1 GBP = 92.60 INR                       

BREAKING NEWS

ആദ്യം മകന്‍; പിന്നാലെ അച്ഛന്‍; ഇപ്പോള്‍ അമ്മയ്ക്കും മകള്‍ക്കും വയ്യ: ലിയാമോളുടെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കാന്‍ നമുക്ക് കൈകോര്‍ക്കാം

Britishmalayali
kz´wteJI³

ന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചിലരോട് ക്രൂരമായി പെരുമാറുന്നത്. അതും സ്വന്തമായി എണീറ്റു നില്‍ക്കാന്‍ നിവൃത്തിയില്ലാത്തവരോട്. അച്ഛനും മകനും രോഗത്തിന് കീഴടങ്ങി മരണം വരിച്ചപ്പോള്‍ അമ്മയും ഏക മകളും മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടക്കുന്ന ദാരുണമായ ഒരു കുടുംബത്തിന്റെ കഥയിലൂടെ ഈ ചോദ്യം ആവര്‍ത്തിക്കാം. ലിയാമോള്‍ എന്ന ഈ പെണ്‍കുട്ടി നഴ്സിങ് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നത് ബാക്കിയായ സ്വപ്നങ്ങള്‍ തളിര്‍ക്കാന്‍ ആണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്സിങ് സഹായ നിധിയിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകരില്‍ ഒരാളുടെ സ്ഥിതിയാണ് ഈ പറയുന്നത്. ഇത്തരക്കാരെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തെല്ലാം സാധിച്ചാലും നമുക്കെന്ത് നേട്ടം?

കുമളി കൊച്ചറ സ്വദേശിനിയാണ് ലിയാമോള്‍ രമേശ് എന്ന മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി. ചെറുപ്പം മുതല്‍ക്കെ അസുഖങ്ങള്‍ പിടാതെ പിന്തുടരുന്ന പെണ്‍കുട്ടിയാണ് ലിയാമോള്‍. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ലിയാമോള്‍ക്ക് ബാധിച്ച ന്യൂമോണിയയിലൂടെയാണ് ഈ കുടുബത്തിലേക്ക് ദുരന്തങ്ങള്‍ എത്തിത്തുടങ്ങിയത്. പനിയാണെന്നു കരുതി വിദഗ്ധ ചികിത്സ ലഭിക്കാഞ്ഞതു മൂലം ന്യൂമോണിയ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും കരളിലേക്കുമൊക്കെ അണുബാധ പടര്‍ന്നപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം പണയം വെച്ചാണ് മകളുടെ ജീവന്‍ തിരികെ പിടിച്ചത്.

ലിയാമോളുടെ ചികിത്സയ്ക്കായി 40 സെന്റ് സ്ഥലവും പൊളിഞ്ഞു വീഴാറായ വീടും ബാങ്കില്‍ പണയം വെച്ചാണ് ചികിത്സയ്ക്കായുള്ള പണം കണ്ടെത്തിയത്. അസുഖങ്ങള്‍ക്കിടയിലും എട്ട് എ പ്ലസുകള്‍ നേടി 93 ശതമാനം മാര്‍ക്കോടെയാണ് ലിയ പത്താംക്ലാസ് പാസായത്. ലിയാമോളുടെ ജീവന്‍ തിരികെ പിടിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് അടുത്ത ദുരന്തം എത്തിയത്. ഇത്തവണ വിധി ലക്ഷ്യമിട്ടത് ലിയാമോളുടെ അനിയനെ ആയിരുന്നു. ബ്ലഡ് കാന്‍സറിന്റെ രൂപത്തില്‍ എത്തിയ ദുരന്തം സഹോദരന്റെ ജീവന്‍ കവര്‍ന്നു.
കടവും മറ്റു സഹായങ്ങളുമെല്ലാം സ്വരൂക്കൂട്ടി വാടകയ്ക്ക് വീടെടുത്താണ് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ സഹോദരന്റെ ചികിത്സ നടത്തിയത്. പക്ഷേ, ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന ചികിത്സകളെയെല്ലാം വെറും നിഷ്പ്രഭമാക്കി നാലു വര്‍ഷം മുമ്പാണ് സഹോദരന്‍ മരണമടഞ്ഞത്. എന്നിട്ടും ഈ കുടുംബത്തെ തേടി വീണ്ടും ദുരന്തങ്ങളെത്തി. കുടുംബനാഥനും ലിയാമോളുടെ അച്ഛനുമായ രമേശിന് പിടിപെട്ട വൃക്കരോഗത്തിന്റെ രൂപത്തിലാണ് വീണ്ടും ദുര്‍വിധി ഇവരെ തേടിയെത്തിയത്. പലരുടെയും സഹായത്തോടെ വലിയ രീതിയില്‍ പൈസ ചിലവഴിച്ച് വൃക്ക മാറ്റിവെച്ചുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് അച്ഛനും മരണത്തിന് കീഴടങ്ങി.

