1 GBP = 97.70 INR                       

BREAKING NEWS

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തത് ഏത് ഗണത്തില്‍പ്പെടും? അതെന്താ പരിശുദ്ധ 'ലൗ റേപ്പ്' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? ഫ്രാങ്കോക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീമാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് സിനഡിന് വല്ലോം പറയാനുണ്ടോ? അഭയക്ക് നീതി കിട്ടണമെന്ന് ഏതെങ്കിലും സിനഡില്‍ നിങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിത ലൗ ജിഹാദ് എന്ന സിനഡ് ആരോപണം തള്ളി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ആസൂത്രിതമായ വിധത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് സീറോ മലബാര്‍ സഭാ സിനഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത് ഇന്നലെയാണ്. വ്യാപകമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷങ്ങളെയും സമാധാനത്തെയും ബാധിക്കുന്നതായാണ് ഉയര്‍ന്ന ആരോപണം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് വളരുന്നതായാണ് സീറോ മലബാര്‍ സഭാ സിനഡ് ആരോപിച്ചത്. സിനഡിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സീറോ മലബാര്‍ സഭാ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു കേസുകളില്‍ പോലും കേരളത്തില്‍ തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് പുറത്തിറക്കിയ പ്രസ്താവനയെ തള്ളിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ റോയ് മാത്യു രംഗത്തെത്തി. നിങ്ങടെ കൂട്ടത്തില്‍പ്പെട്ട കൊച്ചി മെത്രാനായിരുന്ന ജോണ്‍ തട്ടുങ്കല്‍ പത്ത് മുപ്പത്തിയേഴു വയസുള്ള ഒരു ഓര്‍ത്തഡോക്സുകാരി പെണ്ണിനെ തട്ടിക്കൊണ്ടുപോയി നാടുവിട്ടത് ലൗ ജിഹാദ് അല്ലേ? ഓര്‍ത്തഡോക്സ് മെത്രാന്‍ സിനഡ് ഈ തട്ടിക്കൊണ്ട് പോകല്‍ ലൗ ജിഹാദായി പ്രഖ്യാപിച്ചാല്‍ കത്തോലിക്കാ മെത്രാന്‍ സിനഡിന് മറുപടി ഉണ്ടോ? തട്ടുങ്കല്‍ തട്ടിക്കൊണ്ടുപോയ ആ പെണ്ണ് ഐഎസില്‍ ചേര്‍ന്നോ, ജീവനോടെ ഉണ്ടോ എന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ? റോയ് മാത്യു ഫേസ്ബുക്കില്‍ ചോദിക്കുന്നു.

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തത് ഏത് ഗണത്തില്‍പ്പെടുമെന്നും ഇത് പരിശുദ്ധ 'ലൗ റേപ്പ് ' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു. ഫ്രാങ്കോ കാണിച്ച പെറപ്പുകേടിനെക്കുറിച്ചെന്നാണ് സിനഡിന് ആശങ്കയും ഉത്കണ്ഠയും ഉണ്ടാകുന്നത്? ഫ്രാങ്കോക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീ മാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ സിനഡിന് വല്ലോം പറയാനുണ്ടോ? റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഫ്രാങ്കോയുടെ 'ലൗ ജിഹാദി ' നെക്കുറിച്ച് മെത്രാന്‍ സിനഡ് പത്രക്കുറിപ്പ് ഇറക്കുമോ?

കേരളത്തില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നതായി സീറോ മലബാര്‍ സഭ സിനഡിന്റെ പത്രക്കുറിപ്പ്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേര്‍ന്നതായി പൊലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരില്‍ പകുതി പേര്‍ ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് മത പരിവര്‍ത്തനം ചെയ്തതാണെന്ന വസ്തുത കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരുന്നത് ആശങ്കാ ജനകമാണെന്ന് സിനഡ് വിലയിരുത്തി. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. ലൗ ജിഹാദ് എന്നത് സാങ്കല്പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. - ഇങ്ങനെ പോകുന്നു സിനഡിന്റെ പതം പറച്ചില്‍.

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മേത്തമ്മാര് നമ്മുടെ പെണ്‍കൊച്ചുങ്ങളെ അടിച്ചോണ്ട് പോകുന്നത് തടയണമെന്നാണ് കത്തോലിക്കാ മെത്രാന്‍ സിനഡ് പറയുന്നത്.. ആയിക്കോട്ടെ - തടയണം - അതിനാരാ തടസം നില്‍ക്കുന്നത്? ഈ ഒളിച്ചോട്ടം ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോ - എത്രയോ ഹിന്ദു പെണ്‍പിള്ളാരെ ക്രിസ്ത്യാനി ആണ്‍ പിള്ളാര് കെട്ടിയിരിക്കുന്നു. - അതിനെക്കുറിച്ചൊന്നുമില്ലാത്ത ഉത്കണ്ഠമെത്രാന്മാര്‍ക്കിപ്പോ തോന്നാനെന്താ കാരണം - പ്രത്യേകിച്ച് സൂക്കേടൊന്നുമില്ല.

