1 GBP = 94.80 INR                       

BREAKING NEWS

സുലൈമാനിയെ കൊല്ലാന്‍ മാസ്റ്റര്‍ പ്ലാന്‍ ഒരുക്കിയത് ഇസ്രയേല്‍; അമേരിക്കയുടെ നാല് എംബസികള്‍ സുലൈമാനിയുടെ നേതൃത്വത്തില്‍ ആക്രമിക്കുമെന്ന വ്യാജ റിപ്പോര്‍ട്ട് ട്രംപിന് നല്‍കിയത് ഇസ്രയേലിന്റെ മുഖ്യ ശത്രുവിനെ ചതിയിലൂടെ വകവരുത്താന്‍; യുക്രെയിന്‍ വിമാനം തകര്‍ന്ന് നിരപരാധികള്‍ മരിച്ചതിന് കാനഡ കുറ്റപ്പെടുത്തുന്നതും അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധക്കൊതിയെ; ട്രംപിനെ വെട്ടിലാക്കി ഡെമോക്രാറ്റും റിപ്പബ്ലിക്കും ഇറാഖിലെ ഓപ്പറേഷനെതിരെ; ഇറാനില്‍ ട്രംപിന്റെ മൃദു സമീപനത്തിന് കാരണം ഒറ്റപ്പെടല്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഇറാന്‍ കമാണ്ടര്‍ ഖാസിം സുലൈമാനിയുമായുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. യുക്രെയിന്‍ വിമാനത്തിന്റെ പൊട്ടിത്തറി ആയുധമാക്കി ഇറാനെതിരെ നീങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ വെല്ലുവിളിയായി മാറുകയാണ് സുലൈമാനിയുടെ കൊല. സുലൈമാനിയെ വധിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുടെ നാലു എംബസികള്‍ ഇറാന്‍ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അമേരിക്കയ്ക്ക് കൈമാറി സുലൈമാനിയെ വധിക്കാന്‍ മാസ്റ്റര്‍ പ്ലാനൊരുക്കിയത് ഇസ്രയേല്‍ ആണെന്നാണ് ആക്ഷേപം. അതായത് ഇസ്രയേലിന്റെ തന്ത്രത്തില്‍ അമേരിക്ക വീണുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ നഷ്ടം അമേരിക്കയ്ക്കും. ഇറാഖിലെ വ്യോമ താവളങ്ങളും സൈനികരുമെല്ലാം ആക്രമണ ഭീഷണിയിലാണ് ഇപ്പോള്‍.

സുലൈമാനിയെ കൊല്ലാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ട സഹായവും നല്‍കിയിരുന്നു. ഇത് വേണ്ടിയിരുന്നില്ലെന്നാണ് അമേരിക്കക്കാരുടെ പൊതു വികാരം. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വലിയ ഭീഷണിയായി സംഭവം മാറും. ഏമേരിക്കയുടെ ദേശീയ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളും ട്രംപിന്റേത് തെറ്റായ തീരുമാനമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇറാഖ്, സിറിയന്‍ ചാരന്മാര്‍ സുലൈമാനിയെ വധിക്കാന്‍ സഹായിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇസ്രയേലിന്റെ മൊസാദും അമേരിക്കയെ സഹായിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് ഒരു പ്രകോപനവും ഇല്ലാതിരിക്കുന്ന സമയമത്താണ് ട്രംപ് മുന്‍കയ്യെടുത്ത് ആക്രമണം നടത്തിയതെന്നും ആരോപണം ശക്തമാണ്.

സുലൈമാനിയെ വധിച്ചതില്‍ തെറ്റുസംഭവിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് പിന്നീടുള്ള ആക്രമണങ്ങളില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ നാലു എംബസികള്‍ ഇറാന്‍ ആക്രമിക്കുന്ന രീതിയിലുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല എന്നാണ് പ്രതിരോധ വക്താവ് പറഞ്ഞത്. എന്നാല്‍, ഇറാന്റെ തിരിച്ചടിയില്‍ യുഎസ് സൈനികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇറാന്‍ ആക്രമണം നടത്താന്‍ പോകുന്ന കേന്ദ്രങ്ങളെ കുറിച്ച് അമേരിക്കയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ജനറലിന്റെ നേതൃത്വത്തില്‍ നാല് അമേരിക്കന്‍ എംബസികള്‍ക്കെതിരെ ആക്രമണം നടക്കാന്‍ പോകുന്നു എന്നതിനുള്ള തെളിവുകള്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഇറാഖിലെ യുഎസ് എംബസിക്ക് മാത്രമാണ് ഭീഷണി നേരിട്ടിരുന്നത്. എന്നാല്‍, മറ്റു മൂന്നു എംബസികളുടെ കാര്യം ട്രംപിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇത് കേട്ടപാടെ സുലൈമാനിയെ കൊല്ലാന്‍ ട്രംപ് ഉത്തരവിടുകയായിരുന്നു.

