1 GBP = 92.50 INR                       

BREAKING NEWS

ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗത്തിന് അന്ത്യമാകുന്നോ? ടീം അംഗങ്ങളുടെ വാര്‍ഷിക കരാറില്‍ നിന്ന് ധോണിയെ ഒഴിവാക്കി ബിസിസിഐ; എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലും ധോണിയെ ഉള്‍പ്പെടുത്തിയില്ല; ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിക്കളത്തില്‍ ഇറങ്ങാത്ത ധോണി അധികം വൈകാതെ വിരമിക്കുമെന്ന് സൂചന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ട് ലോകക്കപ്പുകള്‍ സമ്മാനിച്ച ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഒരു ഗ്രേഡിലും മുന്‍ ഇന്ത്യന്‍ നായകനെ ഉള്‍പ്പെടുത്തിയിട്ടില്ല. എ+, എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്. നായകന്‍ കോഹ് ലി, ഉപനായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ബൂമ്ര, എന്നിവരാണ് എ+ ഗ്രേഡിലുള്ളത്. സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പൂജാര, കെ എല്‍ രാഹുല്‍, രഹാനെ, ധവാന്‍, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയില്‍ ഇടംപിടിച്ചത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിയുന്ന വൃദ്ധിമാന്‍ സാഹ, പേസര്‍ ഉമേഷ് യാദവ്, സ്പിന്നര്‍ ചഹല്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, എന്നിവര്‍ ഗ്രേഡ് ബിയിലാണ്. കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍, മനീഷ് പാണ്ഡേ, ഹനുമാ വിഹാരി, ശര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഗ്രേഡ് സിയില്‍.

ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹം തുടരുന്നതിന് ഇടയിലാണ് ധോനിയുടെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് ബിസിസിഐ വിട്ടുനിന്നത്. ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ട്വന്റി20 സംഘത്തില്‍ ഇടംനേടുകയാണ് ധോനിയുടെ ലക്ഷ്യമെന്നാണ് സൂചന.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും രംഗത്തുവന്നിരുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്ന് ധോണി ഉടന്‍ വിരമിക്കുമെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സ്വയമൊരു നീക്കമൊന്നുമുണ്ടാവില്ല.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ധോണി തീര്‍ച്ചയായും കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോക കപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ ജെഴ്സിയില്‍ കണ്ടിട്ടില്ല. റിഷഭ് പന്തിനെയാണ് നിലവില്‍ ധോണിയുടെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category