ഈ കുടുംബത്തിന്റെ ദുരിതയാത്ര ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. നടുവിന്റെ ഡിസ്‌ക് തകരാറിലായതിനാല്‍ ലിയാമോളുടെ അമ്മ സോഫിയ ഇതിനിടയില്‍ പലതവണ കിടപ്പിലാവുകയും ചെയ്തു. ഡിസ്സ്‌കിന് സര്‍ജറിയ്ക്ക് വേണ്ടി യാതൊരു നിര്‍വാഹവുമില്ലാതെ വിഷമിക്കുമ്പോഴാണ് ഗര്‍ഭാശയ സംബന്ധമായ അസുഖം ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. കുമളി കൊച്ചറയിലെ വീട് താമസയോഗ്യമല്ലാത്തതിനാല്‍ രാജാക്കാടുളഅള സോഫിയയുടെ സഹോദരിമാരുടെ കൂടെയാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

സ്വന്തം ജീവിതച്ചെലവും മകളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി അത്യാവശ്യം തുന്നല്‍ ജോലികളോക്കെ ചെയ്തിരുന്നുവെങ്കിലും നിലവിലെ അസുഖത്തിന്റെ തീവ്രത മൂലം അതിനും സാധിക്കുന്നില്ല. ഇപ്പോള്‍ ലിയാമോളുടെ ശ്വാസകോശത്തിന്റെ നാല്‍പത് ശതമാനം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ മറ്റ് രോഗങ്ങളോ അണുബാധയോ നേരിടാതെ നോക്കേണ്ടതുണ്ട്. ഇവരുടെ ദയനീയാവസ്ഥ പരിഗണിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറിയൊരു സഹായം നല്‍കിയിരുന്നതായി ഇവരുടെ വാര്‍ഡിലെ പഞ്ചായത്ത് മെമ്പറും കരുണാപുരം പഞ്ചായത്തംഗംവുമായ സേവ്യര്‍ അറിയിച്ചു. ഇപ്പോള്‍ ഇവരുടെ ചെറിയ വീടും സ്ഥലവും ബാങ്കിന്റെ ലോണ്‍ തിരിച്ചടയ്ക്കത്തത് മൂലം ജപ്തി ഭീഷണിയിലാണ്.

ഇനി പറയൂ... നന്നായി പഠിച്ചിട്ടും ദുര്‍വിധികളുടെ പേമാരിയില്‍ തകര്‍ന്നു വീഴാതെ തളരാതെ പഠിക്കുന്ന ഈ പെണ്‍കുട്ടിയെ സഹായിക്കേണ്ടത് നമ്മുടെ ചുമതലയല്ലേ? വെറും 20 വയസിനുള്ളില്‍ തന്നെ നഷ്ടമാകുമെന്ന് കരുതിയ ജീവന്‍ തിരികെ പിടിച്ച് വളരുന്ന ലിയാമോളുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ നിങ്ങള്‍ നല്‍കുന്ന ചെറിയ തുകയ്ക്ക് കഴിയും. അല്ലെങ്കില്‍ ഈ കൊച്ചു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ത്തുള്ളികള്‍ നമ്മെ ചുട്ടുപ്പൊള്ളിക്കില്ലേ...

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നഴ്‌സിങ് സഹായത്തിനായി ആരംഭിച്ച അപ്പീലില്‍ 2331.5 പൗണ്ടാണ് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ എത്തിയത്. ഇതോടെ നഴ്‌സിംഗ് സഹായ നിധിക്കായി ശേഖരിച്ച 38532.95 പൗണ്ട് ആയി മാറി. നഴ്സിംഗ് സ്‌കോളര്‍ഷിപ്പിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നല്‍കുന്നതിനായി തെരഞ്ഞെടുത്തത്. 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്.
ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നല്‍കുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്പോണ്‍സേഴ്സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Nursing Students Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category