്കുന്നവര്‍ ഈ പണി പറ്റില്ല എന്ന് തീര്‍ത്തു പറയാനും മടിച്ചില്ല.

ആലിബാബ ബിരിയാണിക്ക് പിടിച്ചു പറി
സാധാരണ വെള്ളരി ചോറും പരിപ്പ് കറിയും സ്പിനാച് തോരനും ഒക്കെ ആസ്വദിച്ച ശേഷം ജിലേബിയും സമൂസയും പരിപ്പുവടയും കഴിച്ചവര്‍ പിന്നെയും അന്വേഷിച്ച് എത്തിയത് ആലിബാബ ബിരിയാണിയിലേക്ക്. അപ്പോഴേക്കും പാത്രം കാലി. കുട്ടികള്‍ പോലും ചെറിയ എരിവു പോലും മറന്ന് ഇന്ത്യന്‍ രുചിയുടെ വക്താക്കളായി. ഒടുവില്‍ 15 രാജ്യങ്ങളുടെ രുചിയും ചേരുവകളും ആസ്വദിച്ചവര്‍ മാര്‍ക്ക് നല്‍കിയത് ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് തന്നെ.

തങ്ങള്‍ ഇത്രകാലം കഴിച്ചതൊക്കെ ഭക്ഷണം തന്നെയാണോ എന്ന മട്ടിലാണ് പലരും ആരും തൊട്ടു നോക്കാത്ത സാന്‍ഡ് വിച്ചിനെയും മുറിച്ചു വച്ച പിസയെയും പാത്രത്തില്‍ അനങ്ങാതെ ഇരുന്ന പാസ്തയെയും നോക്കിയത്. രുചി എന്നതൊന്നും അതില്‍ ഇല്ലെന്നു നാക്കിന്റെയും ടേസ്റ്റ് ബഡ്സിന്റെയും ഒക്കെ ചിത്രങ്ങള്‍ മേളയില്‍ ചൂണ്ടിക്കാട്ടി പലരും അടക്കം പറയുന്നുണ്ടായിരുന്നു. ഭക്ഷണവും അതിന്റെ രുചി ഭേദങ്ങളും എങ്ങനെയാണു നാക്ക് തിരിച്ചറിയുന്നതെന്നും അധ്യാപകര്‍ കുട്ടികളോട് വിവരിക്കുന്നുണ്ടായിരുന്നു. ഭക്ഷണവുമായി എത്തിയ മാതാപിതാക്കള്‍ക്ക് ഹെഡ് ടീച്ചര്‍ റോബ് ഡാര്‍ലിംഗ് പ്രത്യേകം നന്ദി അറിയിച്ചു.

ഇതാദ്യമല്ല ഈ സ്‌കൂള്‍ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യവുമായി കുട്ടികളുടെയും മാതാപിതാക്കളുടെയും മുന്നില്‍ എത്തുന്നത്. ഏതാനും വര്‍ഷം മുന്‍പ് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയെ അറിയാം എന്ന ഒരു വര്‍ഷത്തെ പഠന പദ്ധതിയാണ് നല്‍കിയത്. അന്ന് ഇന്ത്യന്‍ ഭക്ഷണം മാത്രം വിളമ്പുന്ന ഭക്ഷണ മേളയില്‍ ഇംഗ്ലീഷ് അധ്യാപികമാര്‍ സാരിയും ബ്ലൗസും അണിഞ്ഞും പുരുഷ അധ്യാപകര്‍ കുര്‍ത്ത അണിഞ്ഞുമൊക്കെയാണ് അത്ഭുതം വിളമ്പിയത്. നാനൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ പാതിയിലേറെയും കുടിയേറ്റക്കാരുടെ മക്കളാണ് ഏതാനും വര്‍ഷമായി പഠിക്കുന്നത്. സ്‌കൂള്‍ നിലവാരം വ്യക്തമാക്കുന്ന ഓഫ്‌സ്റ്റെഡ് സ്റ്റാന്‍ഡേര്‍ഡില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ സ്‌കൂള്‍ എന്ന ചിന്തക്കു മുന്‍തൂക്കം
സ്‌കൂളില്‍ മാതാപിതാക്കളും അധ്യാപകരും തമ്മില്‍ നിലനില്‍ക്കുന്ന മികച്ച ബന്ധവും കൂടുതല്‍ കുടിയേറ്റക്കാരെ ഈ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മറ്റു പല സ്‌കൂളുകളും കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാതാപിതാക്കളോടൊപ്പം ബന്ധുക്കളെ കാണാന്‍ വിദേശ യാത്ര നടത്തുമ്പോള്‍ ഫൈന്‍ എന്ന പേരില്‍ വിരട്ടലുമായി എത്താറുണ്ടെങ്കിലും ഈ സ്‌കൂള്‍ അത്തരം ശിക്ഷ സമ്പ്രദായങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. അതിനാല്‍ തന്നെ നമ്മുടെ സ്വന്തം സ്‌കൂള്‍ എന്ന ചിന്തയോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെ എത്തുന്നത്.

എന്തിനധികം, രണ്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ ഉണ്ടായ മഹാവെള്ളപ്പൊക്കത്തിന്റെ കഥയറിഞ്ഞപ്പോള്‍ കവന്‍ട്രി കേരള സ്‌കൂളുമായി കൈകോര്‍ത്ത് അപ്പീലിന് ഇറങ്ങാന്‍ വരെ ഈ സ്‌കൂള്‍ തയ്യാറായി. അന്ന് കേരള സ്‌കൂള്‍ സമാഹരിച്ച 5025 പൗണ്ടില്‍ ചെറിയൊരു വിഹിതം ചര്‍ച്ച ഓഫ് ഇംഗ്ലണ്ട് അക്കാദമിയുടേതുമാണ്. നന്ദി സൂചകമായി കേരള സ്‌കൂള്‍ നല്‍കിയ മൊമെന്റോ അഭിമാനത്തോടെയാണ് അക്കാദമി തങ്ങളുടെ പ്രധാന ഓഫീസില്‍ സന്ദര്‍ശകര്‍ക്കായി ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category