1 GBP = 92.60 INR                       

BREAKING NEWS

ആദ്യം കാന്‍സര്‍ കവര്‍ന്നത് അമ്മയെ; ഏഴു മാസം മുമ്പ് അച്ഛനെയും; സഹോദരങ്ങള്‍ കഴിയുന്നത് ബന്ധു വീട്ടില്‍; നഴ്സിംഗ് പഠനം തീര്‍ന്നാല്‍ രക്ഷപ്പെടുമെന്ന സ്വപ്‌നത്തിന് നമുക്കും കൂട്ടു നില്‍ക്കാം

Britishmalayali
kz´wteJI³

ളിച്ചും രസിച്ചും പഠിക്കേണ്ട ബാല്യവും കൗമാരവും എല്ലാം കരഞ്ഞാല്‍ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്നുവെങ്കില്‍ ഇന്ന് അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമൊക്കെയായി അതു മാറി. അതു വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായ പദ്ധതി. ഞങ്ങള്‍ക്കു ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ മുഴുവന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജീവിത ദുരിതം അനുഭവിക്കുന്നവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ജിത്തു തോമസ് എന്ന പെണ്‍കുട്ടി.

ആലപ്പുഴ കൈനക്കരിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ജിത്തു തോമസ് എന്ന ഇരുപതു വയസുകാരി. എന്നാല്‍ ജീവിതത്തിന്റെ തീച്ചൂളയില്‍ പെട്ട്  ചെറുപ്രായത്തില്‍ തന്നെ പോരാടാന്‍ പഠിച്ചവളാണ് ഈ പെണ്‍കുട്ടി. അച്ഛനെയും അമ്മയേയും നഷ്ടമായ ജിത്തുവിനും സഹോദരങ്ങള്‍ക്കും ഇപ്പോള്‍ ആശ്രയം സ്നേഹനിധികളായ ബന്ധുക്കള്‍ തന്നെയാണ്. അവരുടെ കരുണയിലും പഠനമികവിലും മുന്നോട്ടു കുതിക്കുന്ന ഇവര്‍ക്കു മുന്നില്‍ പലപ്പോഴും തടസ്സമായി നില്‍ക്കുന്നത് സാമ്പത്തികം തന്നെയാണ്.
ക്യാന്‍സര്‍ എന്ന മാരകരോഗത്താല്‍ ചെറുപ്പത്തിലെ തന്നെ ജിത്തുവിന് അമ്മയെ നഷ്ടമായി. പിന്നെ അച്ഛനായിരുന്നു ഏക ആശ്രയം. അമ്മയില്ലാതെ വളരുന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് ആവോളം സ്നേഹവും വാത്സല്യവും നല്‍കി പൊന്നു പോലെ വളര്‍ത്തിക്കൊണ്ടുവന്ന അച്ഛനെയും കാന്‍സര്‍ കവര്‍ന്നെടുത്തു. മക്കള്‍ വളരുന്നത് കണ്ണു നിറയെ കണ്ടു സന്തോഷിച്ച ആ അച്ഛനെ ഏഴു മാസം മുമ്പാണ് മരണം പിടിച്ചു വാങ്ങിയത്.

ജിത്തുവിന് എട്ടു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അമ്മ മരിച്ചത്. അന്ന് ജിത്തുവിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്നും ആറും വയസ്. അച്ഛന്റെ മരണത്തോടെ ഇളയ രണ്ടു സഹോദരങ്ങള്‍ ആലപ്പുഴ മങ്കൊമ്പിലുള്ള ഇവരുടെ അമ്മയുടെ സഹോദരന്റെ കൂടെയാണ് കഴിയുന്നത്. ജിത്തു നഴ്‌സിംഗ് പഠനവുമായി ആലപ്പുഴ നൂറനാട്ടുള്ള നഴ്‌സിംഗ് കോളേജിലും. ജിത്തുവിനും സഹോദരങ്ങള്‍ക്കും ആകെയുള്ളത് ഒരു ചെറിയ വീടും എട്ട് സെന്റ് സ്ഥലവും മാത്രമാണ്. ഇളയ സഹോദരന്‍ ടോണി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും സഹോദരി അനു റോസ് പ്ലസ് വണ്ണിലും പഠിക്കുന്നു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് ഈ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതും. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട ഇവരെ വല്യമ്മയാണ് നോക്കി വളര്‍ത്തിയത്. അവരുടെ കാലശേഷം വര്‍ഷങ്ങളോളം റബ്ബര്‍/കയര്‍ മാറ്റ് തൊഴിലാളിയായിരുന്ന പിതാവ് അന്തരിച്ച കെ. റ്റി. തോമസ് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയെങ്കിലും തോമസിന്റെ അകാല വിയോഗം ഇവരെ അനാഥരാക്കുകയായിരുന്നു. ഇവരെ ഇപ്പോള്‍ സംരക്ഷിക്കുന്ന അമ്മാവന് ചെറിയ ജോലിയുണ്ടെങ്കിലും ഇവരുടെ മുന്നോട്ടുള്ള പഠനവും മറ്റ് ഉത്തരവാദിത്വങ്ങളുമോക്കെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

അമ്മാവനടക്കമുള്ള അടുത്ത ചില ബന്ധുക്കളാണ് ഇവരുടെ കാര്യങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്. ഇളയ സഹോദരി അനുവിന് ഇക്കഴിഞ്ഞയിടെ സംഭവിച്ച വാഹന അപകടവും തുടര്‍ന്നുണ്ടായ ചികിത്സയുമൊക്കെ നിര്‍ധനരായ ഈ കുടുംബത്തെ കൂടുതല്‍ സാമ്പത്തിക ക്ലേശത്തിലാക്കിയിരുന്നൂ. സ്‌കൂളില്‍ നിന്നും തിരിയെ വീട്ടിലേയ്ക്ക് വരുമ്പോള്‍ വാഹനമിടിച്ചാണ് അനുവിന് പരിക്കേറ്റത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നഴ്സിങ് സഹായത്തിനായി ആരംഭിച്ച അപ്പീലില്‍ 2,358.75 പൗണ്ടാണ് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ എത്തിയത്. ഇതോടെ നഴ്സിംഗ് സഹായ നിധിക്കായി ശേഖരിച്ച തുക 38560.2 പൗണ്ട് ആയി മാറി. നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നല്‍കുന്നതിനായി തെരഞ്ഞെടുത്തത്. 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്‌നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്.
ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നല്‍കുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്‌സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സേഴ്‌സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Nursing Students Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category