1 GBP = 92.50 INR                       

BREAKING NEWS

2410 കോടിയോടെ കഴിഞ്ഞ വര്‍ഷവും ബിജെപി അതിസമ്പന്ന പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തി; 200 കോടിയില്‍ നിന്നും 1000 കോടിയായി ഉയര്‍ത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റം; മൂന്നാമത്തെ സമ്പന്ന പാര്‍ട്ടിയായി മാറി തൃണമൂല്‍; 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎം; 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കില്‍ കോണ്‍ഗ്രസിന്റെ മിച്ചം 500 കോടി; സിപിഎം അടക്കം സകല പാര്‍ട്ടികളുടേയും പോക്കറ്റില്‍ ചെലവിനേക്കാള്‍ ഏറെ വരുമാനം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇന്ത്യയില്‍ അതിസമ്പന്നരാണ്. ബിജെപിയും കോണ്‍ഗ്രസുമെല്ലാം ശതകോടീശ്വരന്മാരാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കക്ഷികളില്‍ ഏറ്റവും കൂടുതല്‍ പണമെത്തിയതു ബിജെപിയുടെ അക്കൗണ്ടില്‍ 2410.08 കോടി രൂപ. അങ്ങനെ കഴിഞ്ഞ വര്‍ഷവും ബിജെപി അതിസമ്പന്ന പാര്‍ട്ടിയായി മാറി.

2410 കോടിയോടെ കഴിഞ്ഞ വര്‍ഷവും ബിജെപി അതിസമ്പന്ന പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തുകയാണ്. കേന്ദ്ര ഭരണമാണ് ഇതിന് കാരണം. 200 കോടിയില്‍ നിന്നും 1000 കോടിയായി വരുമാനം ഉയര്‍ത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റവും കണ്ടു. മൂന്നാമത്തെ സമ്പന്ന പാര്‍ട്ടിയായി മാറിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎമ്മിനും ബാങ്ക് ബാലന്‍സ് നിലനിര്‍ത്താനാകുന്നു. 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കില്‍ കോണ്‍ഗ്രസിന്റെ മിച്ചം 500 കോടിയാണ് സിപിഎം അടക്കം സകല പാര്‍ട്ടികളുടേയും പോക്കറ്റില്‍ ചെലവിനേക്കാള്‍ ഏറെ വരുമാനമാണുള്ളത്. എന്നാല്‍ ഇത്തവണ വരുമാനത്തില്‍ സിപിഎമ്മിന് കുറവുണ്ട്.

ഇതില്‍ 1005.33 കോടി തിരഞ്ഞെടുപ്പിനും മറ്റും ചെലവാക്കി. പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണു വിവരം. ബിജെപിക്കും കോണ്‍ഗ്രസിനും ഏറ്റവും വലിയ വരുമാനം സംഭാവനകളാണ്. ബിജെപിക്ക് ആകെ വരുമാനത്തിലെ 2354.02 കോടിയും കോണ്‍ഗ്രസിന് 555.55 കോടിയും സംഭാവനയാണ്. അതായത് കിട്ടുന്നതെല്ലാം പാര്‍ട്ടികള്‍ ചെലവാക്കുന്നില്ല. ഇതില്‍ ബിജെപിക്ക് 1450.89 കോടിയും കോണ്‍ഗ്രസിന് 383.26 കോടി രൂപയും ഇലക്ടറല്‍ ബോണ്ടിലൂടെയാണു കിട്ടിയത്. എന്‍സിപി വരവുചെലവു കണക്ക് ബോധിപ്പിച്ചിട്ടില്ല.

രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 65.16 ശതമാനവും ബിജെപിക്കാണ്. 1382.74 കോടി രൂപയാണ് ബിജെപിയുടെ വരുമാനത്തില്‍ 2017-18 നെ അപേക്ഷിച്ചുള്ള വര്‍ധന. മുന്‍വര്‍ഷം 1027.34 കോടി രൂപ.

കോണ്‍ഗ്രസ്വരുമാനം: 918.03 കോടി രൂപ.
(2017-18 199.15 കോടി)
ചെലവ്: 469.92 കോടി

സിപിഎം
വരുമാനം: 100.96 കോടി (2017-18 104. 84 കോടി)
ചെലവ്: 76.15 കോടി

സിപിഐ
വരുമാനം: 7.15 കോടി
ചെലവ്: 5.79 കോടി

തൃണമൂല്‍
വരുമാനം: 192.65 കോടി.
ചെലവ് 11.50 കോടി

ബിഎസ് പി
വരുമാനം: 69.79 കോടി
ചെലവ്: 48.88 കോടി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category