1 GBP = 92.50 INR                       

BREAKING NEWS

ഡിയര്‍ കോമ്രേഡിലെ നടി രശ്മിക മന്ദാനയുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെ എഴു മണിയോടെ; പരിശോധന തുടരുമ്പോഴും സിനിമ ഷൂട്ടിങ് തിരക്കലുള്ള നടി വീട്ടിലില്ല; പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

Britishmalayali
kz´wteJI³

ബംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. കുടക് വിരാജ്‌പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മൂന്ന് കാറുകളിലാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയതെന്നും രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

വിരാജ്പേട്ട് സെറിനിറ്റി ഹാളിനു സമീപത്തെ രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രശ്മികയുടെ അച്ഛന്റെ പേരിലുള്ള സ്ഥാപനത്തിലും പരിശോധന നടത്തി.

ബെംഗളൂരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മൂന്ന് കാറുകളിലായി ഇന്നു രാവിലെ ഏഴരയോടെയാണു രശ്മികയുടെ വീട്ടിലെത്തിയത്. ഈ സമയം രശ്മികയുടെ അമ്മ മാത്രമാണ് വീട്ടിലെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായ രശ്മിക വീട്ടിലില്ല. കിരിക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചച്ചത്. തെലുങ്ക് ചലച്ചിത്രമേഖലയിലും പ്രശസ്തയാണ് രശ്മിക. പരിശോധന തുടരുകയാണ്.

കന്നഡ സിനിമയിലെ സൂപ്പര്‍ ഹിറ്റായിരുന്ന കിരിക്ക് പാര്‍ട്ടിയിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. പിന്നാലെ താരം കന്നഡിയിലും തെലുങ്കിലും സജീവമാവുകയായിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് രശ്മിക. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന.

വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീതാഗോവിന്ദം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇതിന് ശേഷം ഇറങ്ങിയ ഡിയര്‍ കോമ്രേഡ് ചിത്രവും ഹിറ്റായിരുന്നു. രശ്മികയുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകളാണ് ദിവസങ്ങളായി ടോളിവുഡില്‍ നടന്നിരുന്നു. നേരത്തെ 40 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന രശ്മിക, ഇപ്പോള്‍ ഇത് 80 ലക്ഷമായി ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തെലുങ്കില്‍ നിന്ന് തമിഴിലേക്കും ചുവടുവയ്ക്കുകയാണ് രശ്മിക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category