1 GBP = 97.70 INR                       

BREAKING NEWS

അമിത് ഷായുടെ കേരള സന്ദര്‍ശന സമയത്ത് തീര്‍ക്കുമെന്ന് പറഞ്ഞ യൂത്ത് ലീഗിന്റെ ബ്ലാക്ക് വാള്‍ തകര്‍ത്തത് ആര്? പിണറായി പേടിയില്‍ ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ മോദിപ്പേടി; എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത് ആരെ പേടിപ്പിക്കാന്‍; ക്രമക്കേട് ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടന്ന് വിശദീകരണം; പാണക്കാട് കുടുംബത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള പദ്ധതികളുമായി 'പികെ' ഗ്രൂപ്പെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം

Britishmalayali
ടി പി ഹബീബ്

 

കോഴിക്കോട്: പട പേടിച്ച് പന്തളത്തെത്തിയപ്പോള്‍ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളൂ. അത് അനുഭവിച്ചറിയുന്നതിന്റെ വേദനയിലാണ് മുസ്ലിം ലീഗിന്റെ മുടി ചൂടാ മന്നനായ പി.കെ.കുഞ്ഞാലിക്കുട്ടി. പിണറായി പേടിയിലാണ് ആദ്യ ടേമില്‍ കേന്ദ്രത്തിലേക്ക് പോയത്. രണ്ടാമത്തെ ഊഴം വന്നപ്പോള്‍ കേന്ദ്രം ഭരണം യുപിഎക്ക് കിട്ടുമെന്ന ചിന്തയില്‍ മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായി തന്നെ നിന്നു. ഇ ടിയെ വെട്ടി കേന്ദ്രത്തിലൊരു മന്ത്രി സ്ഥാനം. അത് കാമ്പിനറ്റ് പദവി തന്നെ ലഭ്യമാക്കാനുള്ള നടപടികളും അണിയറയില്‍ സജ്ജമാക്കിയിരുന്നു. പറഞ്ഞിട്ടെന്താ കേരളവും തമിഴ്നാടും കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഉപ്പ് തൊട്ട കലം പോലെയായി. കേന്ദ്ര ഭരണം ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെ തിരിച്ച് കേരളത്തിലേക്ക് പോരാനുള്ള ഒരുക്കപ്പാടിലാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍. അതിന് മുട്ടാത്ത വാതിലുകളില്ല.

അതിനിടയിലാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ആളികത്തിയത്. മുത്തലാഖ് ബില്ലില്‍ സഭയിലില്ലാത്തതിന്റെ കലിപ്പ് പ്രവര്‍ത്തകര്‍ ഇപ്പോഴും തീര്‍ക്കുന്നതായി ആരെക്കാലം കുഞ്ഞാലിക്കുട്ടിക്ക് നന്നായി അറിയാം. പൗരത്വ ഭേദഗതി ബില്ലിനെതിരെ സഭയില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തന്നെ പഞ്ഞിക്കിടുമെന്ന് മനസ്സിലാക്കിയ കുഞ്ഞാലിക്കുട്ടി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയെ തേടി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. അതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി അല്‍പ്പം ദയാവായ്പോടെ പാര്‍ട്ടി വേദികളില്‍ എത്തുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ അടക്കം പറയുന്നത്.

അമിത് ഷായുടെ കേരള സന്ദര്‍ശന സമയത്ത് ബ്ലാക്ക് വാള്‍ തീര്‍ക്കുമെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വരവേറ്റത്. എന്നാല്‍ വൈകുന്നേരം പാണക്കാട് ചേര്‍ന്ന തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫണ്ടിംഗിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അതൊന്നും പ്രധാന ചര്‍ച്ചയാകാതെ ബ്ലാക്ക് വാളാണ് പ്രധാന ചര്‍ച്ചയായത്.സാധാരണ പാണക്കാട് നടക്കുന്ന വെറുമൊരു ലീഗിന്റെ യോഗ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ എത്താറില്ല. എന്നാല്‍ 'പി.കെ.ഗ്രൂപ്പിന്റെ' ഇടപെടല്‍ മൂലം സ്ഥലത്തേക്ക് പത്രക്കാര്‍ കുതിച്ചെത്തി.കുഞ്ഞാലിക്കുട്ടി തന്നെയാണ് പാണക്കാട് എത്തണമെന്ന നിര്‍ദ്ദേശം ചില മാധ്യമ സുഹ്യത്തുക്കള്‍ക്ക് നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി യൂത്ത് ലീഗിന്റെ ബ്ലാക്ക് വാള്‍ തന്നെ ചോദ്യം വന്നു. അപ്പോള്‍ ആദ്യ വാചകത്തില്‍ മറുപടിക്ക് ഒരുങ്ങിയ കുഞ്ഞാലിക്കുട്ടി ഇക്കാര്യം വിശദീകരിക്കാന്‍ കെപിഎ.മജീദിനെ ഏല്‍പ്പിക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ ബ്ലാക്ക് വാള്‍ പൊളിക്കാന്‍ രംഗത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി എന്നാല്‍ തന്ത്രപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും വഴുതി മാറി മറുപടി പറയാന്‍ മജീദ് സാഹിബിനെ ഏല്‍പ്പിക്കുകയുമായിരുന്നു. പാര്‍ട്ടി അണികല്‍ നിന്നുമുയരുന്ന പ്രതിഷേധം മജീദ് സാഹിബിലേക്ക് മാറട്ടെയെന്നാണ് പി.കെ.ചിന്തിച്ചതത്രെ. കുഞ്ഞാലിക്കുട്ടി യൂത്ത് ലീഗിന്റെ ബ്ലാക്ക് വാള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ അനുയായികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം വിളിച്ചിരുന്നു.

വടകര ഭാഗങ്ങളില്‍ വിളിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുദ്രാവാക്യങ്ങളിലൂടെ പുറത്ത് വന്നത്. എന്നാല്‍ മോദി അമിത് ഷാ യെ പേടിച്ചാണ് കുഞ്ഞാലിക്കുട്ടി ചുവട് മാറിയതെന്ന ആരോപണം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്. ഒന്നര മാസം മുമ്പ് കുഞ്ഞാലിക്കുട്ടിയെ തേടി രണ്ട് ഉന്നത എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വരം മാറിയതെന്നാണ് ആരോപണം. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വന്ന കാര്യം കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പാണക്കാട് കുടുംബത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള അന്യേഷണത്തിനാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന വിവരമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വന്നത് ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്യേഷിക്കാനാണെന്ന വിവരമാണ് കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തോട് വിശദീകരിച്ചത്. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഇനിയും എത്താന്‍ സാധ്യതയുണ്ടെന്നും അത് വെച്ച് പാണക്കാട് കുടംബത്തെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുമുള്ള ട്രിക്കാണ് പാര്‍ട്ടിയിലെ 'പി.കെ.ഗ്രൂപ്പ്' ഇപ്പോള്‍ പുറത്ത് എടുക്കുന്നത്. ഇക്കാര്യം പാണക്കാട് കുടുംബത്തിലെ മുതിര്ന്ന അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടതായാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category