1 GBP = 92.50 INR                       

BREAKING NEWS

അപൂര്‍വ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍; മാന്‍ ചെള്ളില്‍ നിന്നും പകരുന്ന ലൈം ഡിസീസ് തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചതായി പോപ് താരം

Britishmalayali
kz´wteJI³

നിക്ക് അപൂര്‍വ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ഡ ബീബര്‍. മാന്‍ ചെള്ളില്‍ നിന്നും പകരുന്ന ലൈം ഡിസീസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സയിലാണെന്നാണ് ലോകപ്രശസ്ത പോപ് താരത്തിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെയായി പൊതു വേദികളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന താരം തന്നെയാണ് രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തിയത്.

ചര്‍മത്തെ ബാധിക്കുന്ന chronic mono bpw താരത്തിനുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അടുത്തിടെയായി ബീബറിന്റെ പൊതുവേദിയിലെ പ്രകടനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുഖം മറച്ചു കൊണ്ടായിരുന്നു അടുത്തിടെ ബീബര്‍ പല വേദികളിലും എത്തിയിരുന്നത്. മാന്‍ ചെള്ളില്‍ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. പനി, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗവിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന യുട്യൂബ് വിഡിയോ ഒരുക്കാന്‍ പോകുകയാണെന്നും ബീബര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

രോഗം തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും വരെ ബാധിച്ചിരിക്കുന്നു എന്നു ബീബര്‍ പറയുന്നു. ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന പാടുകള്‍ ആണ് ലൈം ഡിസീസിന്റെ ആദ്യ ലക്ഷണം. ബൊറീലിയ ജനുസ്സില്‍ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരില്‍ ഈ അസുഖം ഉണ്ടാക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടും. 7 ശതമാനം രോഗികളില്‍ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടമാവുകയില്ല.

ചികിത്സ ഫലവത്തായില്ലെങ്കില്‍ രോഗം ബാധിച്ച് മാസങ്ങള്‍ക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് കേടു സംഭവിക്കാന്‍ ഇടയുണ്ട്. പെട്ടെന്നുള്ള വേദന, തരിപ്പ്, ഇക്കിളി എന്നീ പോളിന്യൂറൊപതി രോഗലക്ഷണങ്ങള്‍ കാണപ്പെടാം. ഓര്‍മക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയും ഉണ്ടാകാം. കഴിഞ്ഞ വര്‍ഷം മുതല്‍ ബീബര്‍ പൊതുവേദികളില്‍ അത്ര സജീവമല്ലായിരുന്നു. എന്നാല്‍ താരത്തിനു ലൈം ഡിസീസാണ് എന്ന് പിന്നീടാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല. ഇന്ത്യയില്‍ വളരെ അപൂര്‍വ്വമാണ് ലൈം ഡിസീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category