1 GBP = 97.40 INR                       

BREAKING NEWS

അമിത്ഷായും മോദിയും ഭരിക്കുമ്പോള്‍ റിപ്പബ്ലിക് ദിനത്തിന് ക്രൈസ്തവ ഭക്തിഗാനമോ? പതിറ്റാണ്ടുകളായി തുടര്‍ന്നു വന്ന ആചാരം അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാന്ധിജിയുടെ ഇഷ്ടഗാനം എന്ന നിലയില്‍ ചേര്‍ക്കപ്പെട്ട സ്‌കോട്ടിഷ് കവി എഴുതിയ ഗാനം ഒഴിവാക്കുന്നത് ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിനിടയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമിത്ഷായും മോദിയും ഭരിക്കുമ്പോള്‍ റിപ്പബ്ലിക് ദിനത്തിന് ക്രൈസ്തവ ഭക്തിഗാനമോ? റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നിന്നും ഗാന്ധിജിയുടെ ഇഷ്ടഗാനമായ ക്ര്ിസ്തീയ ഭക്തിഗാനം ഒഴിവാക്കുന്നു. ഗാന്ധിജിയുടെ ഇഷ്ടഗാനം ഒഴിവാക്കുന്നതിന് കാരണം മറ്റുപലതാണ് പറയുന്നതെങ്കിലും ബിജെപി ഭരിക്കൂന്ന ഇന്ത്യയില്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ ക്രിസ്തീയ ഗാനം വേണ്ടെന്ന അമിത് ഷായുടേയും മോദിയുടേയും പിടിവാശിയാണെന്ന ആരോപണമാണ് ഉയരുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്നാണ് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നത്. പതിറ്റാണ്ടുകളായി തുടര്‍ന്നു വന്ന ആചാരം ആണ് മോദി സര്‍ക്കാര്‍ ഇത്തവണ ഒഴിവാക്കിയത്. അബൈഡ് ബൈ മീ എന്ന ക്രിസ്തീയ ഭക്തി ഗാനമാണ് ഒഴിവാക്കുന്നത്. രാജ്യത്തിന്റെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. എന്നാല്‍ യാതൊരു കാരണവും ഇല്ലാതെ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഈ ഗാനം ഒഴിവാക്കുകയാണ് ബിജെപി സര്‍ക്കാര്‍.

ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്‌കോട്ട്ലാന്‍ഡ് കവി എഴുതിയ ഗാനമാണ് അബൈഡ് ബൈ മി. മൈസൂരു സന്ദര്‍ശന വേളയിലാണ് ഗാന്ധിജി ആദ്യമായി ഈ ഗാനം കേള്‍ക്കുന്നത്. അന്ന് മുതല്‍ ഗാന്ധിജിയുടെ ഇഷ്ടഗാനമായി ഇത് മാറുകയും ചെയ്തു. അതിനാല്‍ തന്നെ രാജ്യം ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ ഈ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആ ഗാനം ഒഴിവാക്കപ്പെടുകയാണ്.

പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് അബൈഡ് ബൈ മീ ഒഴിവാക്കുന്നതെന്നു പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഗാന്ധിജിയുടെ പ്രിയ ഗാനം ഒഴിവാക്കുന്നത് നിരാശാജനകമാണ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കവേയാണ് ഗാനം ഒഴിവാക്കപ്പെടുന്നതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category