1 GBP = 97.50 INR                       

BREAKING NEWS

അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്നതിന് തെളിവായി പൊലീസിന്റെ വീഴ്ചയും; മജിസ്ട്രേട്ടിന് മുമ്പില്‍ രഹസ്യ മൊഴി നല്‍കിയ സാക്ഷിയുമായി സംസാരിക്കാന്‍ അവസരം ഒരുക്കി നല്‍കിയ പൊലീസും വിവാദത്തില്‍; കൂടത്തായിയിലെ വില്ലത്തി സംസാരിച്ചത് 2011ല്‍ റോയി തോമസ് മരിക്കുമ്പോള്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ ജോസഫ് ഹില്ലാരിയോസുമായി; വീഴ്ചയില്‍ അന്വേഷണം തുടങ്ങി റൂറല്‍ എസ് പിയും

Britishmalayali
kz´wteJI³

താമരശ്ശേരി: അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയത് കൂട്ടുപ്രതിയാണ്. ഈ മാസ്മരികതയില്‍ കേരളാ പൊലീസും വീഴുകയാണോ? ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ തനിക്കെതിരേ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് കോടതിക്കകത്ത് സംസാരിച്ച് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സമയം ചെലവഴിക്കുമ്പോള്‍ വെട്ടിലാകുന്നത് കേരളാ പൊലീസാണ്.

കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമായ പി.എച്ച്. ജോസഫ് ഹില്ലാരിയോസ് ആണ് റിമാന്‍ഡ് പ്രതിയായ ജോളിയുമായി വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചത്. ജില്ലാ ജയിലില്‍നിന്ന് കോടതിയിലെത്തിച്ച ജോളിയെ സാക്ഷിയുമായി സംസാരിക്കാന്‍ അനുവദിച്ചതില്‍ അകമ്പടി പോയ പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരോട് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ വിശദീകരണം തേടും. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷിയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ആര്‍. ഹരിദാസന്‍ ചോദ്യംചെയ്തു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംസാരം. കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്കെതിരായ ഹര്‍ജി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ആദ്യമായി പരിഗണിച്ചതും അന്നായിരുന്നു.

കടലക്കറിയിലും കുടിവെള്ളത്തിലും കലര്‍ന്ന സയനൈഡ് ഉള്ളില്‍ചെന്ന് 2011 സെപ്റ്റംബര്‍ 30-ന് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോള്‍ ജോസഫ് ഹില്ലാരിയോസായിരുന്നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതിനല്‍കിയത്. തുടര്‍ന്നാണ് കോടഞ്ചേരി പൊലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതും ഇന്‍ക്വസ്റ്റ് നടത്തിയതും. എന്നാല്‍ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പരേതരുടെ കല്ലറകള്‍ പൊളിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചപ്പോള്‍ ജോസഫ് ജോളിക്കൊപ്പമായിരുന്നു.

നിയമസഹായം തേടി 2019 നവംബര്‍ മൂന്നിനും കല്ലറ പൊളിച്ച നാലാംതീയതിയും അഭിഭാഷകന്‍ എം. അശോകനെ ജോളി കണ്ടപ്പോള്‍ ജോസ്, ഡോണ്‍ ബോസ്‌കോ, ജോളിയുടെ മകന്‍ എന്നിവര്‍ക്കൊപ്പം ജോസഫും കൂടെയുണ്ടായിരുന്നു. അഭിഭാഷകനും ബന്ധുക്കള്‍ക്കും മുമ്പാകെ ജോളി ഏറ്റുപറഞ്ഞത് സംബന്ധിച്ച് ജോസഫ് ഹില്ലാരിയോസ് മജിസ്‌ട്രേറ്റിന് മുന്നില്‍ പിന്നീട് രഹസ്യമൊഴിയും നല്‍കി. ഇത്തരത്തില്‍ കേസിലെ അതിനിര്‍ണ്ണായക സാക്ഷിയാണ് ജോസഫ്.

പിതാവിന്റെ സ്വത്ത് ഭാഗംവെച്ചതും മറ്റുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ തോമസ് ഹില്ലാരിയോസ് നല്‍കിയ കേസില്‍ ഹാജരാവാനാണ് താന്‍ കോടതിയില്‍ എത്തിയതെന്നാണ് ജോസഫ് ചൊവ്വാഴ്ച നടന്ന ചോദ്യംചെയ്യലില്‍ അറിയിച്ചത്. കോടതിയില്‍ കണ്ടപ്പോള്‍ ജോളി തന്റെ സമീപത്തേക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നുമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിക്ക് നല്‍കിയ വിശദീകരണം. ഇത് പൂര്‍ണ്ണമായും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category