1 GBP = 92.00 INR                       

BREAKING NEWS

കുട്ടികളെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ വൈകേണ്ട; ചിലപ്പോള്‍ സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ടു പോയെന്ന് വരും; കെന്റിലെ ഒരു പ്രൈമറി സ്‌കൂള്‍ മലയാളികള്‍ക്ക് നല്‍കുന്ന പാഠം മറക്കരുതാത്തത്

Britishmalayali
kz´wteJI³

ജോലിത്തിരക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നമ്മില്‍ ചിലര്‍ സ്‌കൂള്‍ വിട്ടാലും കുട്ടികളെ വിളിക്കാന്‍ ചെല്ലാന്‍ വൈകാറുണ്ട്. എന്നാല്‍ ഈ ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നാണ് കെന്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. അതായത്  കുട്ടികളെ ഇത്തരത്തില്‍ വിളിക്കാന്‍ ചെല്ലാന്‍ വൈകിയാല്‍ അവരെ സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ടു പോയെന്ന് വരുമെന്നാണ് പുതിയ മുന്നറിയിപ്പ്. കെന്റിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടപ്പിലാക്കുന്ന പരീക്ഷണം മലയാളികള്‍ക്ക് നല്‍കുന്നത് മറക്കരുതാത്ത പാഠമാണ്. കെന്റിലെ ഗ്രേവ്സെന്റിലെ സ്‌കൂളായ ഹോളി ട്രിനിറ്റി സി ഓഫ് ഇ പ്രൈമറി സ്‌കൂളില്‍  നടപ്പിലാക്കുന്ന ഈ പരീക്ഷണം നാളെ ബ്രിട്ടനില്‍ മുഴുവന്‍ നടപ്പിലായെന്ന് വരാമെന്നാണ് പ്രവചനം.

അതു കൊണ്ട് ഒരു കാരണവശാലും അത് നിസ്സാരമായി നമ്മള്‍ കാണരുതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. കുട്ടികളെ വിളിക്കാന്‍ ഒരു നിശ്ചിത സമയമായിട്ടും ചെല്ലാന്‍ മറന്നാല്‍ കുട്ടികളെ സോഷ്യല്‍ സര്‍വീസിന് കൈമാറുന്നതടക്കമുളള കര്‍ക്കശമായ തീരുമാനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികളെ വിളിക്കാന്‍ ചെല്ലാന്‍ വൈകുന്ന ഓരോ അഞ്ച് മിനുറ്റിനും ഒരു പൗണ്ട് വീതം പിഴ ചുമത്താനും കെന്റിലെ ഈ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെ കുട്ടികളെ കൊണ്ടു പോയില്ലെങ്കിലായിരിക്കും അവരെ സോഷ്യല്‍ സര്‍വീസിന് കൈമാറുകയെന്നും സ്‌കൂള്‍ അധികൃതര്‍ മുന്നറിയിപ്പേകുന്നു.

വൈകീട്ട് 3.40ന് ശേഷം പത്ത് മിനുറ്റിന് ശേഷം കുട്ടികളെ വിളിക്കാന്‍ എത്തുന്ന രക്ഷിതാക്കളെ പാഠം പഠിപ്പിക്കാനാണ് ഈ ആഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് കെന്റിലെ ഈ സ്‌കൂള്‍ ഒരുങ്ങുന്നത്. ഇത് വിജയമായാല്‍ രാജ്യമാകമാനമുള്ള സ്‌കൂളുകളില്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ പുതിയ പരിഷ്‌കാരത്തിനെതിരെ കടുത്ത എതിര്‍പ്പുമായി നിരവധി രക്ഷിതാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പരിമിതമായ സാഹര്യങ്ങളില്‍ ജീവിക്കുന്ന രക്ഷിതാക്കളെ ഗുരുതരമായി ബാധിക്കുന്ന നിയമം നടപ്പിലാക്കാനൊരുങ്ങുന്ന ഹെഡ് ടീച്ചര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്ന് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് സ്‌കൂളില്‍ നിന്നും ലഭിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് നിരവധി രക്ഷിതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

തൊഴില്‍ സമയത്തിനിടെ കുട്ടികളെ കൃത്യസമയത്ത് സ്‌കൂളില്‍ നിന്ന് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ പ്രയാസം നേരിടുന്നുവെന്നും അതിനാല്‍ പുതിയ നിയമം തങ്ങളെ കൂടുതലായി ബാധിക്കുമെന്നും ഇവര്‍ പരിതപിക്കുന്നു. ചൈല്‍ഡ് കെയര്‍ കുത്തനെ കൂടിയ ഇടമായതിനാല്‍ ഗ്രേവ്സെന്‍ഡിലെ മിക്ക രക്ഷിതാക്കളും കര്‍ക്കശമായ തൊഴില്‍ സമയം പാലിച്ച് കൊണ്ട് ജോലി ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനാല്‍ കുട്ടികളെ വിളിച്ച് കൊണ്ടു പോവുന്നതില്‍ അല്‍പം സമയം വൈകുന്നത് സ്വാഭാവികമാണെന്നും പുതിയ നീക്കത്തെ എതിര്‍ക്കുന്നവര്‍ എടുത്തു കാട്ടുന്നു.

കുട്ടികളെ സമയത്തിന് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ദി ലേറ്റ് കലക്ഷന്‍ ഓഫ് പ്യൂപ്പിള്‍ പോളിസി ഈ  ആഴ്ച നടപ്പിലാക്കുന്നതെന്നാണ് ഈ സ്‌കൂളിന്റെ ഹെഡ് ടീച്ചറായ ഡെനിസ് ഗിബ്സ് നഗ്വാര്‍ വിശദീകരിക്കുന്നത്.നിരവധി കുട്ടികളെ സമയമേറെ കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോവാത്ത പ്രവണത വര്‍ധിക്കുന്നതിനാലാണ് കടുത്ത നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും നഗ്വാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category