1 GBP = 94.20 INR                       

BREAKING NEWS

നിങ്ങള്‍ ഇതുവരെ വില്‍ പത്രം എഴുതിയിട്ടില്ലേ? നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ വീടും ബാങ്ക് അക്കൗണ്ടിലെ കാശും കാറുമൊക്കെ ആര്‍ക്ക് കിട്ടും? വില്‍ പത്രം എഴുതാന്‍ കടമ്പകള്‍ ഏറെയുണ്ടോ? സൗജന്യമായി പോലും വില്‍ പത്രം എഴുതാമെന്നിരിക്കെ എന്തിനാണ് ഈ അവധാനത?

Britishmalayali
kz´wteJI³

ജീവിത സായാഹ്നമെത്തിയെന്ന് തിരിച്ചറിഞ്ഞാലും യുകെയിലെ നല്ലൊരു വിഭാഗം പേര്‍ ഇപ്പോഴും വില്‍പത്രമെഴുതുന്നതിന് അത്ര പ്രാധാന്യം കൊടുത്ത് വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വില്‍ പത്രമെഴുതിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വിലയേറിയ വസ്തുവകകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. അത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ വീടും ബാങ്ക് അക്കൗണ്ടിലെ കാശും കാറുമൊക്കെ ആര്‍ക്ക് കിട്ടും? എന്ന ചോദ്യം ശക്തമാകും.

വില്‍പത്രം എഴുതാന്‍ കടമ്പകള്‍ ഏറെയുണ്ടോ? എന്ന ചോദ്യം ഈ അവസരത്തില്‍ ചിലരുടെ മനസിലുയരുമെന്നുറപ്പാണ്.  രാജ്യത്തെ  55 വയസിന് മേല്‍ പ്രായമുള്ളവരില്‍ കാല്‍ഭാഗത്തിലധികം പേരും വില്‍പത്രമെഴുതിയിട്ടില്ലെന്നാണ് വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ ടില്‍നെ നടത്തിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

വില്‍പത്രമെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വില്‍പത്രം തയ്യാറാക്കുമ്പോള്‍ പ്രധാനമായും നാല് പരിഗണനകള്‍ നിര്‍ബന്ധമായും കണക്കിലെടുക്കേണ്ടതുണ്ട്. അവ താഴെപ്പറയുന്നവയാണ്.

1-വില്‍പത്രത്തിന്റെ പ്രാധാന്യം
നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ വസ്തുവകകള്‍ക്കും പണത്തിനും എന്താണ് സംഭവിക്കുകയെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മനസിലാക്കാന്‍ ഒരു വില്‍പത്രം സഹായിക്കുന്നു. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുകയെന്ന് ഉറപ്പാക്കാന്‍ ഇതിനൊപ്പം ഒരു പവര്‍ ഓഫ് അറ്റോര്‍ണി കൂടിയുണ്ടായിരിക്കുന്നത് നന്നായിരിക്കും.

2-നിങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടോ?
നിങ്ങളുടെ പണമോ വസ്തുവകകളോ കൈാര്യം ചെയ്യാന്‍ മറ്റൊരാളെ അധികാരപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു രേഖയാണ് പവര്‍ ഓഫ്അറ്റോര്‍ണി. നിങ്ങള്‍ക്ക് ഡിമെന്‍ഷ്യ പോലുളള രോഗം ബാധിക്കുകയോ അല്ലെങ്കില്‍ അപകടത്തില്‍ പെട്ട് ബോധരഹിതനാവുകയോ ചെയ്താല്‍ പവര്‍ ഓഫ് അറ്റോര്‍ണിയില്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ പണവും മറ്റും കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല.

3-തലമുറയില്‍ നിന്നും തലമുറയിലേക്ക്
ഇന്റര്‍ ജനറേഷണല്‍ പ്ലാനിംഗിലൂടെ വസ്തുവകകളും പണവും ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് സുഗമമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനാവും. ഇതിലൂടെ നിങ്ങളുടെ പണവും മറ്റും അര്‍ഹമായ കൈകളില്‍ തന്നെയാണെത്തുകയെന്ന് ഉറപ്പാക്കാനാവും.

4-വന്‍ ടാക്സ് കൊടുക്കുന്നത് ഒഴിവാക്കാം
ഇത്തരത്തില്‍ വില്‍ പത്രമെഴുതി വസ്തുവകള്‍ വീതിക്കുന്നതിലൂടെ വന്‍ ടാക്സ് നല്‍കുന്നത് കുറയ്ക്കാനാവും. ഇന്‍ഹെറിട്ടന്‍സ് ടാക്സ് എന്നത് നിര്‍ബന്ധമായും അടച്ചിരിക്കേണ്ട നികുതിയാണെന്നറിയുക. എന്നാല്‍ ഇത്തരത്തില്‍ അടക്കേണ്ടുന്ന തുക കുറയ്ക്കുന്നതിന് നിരവധി വഴികളുണ്ട്. ഇതിനായി നിങ്ങള്‍ ഉചിതമായ പദ്ധതി തയ്യാറാക്കുകയും നിങ്ങളുടെ അനന്തരാവകാശികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം.
വില്‍പത്രം സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category