1 GBP = 97.50 INR                       

BREAKING NEWS

കെട്ടിടങ്ങളും കോണ്‍ഫറന്‍സ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കണം; അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതെ നോക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യം; മിനി മുത്തൂറ്റിന്റെ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് പൊളിക്കാന്‍ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത്; സുപ്രീം കോടതി വിധിയുള്ളതിനാല്‍ പൂര്‍ണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയില്‍ പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടവും; കാപ്പിക്കോയില്‍ ഉടന്‍ ബുള്‍ഡോസറെത്തും

Britishmalayali
kz´wteJI³

ആലപ്പുഴ: മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വേമ്പനാട് കായലിലെ നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കും. നെടിയതുരുത്ത് ദ്വീപില്‍ 350 കോടി രൂപ മുടക്കി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. റിസോര്‍ട്ട് പൊളിക്കുന്നതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടവും പാണാവള്ളി പഞ്ചായത്തും പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. സുപ്രീം കോടതി ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍നിന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍.

മരടിലെ ഫ്‌ളാറ്റുകളുമായി താരതമ്യം ചെയ്താല്‍ ഇവിടെ ബഹുനില കെട്ടിടങ്ങളില്ല. അതിനാല്‍ സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങള്‍ പൊളിക്കാമെന്നാണ് വിലയിരുത്തല്‍. അപ്പോഴും പാരിസ്ഥിതിക പ്രശ്നങ്ങള്‍ വെല്ലുവിളിയായുണ്ട്. കെട്ടിടങ്ങളും കോണ്‍ഫറന്‍സ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കും. അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതെ നോക്കണം. കോടതിവിധി പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. അതിനുള്ള സംവിധാനങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നാണ് പാണാവള്ളി പഞ്ചായത്ത് അധികൃതരുടെ വാദം. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കേണ്ടിവരും.

ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശത്തിനു കാക്കുകയാണെന്നു കലക്ടര്‍ എം.അഞ്ജന പറഞ്ഞു. സര്‍ക്കാരിനു സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. അതിനു ശേഷമേ പൊളിച്ചു മാറ്റുന്നത് എങ്ങനെയെന്ന് ഉള്‍പ്പെടെ തീരുമാനമെടുക്കൂ. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന നെടിയതുരുത്ത് ദ്വീപ് ഉള്‍പ്പെടുന്ന പാണാവള്ളി പഞ്ചായത്തിന്റെ സെക്രട്ടറിയുമായി കലക്ടര്‍ ഇന്നലെ ചര്‍ച്ച നടത്തി. സുപ്രീം കോടതി വിധിയുള്ളതിനാല്‍ പൂര്‍ണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയില്‍ പുനഃസ്ഥാപിക്കേണ്ടി വരും. അതിനുള്ള ചെലവ് റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വേമ്പനാട്ടു കായലിലെ നൂറുകണക്കിനു ചെറു ദ്വീപുകളിലൊന്നാണ് പെരുമ്പളം ദ്വീപിനും പാണാവള്ളി പഞ്ചായത്തിനും ഇടയിലെ നെടിയതുരുത്ത്. പാണാവള്ളി പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഈ ദ്വീപ്. ആകെ വിസ്തൃതി 24 ഏക്കര്‍, പട്ടയമുള്ളത് 3.70 ഏക്കര്‍, ഉടമസ്ഥത (2006 നു മുന്‍പ്) 4 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 1.70 ഏക്കറും എറണാകുളം സ്വദേശി രത്ന ഈശ്വറിന് 2 ഏക്കറും. ഇപ്പോള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ഏതാനും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ രത്ന ഈശ്വര്‍ ഏറ്റെടുത്തു. എല്ലാവരും രാജ്യാന്തര ഹോട്ടല്‍ സംരംഭകരായ കാപ്പിക്കോയുമായി ചേര്‍ന്ന് ദ്വീപില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതോടെ 8 ഏക്കര്‍ സ്ഥലം കൂടി പോക്കുവരവ് ചെയ്തതായി പഞ്ചായത്ത് രേഖകളില്‍ പറയുന്നു.

57 വില്ലകള്‍, 3500 ചതുരശ്ര മീറ്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, വില്ലകള്‍ക്ക് ആകെ 7 ഏക്കറില്‍ സ്വകാര്യ സ്വിമ്മിങ് പൂളുകള്‍. 2012 ല്‍ വില്ലകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കായല്‍ ദര്‍ശനമായാണ് ദ്വീപിലെ മുഴുവന്‍ വില്ലകളും നിര്‍മ്മിച്ചിരിക്കുന്നത്. ആകാശക്കാഴ്ചയില്‍ ദ്വീപിനു ചുറ്റും ഹൗസ്ബോട്ടുകള്‍ കെട്ടിയിട്ടതുപോലെയാണ്. തീരദേശ നിയന്ത്രണ മേഖലാ (സിആര്‍സെഡ്) വിജ്ഞാപനങ്ങള്‍ പാലിക്കാതെ ദ്വീപ് നിവാസികള്‍ക്കും മത്സ്യബന്ധന സംവിധാനങ്ങള്‍ക്കും അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്ത് റിസോര്‍ട്ടിന് അനുമതി നല്‍കിയെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സിആര്‍സെഡ് 1 വിഭാഗത്തില്‍പ്പെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാല്‍ മുഴുവന്‍ പ്രദേശവും നോ ഡവലപ്മെന്റ് സോണ്‍ ആണ്. ദ്വീപ് ഉള്‍പ്പെട്ട മേഖല എഫ്പി (ഫില്‍ട്രേഷന്‍ പോണ്ട്) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകള്‍ക്കു തുടക്കം. 2008 ല്‍ ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തള്ളിയതോടെ മത്സ്യത്തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2013ല്‍ റിസോര്‍ട്ട് പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014 ല്‍ കാപിക്കോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോള്‍ വിധി.

