1 GBP = 97.40 INR                       

BREAKING NEWS

യുവരാജാവിന്റെ പ്രഖ്യാപനങ്ങള്‍ വെറുതെയായി; സൗദി അറേബ്യ കഴിഞ്ഞ വര്‍ഷവും തൂക്കിക്കൊന്നത് 184 പേരെ; പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പില്‍ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേര്‍ ഉള്‍പ്പെടെയുള്ളവരെ കൊന്നത് കയറില്‍ കെട്ടി തൂക്കിയും തലകൊയ്തെടുത്തും; ഒരാളെ മാത്രം കുരിശില്‍ തറച്ച് കൊന്നതായും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

സൗദി അറേബ്യ കുറ്റവാളികളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന പതിവ് കഴിഞ്ഞ വര്‍ഷവും നിര്‍ബാധം തുടര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മനുഷ്യത്വരഹിതമായ ഈ കൊലകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ ഏജന്‍സികളും നിരന്തരം അപലപിച്ചിട്ടും സൗദിയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നത്. ഇത്തരം കൊലകള്‍ വെട്ടിക്കുറയ്ക്കുമെന്ന് യുവരാജാവായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസ് ഘോരമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമേകിയിരുന്നുവെങ്കിലും അവയെല്ലാം വെറുതെയായെന്നാണ് കഴിഞ്ഞ വര്‍ഷം 184 പേരെ വധിച്ചതിലൂടെ സൗദി തെളിയിച്ചിരിക്കുന്നത്.

സൗദി ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പില്‍ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേര്‍ ഉള്‍പ്പെടെയുള്ളവരെ കൊന്നത് കയറില്‍ കെട്ടി തൂക്കിയും തലകൊയ്തെടുത്തുമാണെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ മാത്രം കുരിശില്‍ തറച്ച് കൊന്നതായും വെളിപ്പെട്ടിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ പേരെ സൗദി ഭരണകൂടം കൊന്ന് തള്ളിയ വര്‍ഷമായിരുന്നു 2019 എന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ജനാധിപത്യത്തിന് അനുകൂലമായുള്ള പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കായതിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് കൗമാരക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഒരു 16കാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലാക്കൊല ചെയ്ത് തലവെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി ഭരണകൂടത്തിനെതിരായി ജനാധിപത്യവാദത്തെ പിന്തുണച്ച് വാട്സാപ്പ് സന്ദേശം അയച്ചുവെന്ന കുറ്റമാണ് ഈ 16കാരന് മേല്‍ ചുമത്തിയിരുന്നത്. ഏപ്രില്‍ ഒരേ ദിവസമായിരുന്നു 21 കാരനായ അബ്ദുള്‍കരീം അല്‍ ഹവാജ്, മറ്റ് 36 പേര്‍ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നത്. തീവ്രവാദ കുറ്റം ചുമത്തിയായിരുന്നു ഇവരുടെ തലവെട്ടിയെറിഞ്ഞത്. ഇതിലൊരാളെ കുരിശിലേറ്റി കൊല്ലുകയും മൃതദേഹം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പായി പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

യുഎസിലേക്കുള്ള വിമാനം കയറി രക്ഷപ്പെടാന്‍ തുടങ്ങുന്നതിനിടെ അറസ്റ്റിലായ മുജാബ അല്‍ -സ്വെയ്കാത്ത് എന്ന 17കാരനെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. വെസ്റ്റേണ്‍ മിച്ചിഗന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഈ കൗമാരക്കാരന്‍. ദേഹമാസകലം ചാട്ടവാറ് കൊണ്ട് അടിച്ച് പീഡിപ്പിച്ചതിന് ശേഷമായിരുന്നു ഇയാളെ വധിച്ചത്. ഇതിന് പുറമെ സല്‍മാന്‍ ഖുറെയ്ഷ് എന്ന 18കാരനെയും ക്രൂരമായി വധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ളവരെ കൊലശിക്ഷയ്ക്ക് വിധിക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് സൗദി ഈ പാതകങ്ങള്‍ ചെയ്യുന്നത് തുടരുന്നതെന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 2019ല്‍ വധിച്ച 184 പേരില്‍ 37 പേരെ വധിച്ചത് തീവ്രവാദ കുറ്റം ആരോപിച്ചാണ്. ഇവരില്‍ 24 പേര്‍ സൗദിയിലെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളില്‍ പെട്ടവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category