അമേരിക്കയിലെ ഒരു വിഭാഗം സുലൈമാനിയെ കൊല്ലുന്നതിനെ എതിര്‍ത്തിരുന്നു. കേവലം ഒരു തെറ്റിദ്ധാരണ കാരണമാണ് സുലൈമാനിയെ വധിച്ചത്. ഇതിനെതിരെ റിപ്പബ്ലിക്ക്, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് രംഗത്തെത്തുകയാണ്്. അതിനിടെ ലോകത്തിലെ ഒന്നാം നമ്പര്‍ ഭീകരനാണ് കൊല്ലപ്പെട്ട ഇറാന്‍ രഹസ്യന്വേഷണ തലവന്‍ ഖാസിം സുലൈമാനിയെന്ന് ട്രംപ് ഇപ്പോഴും പറയുന്നു. അമേരിക്കക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ സുലൈമാനി കൊലപ്പെടുത്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.ഡെമോക്രാറ്റുകള്‍ സുലൈമാനിക്ക് വേണ്ടി വാദിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ നടപടി സ്വീകരിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന പ്രമേയും പാര്‍ലമെന്റില്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രമേയത്തിന് അംഗീകാരവും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം യുക്രെയിന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ കാനഡയും യുഎസ്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം ഇല്ലാതിരുന്നെങ്കില്‍ ആ നിരപരാധികള്‍ മരിക്കില്ലായിരുന്നു എന്നാണ് ട്രൂഡോ പറഞ്ഞിരിക്കുന്നത്.

സുലൈമാനിയെ വധിക്കാന്‍ ദീര്‍ഘകാലമായി യുഎസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഏഴ് മാസം മുമ്പാണ് സുലൈമാനിയെ ഇല്ലാതാക്കാന്‍ അനുമതി നല്‍കിയത്. അതേസമയം യുഎസ് എംബസികള്‍ക്ക് നേരെയുള്ള ആക്രമണത്തെ ഭയന്നാണ് സുലൈമാനിയെ വധിച്ചതെന്ന് ട്രംപിന്റെ പ്രസ്താവനയെ സ്ഥിരീകരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇറാന്‍ തുടര്‍ച്ചയായി അമേരിക്കയ്‌ക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ ഒരു പൗരന്‍ മരിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാല്‍ സുലൈമാനി യുഎസ് എംബസി ആക്രമിക്കാനും, മറ്റ് നയതന്ത്ര പദ്ധതികളെ അട്ടിമറിക്കാനും ശ്രമിച്ചതിന് തെളിവില്ലെന്ന് യുഎസ് സൈനിക കേന്ദ്രങ്ങള്‍ തന്നെ പറയുന്നു.

അതിനിടെ ഇറാനില്‍ ജനകീയ പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തില്‍ എണ്ണ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ജെബിസി എനര്‍ജി ചെയര്‍മാന്‍ ജൊഹാനസ് ബെനിഗ്നി. ഇറാനിലെ ഭരണകൂടം മാറുകയോ വീഴുകയോ ചെയ്താല്‍ എണ്ണവില ഇടിഞ്ഞ് ബാരലിന് 40 ഡോളര്‍ എന്ന നിലയിലെത്തുമെന്നും ബെനിഗ്നി പറഞ്ഞു. അതേസമയം ഇത് ആഗോള വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി വരെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെതിരെയുള്ള പ്രതിരോധം അമേരിക്ക ശക്തമാക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. അതേസമയം സുലൈമാനിക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്ന കാര്യത്തില്‍ പോമ്പിയോ ഒരക്ഷരം മിണ്ടിയില്ല. സുലൈമാനിയുടെ വധത്തിന് പിന്നില്‍ മറ്റ് വിശാല ലക്ഷ്യങ്ങളുണ്ടെന്നും പോമ്പിയോ പറഞ്ഞു. നേരത്തെ പ്രതിരോധ സെക്രട്ടറി പറഞ്ഞ കാര്യങ്ങളിലും ഇതേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സുലൈമാനി ഭീഷണിയാണെന്ന് കാണിക്കാന്‍ അമേരിക്കയുടെ കൈവശം തെളിവുകളില്ല എന്ന് വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category