1 GBP = 97.40 INR                       

BREAKING NEWS

ഇസ്രയേലില്‍ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയ നേഴ്സ് നിത്യവും വെള്ളമടിയും വീട്ടില്‍ വഴക്കുണ്ടാക്കലും; സഹികെട്ട് കിടപ്പ് രോഗിയായ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മകനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് സ്വന്തം അച്ഛന്‍; സ്പെയിനിലേക്ക് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന മകനെ വകവരുത്തിയത് ശല്യം അതിരുവിട്ടപ്പോള്‍; ബേസിലിന്റെ കൊലപാതകത്തില്‍ ഞെട്ടി വടക്കഞ്ചേരി; മകനെ കൊന്നതിന് അറസ്റ്റിലായത് പട്ടിക്കാട് പലചരക്കു കട നടത്തുന്ന മത്തായി

Britishmalayali
kz´wteJI³

പാലക്കാട്: വടക്കഞ്ചേരിയില്‍ മകനെ അച്ഛന്‍ അടിച്ചു കൊലപ്പെടുത്തിയത് മകന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട്. തേനിടുക്ക് നെല്ലിയാംപാടം കുന്നംകാട് മന്നാപറമ്പില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ (65) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേലില്‍ നേഴ്സിങ് ജോലിയായിരുന്ന ബേസില്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. സ്പെയിനില്‍ ജോലിക്കായി പോകാന്‍ ഒരുങ്ങുകയായിരുന്നു. കൃത്യത്തിനു ശേഷം മത്തായി ജീവനൊടുക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു.

വീടിനുള്ളില്‍ ഹാളിലെ സ്റ്റെയര്‍കെയ്സിനടുത്താണ് ബേസില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് കൊല നടന്നിട്ടുള്ളത്. ഭാര്യ സാറാമ്മയെ മറ്റൊരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്.

കൊലനടത്തിയതിനു ശേഷം പുലര്‍ച്ചെ ഒന്നരയോടെ മത്തായി മകന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി വീട്ടിലേക്ക് ഉടന്‍ വരണമെന്ന് ആവശ്യപ്പെട്ടു. മദ്യപിച്ച് വീട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാകുന്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞാണ് ബെയ്സില്‍ വഴക്ക് നിര്‍ത്തിയിരുന്നത്. ഇതിനു മുന്‍പും പലതവണ ഇത്തരത്തില്‍ സുഹൃത്തുക്കള്‍ പ്രശ്നം തീര്‍ക്കാന്‍ വീട്ടിലെത്താറുണ്ട്.

അത്തരത്തില്‍ വഴക്കു തീര്‍ക്കാനായിരിക്കുമെന്ന് കരുതിയാണ് സുഹൃത്ത് വീട്ടില്‍ വന്നത്. എന്നാല്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ബേസിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ വീടിനുള്ളില്‍ കയറിയ മത്തായിയെ സുഹൃത്ത് പൂട്ടിയിട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷം മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ബേസില്‍ രാത്രി മദ്യപിച്ചെത്തുന്നതിനെത്തുടര്‍ന്ന് ദിവസവും വീട്ടില്‍ വഴക്കുണ്ടാവാറുണ്ട്. സംഭവ ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് പിതാവ് ബേസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറിനു ശേഷമാണ് മകന്‍ മരിച്ച വിവരം മത്തായി സുഹൃത്തിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാള്‍ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്. അവിവാഹിതനാണ് ബേസില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category