1 GBP = 92.80 INR                       

BREAKING NEWS

15 നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് ഉദ്ഘാടന കര്‍മ്മം; ആഷ്ഫോ ര്‍ഡുകാരുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷമായ വെള്ളിത്താരം അവിസ്മരണീയമായി

Britishmalayali
ജോണ്‍സണ്‍ മാത്യൂസ്

ആഷ്ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാം മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം വെള്ളിത്താരം ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച് ബുള്‍ സ്‌കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 3 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടു കൂടി ആരംഭിച്ചു.

സമ്മേളനത്തിനു ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍മരിയ, ജീന ജോമോള്‍, വിനീത ജോമോള്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിനു ശഷം വിശിഷ്ടാതിഥിക്കും സദസ്സിനും അസോസിയേഷന്‍ സെക്രട്ടറി ജോജി കോട്ടയ്ക്കല്‍ സ്വാഗതം ആശംസിച്ചു. അഡ്വ. ജേക്കബ് എബ്രഹാം മുഖ്യാതിഥി ആയിരുന്നു. ഈ കാലഘട്ടത്തിന്റെ കരുതലിന്റെ കരസ്പര്‍ശം നീട്ടുവാന്‍ പ്രവാസികളായ നാം ശ്രദ്ധിക്കണമെന്നും നമ്മുടെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ ആര്‍ദ്രതയെയും കാരുണ്യത്തെയും പറ്റി ബോധവല്‍ക്കരിക്കണമെന്നും ജേക്കബ് എബ്രഹാം തന്റെ ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 15 വര്‍ഷം പൂര്‍ത്തിയായതിന്റെ പ്രതീകാമകമായി 15 നക്ഷത്ര വിളക്കുകള്‍ പ്രസിഡന്റ് സജകുമാറും മുഖ്യാതിഥിയായ ജേക്കബ് എബ്രഹാമും സംയുക്തമായി ചേര്‍ന്ന് തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നു വന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നു ചെന്ന എല്ലാം മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും വെള്ളിത്താരവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ട്രഷറര്‍ ജോസ് കണ്ണൂക്കാടന്‍ നന്ദി പ്രകാശിപ്പിച്ചു. ജോയന്റ് സെക്രട്ടറി സുബിന്‍ തോമസ്, വേദിയില്‍ സന്നിഹിതനായിരുന്നു. സമയബന്ധിതമായി മോളി ജോളി യോഗം നിയന്ത്രിച്ചു. 15 ല്‍ പരം യുവതികളെ അണി നിരത്തി ക്രിസ്തമസ് നൃത്തരൂപമായ മെഗാ മാര്‍ഗ്ഗംകളി അരങ്ങേറി.
കവിതാ നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച നയനമനോഹരമായ ശാസ്്ത്രീയ നൃത്തതോടെ വെള്ളിത്താരത്തിന് ആരംഭം കുറിച്ചു. 60 ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച വെള്ളിത്താകം എന്ന നൃത്ത സംഗീത ശില്പ്പവും കൊച്ചുകുട്ടികളും ക്രിസ്തുമസ് പാപ്പായും ചേര്‍ന്നവതരിപ്പിച്ച പാപ്പാ നൃത്തവും നീല ചിറകുകള്‍ ഏന്തിയ മാലാഖമാരുടെ ഏയ്ഞ്ചല്‍ ഡാന്‍സും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ ക്വയര്‍, സിനിമാറ്റിക് ഡാന്‍സ്, സിനിമാറ്റിക് സ്‌കിറ്റ് എന്നിവയാല്‍ പരിപാടി സമ്പന്നമായി. തുടര്‍ന്ന് നടന്ന ജിന്റെല്‍ ബേബിയുടെ ഡി ജെ സദസ്സിനെ ഇളക്കി മറിച്ചു.
വെള്ളിത്താരം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ല വ്യക്തികള്‍ക്കും പ്രോഗ്രാം കമ്മറ്റിക്കും കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യുസ്, നന്ദി അറിയിച്ചു. സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞ് പിരിയുമ്പോള്‍ അംഗങ്ങളുടെയും അതിഥികളുടെയും ആതിഥേയരുടെയും മനസില്‍ തങ്ങി നില്ക്കുന്ന പരിപാടിയായി വെള്ളിത്താരം മാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category