1 GBP = 92.50 INR                       

BREAKING NEWS

പ്രസിഡന്റ് കാലാവധി 2024ല്‍ അവസാനിക്കുമെങ്കിലും പുടിന്‍ അധികാരം ആര്‍ക്കും വിട്ടു കൊടുക്കില്ല; ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിന് അധികാരം കൈമാറുന്നത് നാല് കൊല്ലത്തിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ സര്‍വ്വ സൈന്യാധിപനായി തുടരാന്‍; റഷ്യയെ മരണം വരെ വ്ളാഡിമിര്‍ പുടിന്‍ തന്നെ നയിക്കും

Britishmalayali
kz´wteJI³

മോസ്‌കോ: മരണം വരെ റഷ്യയെ വ്ളാഡിമിര്‍ പുടിന്‍ തന്നെ നയിക്കും. 20 വര്‍ഷത്തിലേറെയായി റഷ്യയുടെ അധികാരകേന്ദ്രമായി തുടരുന്ന പുടിന്റെ നിലവിലെ ഭരണകാലാവധി 2024ല്‍ അവസാനിക്കും. രണ്ട് വട്ടം തുടര്‍ച്ചയായി പ്രസിഡന്റ് ആയതിനാല്‍ ഇനി പുടിന് ആ സ്ഥാനത്തേക്കു മത്സരിക്കാനാവില്ല. അതുകൊണ്ട് തന്നെ അധികാരം നഷ്ടമാകാതിരിക്കാന്‍ ഭരണ ഘടനാ ഭേദഗതിക്ക് ഒരുങ്ങുകയാണ് പുടിന്‍. രാജിവച്ച പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിനു പകരം നികുതി വിഭാഗം മേധാവിയായ മിഖായില്‍ മിഷുസ്തിനെ (53) പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നാമനിര്‍ദ്ദേശം ചെയ്തതും തനിക്ക് വേണ്ടി കാര്യങ്ങള്‍ നീക്കാനാണ്.

മിഷുസ്തിന്‍ സമ്മതം അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പേര് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി പുടിന്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പാര്‍ലമെന്റ് നിയമനം അംഗീകരിക്കണം. അധികം അറിയപ്പെടാത്ത മിഷുസ്തിന്റെ നിയമനം അപ്രതീക്ഷിതമായിരുന്നു. പുടിന്റെ കൈയിലേക്ക് ഭരണം എത്തുന്നതിന്റെ സൂചനയാണ് ഇത്. പുടിനുമായി ദിമിത്രി മെദ്വെദേവിന് ഭിന്നതകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദിമത്രിയുടെ രാജി. സുപ്രധാന ഭരണഘടനാ മാറ്റങ്ങള്‍ക്കു പുടിന്‍ ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് താനും മന്ത്രിസഭയും രാജിവയ്ക്കുന്നതായി പ്രധാനമന്ത്രി മെദ്വെദേവ് പ്രഖ്യാപിച്ചത്.

2024 നു ശേഷവും അധികാരകേന്ദ്രമായി തുടരാനുള്ള പുടിന്റെ പദ്ധതിയുടെ ഭാഗമാണു ഭരണഘടനാമാറ്റ നീക്കമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. ജോസഫ് സ്റ്റാലിന്‍ കഴിഞ്ഞാല്‍ റഷ്യ ഏറ്റവും കാലം ഭരിച്ച നേതാവാണു പുടിന്‍. പ്രസിഡന്റില്‍ നിന്നു പാര്‍ലമെന്റിലേക്ക് അധികാരം മാറുന്ന സമഗ്ര ഭരണഘടനാ മാറ്റങ്ങള്‍ക്കു ദേശീയ ഹിതപരിശോധന നടത്തുമെന്നു പുടിന്‍ പ്രഖ്യാപിച്ചിരുന്നു. പുടിന് വീണ്ടും അധികാരത്തിലെത്താനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. പുടിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ താന്‍ രാജിവയ്ക്കുകയാണെന്ന് ടിവി പരിപാടിക്കിടെ അദ്ദേഹത്തെ അടുത്തിരുത്തിയായിരുന്നു ദിമിത്രിയുടെ പ്രഖ്യാപനം.

ദിമിത്രിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച പുടിന്‍, അദ്ദേഹത്തെ സുരക്ഷാ കൗണ്‍സില്‍ ഉപമേധാവിയായി നിയമിച്ചു. എന്നാല്‍ ഈ പദവിയുടെ പ്രസക്തിയെ കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയില്ല. നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം കൈയാളുന്നത് പ്രസിഡന്റാണ്. എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ പ്രസിഡന്റില്‍ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും കൈമാറും. നിലവില്‍ പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. എന്നാല്‍ പുതിയ ഭേദഗതിയില്‍ ഇതിന് പാര്‍ലമെന്റ് അധോസഭയുടെ അംഗീകാരം കൂടി വേണം. രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റാകാന്‍ സാധിക്കൂ എന്നതാണ് പുതിയ ഭേദഗതിയില്‍ ഒന്ന്.

എന്നാല്‍ പുടിന്‍ ഇത് നാലാം തവണയാണ് പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നത്. 2024 ല്‍ പുടിന്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പുടിന്‍ പ്രധാനമന്ത്രിയായി എത്തുകയും ചെയ്യാന്‍ സാധ്യതയുണ്ട്. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെ കടിഞ്ഞാണ്‍ പുടിന്റെ നിയന്ത്രണത്തില്‍ തന്നെയാകുമെന്നുറപ്പാണ്. മെദ്വദേവിന്റെ തീരുമാനത്തില്‍ പുടിന്‍ അഭിനന്ദനം അറിയിച്ചു. നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും നല്‍കിയ സര്‍ക്കാരിന് ഞാന്‍ നന്ദി അറിയിക്കുന്നു. നമ്മള്‍ ഒരുമിച്ച് നേടിയ ഫലങ്ങള്‍ക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ചെയ്തിട്ടില്ല, പക്ഷേ എല്ലാം ഒരിക്കലും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നില്ല- പുടിന്‍ പറഞ്ഞു. പുടി??െന്റ അടുത്ത അനുയായിയായ മെദ്?വ്യദെവ് 2012 മുതല്‍ പ്രധാനമന്ത്രിപദത്തില്‍ തുടരുകയായിരുന്നു. 2008-12 കാലയളവില്‍ റഷ്യന്‍ പ്രസിഡന്റുമായിരുന്നു.

റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍റ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടര്‍ന്ന് 1999 ഡിസംബര്‍ 31നാണ് പുടില്‍ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ല്‍ നടന്ന റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പുടിന്‍ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മെയ് 7 വരെ ഈ പദവിയില്‍ ഇരിക്കുകയും ചെയ്തു. രണ്ടുതവണയില്‍ അധികം പ്രസിഡന്റായി ഇരിക്കുവാന്‍ ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം കഴിയില്ല എന്നതിനാല്‍ അദ്ദേഹം തുടര്‍ന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതല്‍ 2012 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു.

2012-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് പുടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു് ശേഷം റഷ്യയില്‍ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടുന്നു. പുടിന്‍ 1975 ല്‍ ബിരുദപഠനത്തിനുശേഷം കെ.ജി.ബി യില്‍ ചേര്‍ന്നു പുടിന്‍ പരിശീലനത്തിനുശേഷം ലെനിന്‍ ഗ്രാദില്‍ വിദേശിക ളെയും, നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിക്കുന്ന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 മുതല്‍ 1990 വരെ കിഴക്കന്‍ ജര്‍മ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കന്‍ ജര്‍മ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിലും എത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category