1 GBP = 97.40 INR                       

BREAKING NEWS

സകല മാധ്യമങ്ങളും സമ്പന്ന വര്‍ഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡല്‍ഹിയില്‍ വന്‍ മുന്നേറ്റം നടത്തി അരവിന്ദ് കെജ്രിവാള്‍; ആദ്യ അഭിപ്രായ സര്‍വ്വേയേക്കാള്‍ ഫലം മെച്ചപ്പെടുത്തി ആം ആദ്മി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനയാകുമ്പോഴും ജനപ്രീതിയില്‍ ബഹുദൂരം മുന്നേറ്റം; പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാല്‍ ഡല്‍ഹിക്കാര്‍ക്കിഷ്ടം കെജ്രിവാളിനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തകര്‍ക്കാനാവാത്ത വിശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വളരുന്നു. ഡല്‍ഹി പിടിച്ചെടുക്കാന്‍ ബിജെപിയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡല്‍ഹി നിവാസികള്‍ക്ക് ഇപ്പോഴും പ്രിയങ്കരന്‍ അരവിന്ദ് കെജ്രിവാള്‍ തന്നെയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തലസ്ഥാന നഗരിയില്‍ നിന്നും കെജ്രിവാളിനെയും കൂട്ടരേയും തൂത്തുവാരാന്‍ സകല മാധ്യമങ്ങളും സമ്പന്ന വര്‍ഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡല്‍ഹിയില്‍ വന്‍ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് അടുക്കും തോറും ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും കാഴ്ച്ചവയ്ക്കുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ചൊവ്വാഴ്ച ആരംഭിച്ചിരിക്കെ, ഏറ്റവും പുതിയ സര്‍വ്വേ ഫലവും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. എന്ന് മാത്രമല്ല. മുന്‍ സര്‍വ്വേ ഫലത്തേക്കാള്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കണ്ണു തള്ളിച്ചുകൊണ്ട് ഡല്‍ഡഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് തെളിഞ്ഞിരിക്കുകയാണ്.

ആം ആദ്മി അധികാരത്തില്‍ വരണമെന്നാണ് ഡല്‍ഹിയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഐ.എ.എന്‍.എസ്.-സി വോട്ടര്‍ രണ്ടാംവട്ട സര്‍വേയില്‍ 54.6 ശതമാനംപേര്‍ എ.എ.പി. അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്ത് അരവിന്ദ് കെജ്രിവാള്‍ തുടരണമെന്ന് 67.6 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് നടത്തിയ ഒന്നാംഘട്ട സര്‍വേയില്‍ 53.3 ശതമാനം ആളുകളാണ് എ.എ.പി.യെ പിന്തുണച്ചത്. ഇതോടെ ആദ്യ അഭിപ്രായ സര്‍വ്വേയേക്കാള്‍ ഫലം മെച്ചപ്പെടുത്തി ആം ആദ്മി ഡല്‍ഹിയില്‍ പടയോട്ടം തുടങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയില്‍ ബഹുദൂരം മുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാല്‍ ഡല്‍ഹിക്കാര്‍ക്കിഷ്ടം കെജ്രിവാളിനെയാണ്. രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പോലും ഡല്‍ഹിക്കാര്‍ തള്ളിക്കളയുന്നു. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് നല്‍കി ജനങ്ങള്‍ക്കിടയില്‍ അത്രമാത്രം സ്വാധീനമാണ് ഇക്കാലയളവില്‍ കെജ്രിവാളും കൂട്ടരും ഉണ്ടാക്കി എടുത്തിരിക്കുന്നത്.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും സര്‍വേഫലം തെളിയിക്കുന്നു. പ്രധാനമന്ത്രിയായി 70.7 ശതമാനംപേരാണ് മോദിയെ പിന്തുണച്ചത്. 9.4 ശതമാനം പേരുടെ പിന്തുണയോടെ കെജ്രിവാള്‍ രണ്ടാംസ്ഥാനത്തെത്തി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെജ്രിവാള്‍ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് 4.1 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സര്‍വേയില്‍ ബിജെപി.യെ 24.1 ശതമാനംപേര്‍ പിന്തുണച്ചു. കോണ്‍ഗ്രസിനെ വെറും 2.4 ശതമാനമാളുകളാണ് പിന്തുണച്ചത്. 13.4 ശതമാനംപേര്‍ മറുപടി നല്‍കിയില്ല. സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായ നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 40 ശതമാനംപേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെനോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 22.6 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 13.9 പേര്‍ അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 93.8 ശതമാനംപേരും ഉറപ്പായി വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category