എന്നാല്‍ ഞാനൊന്ന് ചോദിച്ചോട്ടെ 'പരിശുദ്ധ' പിതാക്കന്മാരെ - നിങ്ങടെ കൂട്ടത്തില്‍ പ്പെട്ട മെത്രാന്മാരും , അച്ചന്മാരും ചേര്‍ന്ന് എത്രയോ സ്ത്രീകളെ പെഴപ്പിച്ചിരുന്നു. അതിനെതിരെ ഒരു വരി എങ്കിലും നിങ്ങള്‍ പത്രക്കുറിപ്പായി ഇറക്കിയിട്ടുണ്ടോ?
നിങ്ങടെ കുട്ടത്തില്‍ പ്പെട്ട കൊച്ചി മെത്രാനായിരുന്ന ജോണ്‍ തട്ടുങ്കല്‍ പത്ത് മുപ്പത്തിയേഴു വയസുള്ള ഒരു ഓര്‍ത്തഡോക്സുകാരി പെണ്ണിനെ തട്ടിക്കൊണ്ടുപോയി നാടുവിട്ടത് ലൗ ജിഹാദ് അല്ലേ? ഓര്‍ത്തഡോക്സ് മെത്രാന്‍ സിനഡ് ഈ തട്ടിക്കൊണ്ട് പോകല്‍ ലൗ ജിഹാദായി പ്രഖ്യാപിച്ചാല്‍ കത്തോലിക്കാ മെത്രാന്‍ സിനഡിന് മറുപടി ഉണ്ടോ? തട്ടുങ്കല്‍ തട്ടിക്കൊണ്ടുപോയ ആ പെണ്ണ് ഐഎസില്‍ ചേര്‍ന്നോ, ജീവനോടെ ഉണ്ടോ എന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തത് ഏത് ഗണത്തില്‍ പ്പെടും? അതെന്താ പരിശുദ്ധ ' ലൗ റേപ്പ് ' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? ഫ്രാങ്കോ കാണിച്ച പെറപ്പുകേടിനെക്കുറിച്ചെന്നാണ് സിനഡിന് ആശങ്കയും ഉത്കണ്ഠയും ഉണ്ടാകുന്നത്? ഫ്രാങ്കോ ക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീ മാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ സിനഡിന് വല്ലോം പറയാനുണ്ടോ?

ഇതൊന്നും വേണ്ട - ഇപ്പോള്‍ സിനഡില്‍ അംഗമായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനനാനിയേല്‍ ഏതോ മുസ്ലിം സ്ത്രീയെ പെഴപ്പിച്ച് ഗര്‍ഭിണിയാക്കി പ്രസവിപ്പിച്ചു എന്നൊക്കെ ആരോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ ലേശം പോലും സത്യമില്ലാ എന്നൊക്കെ പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതിന്റെ കാരണമെന്താണ്? അത് ലൗ ജിഹാദ ല്ലേ? മുസ്ലിം സ്ത്രീയെ പെഴപ്പിക്കാമെന്നാണോ സിനഡിന്റെ അഭിപ്രായം? മെത്രാന്‍ ആറാം പ്രമാണം തെറ്റിച്ചാ ലൗ ജിഹാദല്ലാതാവുമോ പിതാക്കന്മാരെ? ഈ സിനഡില്‍ വന്നിരിക്കുന്ന യോഗ്യന്മാരില്‍ ആറാം പ്രമാണം ( നീ വ്യഭിചരിക്കരുത്) ലംഘിക്കാത്ത ഒരുത്തനെങ്കിലുമുണ്ടോ? അക്കാര്യം നെഞ്ചില്‍ കൈവെച്ചൊന്ന് പറയാമോ? അപ്പോള്‍ നിങ്ങള്‍ക്ക് കന്യാസ്ത്രീ മാരുടേയും അല്ലാത്തവരുടേയും തുണി പറിക്കാം, വ്യഭിചരിക്കാം - അത് നിങ്ങടെ അവകാശം - ബെസ്റ്റ് ന്യായങ്ങള്‍!
സിസ്റ്റര്‍ അഭയയെ രണ്ട് വൈദികര്‍ ചേര്‍ന്ന് ബലാല്‍ സംഗം ചെയ്ത് തല്ലിക്കൊന്ന് കെണറ്റിലിട്ടിട്ട് പത്ത് മുപ്പത് വര്‍ഷമാകുന്നു. അതേ കുറിച്ച് നിങ്ങടെ സിനഡെന്ന ഈ ഏടാകൂടം ഒരു വരി കുറിപ്പ് എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടോ? ആ കന്യാസ്ത്രീക്ക് നീതി കിട്ടണമെന്ന് ഏതെങ്കിലും സിനഡില്‍ നിങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അഭയയ്ക്ക് നീതി കിട്ടാന്‍ കോടതി കേറി ഇറങ്ങുന്ന കത്തോലിക്കനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതിനെക്കുറിച്ച് സിനഡിന് എന്ത് പറയാനുണ്ട്.?

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെയും സ്ത്രീകളേയും ബലാല്‍സംഗം ചെയ്ത വൈദികരെ സംരക്ഷിക്കുകയും അവരുടെ കേസുകള്‍ സഭാ ചെലവില്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കിപ്പോള്‍ ലൗ ജിഹാദിനെക്കുറിച്ചുള്ള പൊലീസിന്റെ രേഖകളില്‍ പെരുത്ത് വിശ്വാസമാണല്ലോ. ? നിങ്ങളുടെ വൈദികരും മെത്രാന്മാരും കേസില്‍ പ്രതികളാകുമ്പോള്‍ അവര്‍ വെറും 'കുറ്റാരോപിതര്‍ ' മാത്രം! ഈ രേഖകളില്‍ പറയുന്നവരും കുറ്റാരോപിതര്‍ മാത്രമല്ലേ?
സഭയ്ക്കുള്ളില്‍ മെത്രാന്മാരും പാതിരി മാരും നടത്തുന്ന വ്യഭിചാരം നിര്‍ത്തിയിട്ടു വന്നാല്‍ നമുക്ക് ലൗ ജിഹാദിനെക്കുറിച്ച് വേവലാതിപ്പെടാം അതുവരെ നമുക്ക് കള്ളനും പൊലീസും കളിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category