1 GBP = 92.50 INR                       

BREAKING NEWS

നിര്‍ഭയ കേസില്‍ മുകേഷ് സിങ്ങിന്റെ ഹര്‍ജി തള്ളി; മരണ വാറണ്ട് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി; മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാം; മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതിനാല്‍ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും നിവേദനം; ദയാഹര്‍ജി എത്രയും വേഗം തള്ളണമെന്ന് നിര്‍ഭയയുടെ അമ്മ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിങ്ങിന്റെ ഹര്‍ജി തള്ളി. മരണ വാറണ്ട് സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാം.


അതിനിടെ, നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. അതേസമയം, പ്രതികളുടെ വധശിക്ഷ ഈമാസം ഇരുപത്തിരണ്ടിന് നടപ്പാക്കാനാവില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയശേഷം പ്രതികള്‍ക്ക് പതിനാലുദിവസത്തെ സമയം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ചുമാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് തിഹാര്‍ ജയില്‍ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
 
ദയാഹര്‍ജി തള്ളിയശേഷം 14 ദിവസം നല്‍ണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ദയാഹര്‍ജി ഇന്നുതന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടിസ് നല്‍കാന്‍ വൈകിയതില്‍ കോടതി പൊലീസിനെ വിമര്‍ശിച്ചു.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേസിലെ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഇത് തള്ളിയാല്‍ തന്നെ 14 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച രാവിലെ ഏഴിന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോളനി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രീം കോടതി തള്ളിയതിനു പിന്നാലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കി. ഇതില്‍ തീരുമാനം ഉണ്ടായ ശേഷം പ്രതികള്‍ക്ക് 14 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടം.

മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജി പരിഗണിച്ചത് ബുധനാഴ്ച പന്ത്രണ്ടുമണിക്കാണ്. ആ സമയത്താണ് പ്രതി ദയാഹര്‍ജിയുമായി മുന്നോട്ട് പോയതിനാല്‍ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് മുകേഷ് സിങ് ദയാഹര്‍ജി കൈമാറിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹര്‍ജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹര്‍ജി നല്‍കാനുള്ള സാഹചര്യം ഉണ്ട്്. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നല്‍കണമെന്നും മുകേഷ് സിങ് കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു. അതേസമയം, പ്രതികളുടെ ദയാഹര്‍ജി എത്രയും വേഗത്തില്‍ നിരസിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു. ഏത് കോടതിയെ അവര്‍ സമീപിച്ചാലും തീരുമാനിക്കപ്പെട്ട ദിവസം തന്നെ ഇവരെ തൂക്കിലേറ്റണമെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category