കാപ്പികോ റിസോര്‍ട്ട് പൊളിച്ചാലും മിനി മുത്തൂറ്റിന് നഷ്ടമുണ്ടാകില്ലെന്ന വിലയിരുത്തലും സജീവമാണ്. അത്ര കരുതലോടെയാണ് നിയമ ലംഘനത്തിന് അവര്‍ ഫണ്ട് ഉണ്ടാക്കിയത്. കാപികോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദേശസാത്കൃത ബാങ്കുകളില്‍നിന്നും കെ.എസ്‌ഐ.ഡി.സി.യില്‍ നിന്നുമായി എടുത്തത് 200 കോടിയുടെ വായ്പയാണ്. 2007-ല്‍ നിര്‍മ്മാണം തുടങ്ങിയതുമുതല്‍ 2011 വരെയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ തുക ഇനി മുത്തൂറ്റ് തിരിച്ചടയ്ക്കില്ല. തൊഴിലിടങ്ങള്‍ നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലിലാണ്, കോടികളുടെ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പഞ്ചനക്ഷത്ര റിസോര്‍ട്ട് പൊളിക്കുന്നത്. ഊന്നിവല തൊഴിലാളികളായ 12 പേരും തൈക്കാട്ടുശ്ശേരി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘടനയും ജനസമ്പര്‍ക്ക സമിതിയും നല്‍കിയ ഹര്‍ജിയിലാണ് 2013 ജൂലായില്‍ ആദ്യം റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീകോടതി ഇതാണ് അംഗീകരിച്ചത്.

150 കോടിയാണ് പ്രാഥമികഘട്ടത്തില്‍ മുതല്‍മുടക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 350 കോടിയും കടന്നെന്നാണു വിലയിരുത്തല്‍. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളില്‍നിന്നുള്ള വിവരം. 2012-ല്‍ ഗ്രൂപ്പ് പാണാവള്ളി പഞ്ചായത്തില്‍ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. പിന്നീട് നികുതി അടച്ചിട്ടില്ല. കേസ് കാരണമായിരുന്നു ഇത്. ബാങ്കുകളുടെ വായ്പയിലും ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സൂചന. ദിവസം നാലുലക്ഷം ലിറ്റര്‍വെള്ളമാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനു കണക്കാക്കിയിരുന്നത്. ഇതിനായി ജപ്പാന്‍ കുടിവെള്ളപദ്ധതി വഴി വെള്ളംകിട്ടാന്‍ ശ്രമിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുകളെത്തുടര്‍ന്നു നടന്നില്ല. കണ്ടല്‍ക്കാടുകളടക്കം നിറഞ്ഞിരുന്ന നെടിയതുരുത്ത് മത്സ്യങ്ങളുടെ പ്രജനനത്തിനു പറ്റിയ ഇടമായിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിലൂടെ ഇതിന്റെ സാധ്യതകളെല്ലാം ഇല്ലാതായതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പൊളിക്കാന്‍ ഉത്തരവുണ്ടായ ഘട്ടത്തില്‍ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം റിസോര്‍ട്ടുടമകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, അതു പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ തള്ളി. ഇതാണ് പിന്നീട് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ചേര്‍ത്തല പാണാവള്ളിയില്‍ വേമ്പനാട് കായല്‍ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോര്‍ട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായല്‍ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. വേമ്പനാട് കായല്‍ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കര്‍ വിസ്തീര്‍ണ്ണമാണുണ്ടായിരുന്നത്. നെല്‍വയലുകളും ചെമ്മീന്‍ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാര്‍.

പലരുടെയും ഉടമസ്ഥതയില്‍ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്‌നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ല്‍ ഇവര്‍ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തര്‍ദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വന്‍കിട റിസോര്‍ട്ട് നിര്‍മ്മിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബന്യന്‍ ട്രീ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിന് കൈമാറുക എന്നതായിരുന്നു രത്‌നാ ഈശ്വരന്‍ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടര്‍ന്ന് നെടിയാതുരുത്തിലെ 9.5 ഏക്കര്‍ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെട്ടു.

കായലിനടിയിലൂടെ വൈദ്യുതി കേബിള്‍ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞെങ്കിലും പിന്നീട് അവര്‍ അത് സാധ്യമാക്കി. തീരത്തുനിന്നും 50 മീറ്റര്‍ അകലം, കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം 20 മീറ്റര്‍, പരമാവധി ഉയരം ഒന്‍പത് മീറ്റര്‍ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേല്‍വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി. മത്സ്യത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായല്‍ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കേസ് നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category