1 GBP = 93.80 INR                       

BREAKING NEWS

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാന്‍ പിണറായിക്കും സിപിഎമ്മിനും അവകാശം ഉണ്ടെന്നിരിക്കേ ഖജനാവിലെ കാശ് ധൂര്‍ത്തടിച്ച് സുപ്രീംകോടതിയില്‍ പാഴ് ഹര്‍ജി നല്‍കുന്നത് എന്തിന് വേണ്ടിയാണ്? വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ പേരില്‍ അധ്വാനിക്കുന്നവന്റെ കാശ് പാഴാക്കാന്‍ ആരാണ് പിണറായിക്ക് അനുമതി നല്‍കിയത്? വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പിണറായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ പോലുമാവാതെ പ്രതിപക്ഷം മധ്യസ്ഥതയ്ക്ക് പോയതെങ്ങനെ?

Britishmalayali
kz´wteJI³

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനും സമരം നടത്തുന്നതിനുമുള്ള അവകാശം ഇന്ത്യയിലെ സകല പൗരന്മാര്‍ക്കുമുണ്ട്. അതിനെ നേരിടുന്നതിനുള്ള അവകാശം സര്‍ക്കാരിനുമുണ്ട്. കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ലീഗുമടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിവസവും തെരുവില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നതും നിയമാനുസൃതം തന്നെയാണ്. അതിന് വേണ്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രമിച്ചാല്‍ അതും നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളുന്ന തീരുമാനം തന്നെയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി മുസ്ലിം ലീഗ് മാറിയത് പോലും ചരിത്രത്തിന്റെ ജനാധിപത്യ അവകാശത്തിന്റെ പ്രകടനമാണ്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് മുടിപ്പിച്ച് കൊണ്ട് ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുന്ന കേരള സര്‍ക്കാര്‍ കാട്ടിയിരിക്കുന്നത് വഞ്ചനയും ധൂര്‍ത്തുമാണ്. സിപിഎമ്മിനോ പിണറായി വിജയനോ അവരുടെ പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ നാട്ടുകാരുടെ പിരിവെടുത്ത കാശോ മുടക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ഒരു തെറ്റുമില്ല. അവരത് ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് സമരത്തിന് വേണ്ടി അവര്‍ രംഗത്തിറങ്ങുമ്പോള്‍ അത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ തെറ്റൊന്നുമില്ല.

എന്നാല്‍, കേന്ദ്രം പാസാക്കിയ ഒരു നിയമത്തിനെതിരെ, പാര്‍ലമെന്റിലെ അംഗങ്ങള്‍ ഭൂരിപക്ഷത്തോട് കൂടി ഒപ്പിട്ട് പാസാക്കിയ ഒരു നിയമത്തിനെതിരെ ഒരു ഫെഡറല്‍ സംവിധാനത്തിന്റെ അകത്ത് നില്‍ക്കുന്ന ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത് നീതിരഹിതമാണ്. ഭരിക്കുന്നത് സിപിഎമ്മും ബിജെപിയുമാണ് എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിക്കുന്നത് ഫെഡറലിസത്തോടുള്ള വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് പൗരത്വം എന്നത് യൂണിയന്‍ ലിസ്റ്റില്‍ മാത്രം ഉള്‍പ്പെട്ട, കണ്‍കറന്റ് ലിസ്റ്റിലോ സ്റ്റേറ്റ് ലിസ്റ്റിലോ വരാത്ത ഒരു വിഷയം എന്ന നിലയില്‍ ഇതിലുള്ള ഇടപെടല്‍ അമിതാവേശവും അപകടകരവുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാത്രമല്ല, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതാണ്ട് അറുപതിലധികം ഹര്‍ജികള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിലെ ഏതെങ്കിലും ഒരു ഹര്‍ജിയില്‍ ഉണ്ടാകുന്ന തീരുമാനം ബാക്കി എല്ലാ ഹര്‍ജികള്‍ക്കും ബാധകമാണ്.

അതായത്, ഈ 60 ഹര്‍ജികളും ആവശ്യപ്പെടുന്നത് പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നും മതത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കണം എന്നുമാണ്. സുപ്രീംകോടതി പരിശോധിക്കാന്‍ പോകുന്നത് ഇത് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യം മാത്രമാണ്. അതേവിഷയം തന്നെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് എന്നത് പറയാന്‍ ഖജനാവിന്റെ കാശ് മുടക്കേണ്ട ആവശ്യം എന്താണ്? ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടെ ഇപ്പോള്‍ തന്നെ പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നു. സിപിഎമ്മിനും കോണ്‍ഗ്രസിനും അത് ചെയ്യാവുന്നതാണ്. എന്നാല്‍, അതിന് വേണ്ടി എന്റെയും നിങ്ങളുടെയും വിയര്‍പ്പിന്റെ പണം ഉപയോഗിക്കുന്നതിനുള്ള അവകാശം ആരാണ് പിണറായി വിജയന് കൊടുത്തിരിക്കുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category