1 GBP = 93.15 INR                       

BREAKING NEWS

176 പേരുടെ ജീവന് ഉത്തരവാദി ട്രംപ് തന്നെ; ഇറാന്റെ വാദത്തെ പിന്തുണച്ച് കാനഡയും; കൊല്ലപ്പെട്ടവരില്‍ ഏറെയും കാനഡക്കാരായതിനാല്‍ രോഷാകുലനായ പ്രധാനമന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ ഞെട്ടി അമേരിക്ക; അമേരിക്കയുടെ ഉറ്റ ചങ്ങാതിമാര്‍ പോലും തള്ളിപ്പറയുന്ന ട്രംപിന്റെ ഭീകരത

Britishmalayali
kz´wteJI³

റാനില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുകയും ഇറാന്‍ കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ വധിക്കുകയും ചെയ്ത് മിഡില്‍ ഈസ്റ്റിനെ സംഘര്‍ഷത്തിലേക്ക് തള്ളി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ഇറാന്‍ ഉക്രയിന്‍ ജെറ്റ് എയര്‍ലൈനര്‍ വിമാനം വെടിവച്ചിട്ട് 176 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി ട്രംപ് തന്നെയാണെന്നാണ് ട്യൂഡ്യൂ തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇറാന്റെ വാദത്തിനൊപ്പം നില്‍ക്കുകയാണ് കാനഡ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ജെറ്റ് വെടിവച്ചിട്ടതില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കാനഡക്കാരായതിനാല്‍ ട്രൂഡ്യൂ തികഞ്ഞ രോഷത്തോടെയാണ് യുഎസിനെ വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിന് തുടക്കം കുറിച്ചത് ട്രംപാണെന്നാണ് കാനഡ കുറ്റപ്പെടുത്തുന്നത്.എന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ട്യൂഡ്യൂവിന്റെ തുറന്ന അഭിപ്രായപ്രകടനത്തില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്കയെന്നാണ് റിപ്പോര്‍ട്ട്. കാനഡയെ പോലുള്ള അമേരിക്കയുടെ ഉറ്റ ചങ്ങാതിമാര്‍ പോലും തള്ളിപ്പറയുന്ന വിധത്തിലേക്ക് ട്രംപിന്റെ ഭീകരത വളര്‍ന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുഎസിന്റെ തത്വദീക്ഷയില്ലാത്ത ചെയ്തികളെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ ബാധ്യസ്ഥമായിരിക്കുന്നുവെന്നും ട്യൂഡ്യൂ അഭിപ്രായപ്പെടുന്നു. തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും തങ്ങളുടെ റെവല്യൂഷണറി ഗാര്‍ഡുമാരാണ് ജെറ്റ് വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതെന്ന് ഇറാനും പിന്നീട് സമ്മതിച്ചിരുന്നു. എന്നാല്‍ സൊലൈമാനിയെ അമേരിക്ക വധിച്ചതാണ് ഇവിടെ സംഘര്‍ഷത്തിന് തിരികൊളുത്തിയതെന്നാണ് ട്യൂഡ്യൂ ആവര്‍ത്തിച്ച് ആരോപിക്കുന്നത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇറാന്‍ ജെറ്റ് വിമാനം വെടിവച്ചിട്ടത്.

ജെറ്റ് വിമാനം വെടിവച്ചിട്ടതിന് ഉത്തരവാദികളെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ഹാസന്‍ റൗഹാനി ഉറപ്പ് നല്‍കിയതിന് ശേഷം നിരവധി അറസ്റ്റുകള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായെന്ന് ഇന്നലെ ഇറാന്‍ വെളിപ്പെടുത്തിയിരുന്നു. അമേരിക്ക ഈ സംഘര്‍ഷത്തിന് ഇവിടെ തിരികൊളുത്തിയില്ലായിരുന്നുവെങ്കില്‍ ജെറ്റ് അപകടത്തില്‍ കൊല്ലപ്പെട്ട കാനഡക്കാര്‍ ഇപ്പോള്‍ കാനഡയിലെ വീടുകളിലെത്തിയിട്ടുണ്ടാകുമെന്നാണ് ഗ്ലോബല്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ട്രൂഡ്യൂ പരിതപിച്ചിരിക്കുന്നത്. ഇറാനെ അണ്വായുധ നിരായുധീകരണത്തിന് വിധേയമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്നാല്‍ അമേരിക്കയുടെ നെറികെട്ട പ്രവൃത്തി മൂലം നിലവില്‍ മേഖലയിലുണ്ടായിരിക്കുന്ന പ്രശ്നം പരിഹരിക്കാനും അന്താരാഷ്ട്ര സമൂഹം ബാധ്യസ്ഥമായിരിക്കുന്നുവെന്നും ട്യൂഡ്യൂ പറയുന്നു.

ഇറാന്‍ ഇറാഖിലെ യുഎസ് ബേസുകള്‍ക്ക് നേരെ തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തുന്നതിനിടെയാണ് അബദ്ധത്തില്‍ യാത്രാ വിമാനമായ ജെറ്റിന് നേരെ മിസൈല്‍ വിട്ട് കൂട്ടക്കുരുതി അരങ്ങേറിയിരിക്കുന്നത്. ട്രൂഡ്യൂവിന്റെ വിമര്‍ശനത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല്. കഴിഞ്ഞ മാസം ലണ്ടനില്‍ നാറ്റോ സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ ട്രംപിനെ പരിഹസിച്ച് ട്രംപിന് ഇരട്ടമുഖമാണെന്ന് പരിഹസിച്ച് ട്യൂഡ്യൂ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരു നേതാക്കളും പരസ്പരം വാക്കുകളാല്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category