1 GBP = 96.00 INR                       

BREAKING NEWS

പാലിയില്‍ വാസുവിന് ഉണ്ടായിരുന്നത് അന്‍പതേക്കര്‍ ഭൂമി; 1984ല്‍ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂര്‍ത്തടിച്ചപ്പോള്‍ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയില്‍ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാന്‍; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോള്‍ കണ്ടെത്തിയത് നീലഗിരിയിലെ ജോര്‍ജുകുട്ടിയെ; മണാശ്ശേരിയിലെ ബിര്‍ജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: മണാശ്ശേരിയിലെ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ ബിര്‍ജു അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതു സ്വത്ത് സ്വന്തമാക്കുന്നതിനു വേണ്ടിയെന്നു ക്രൈം ബ്രാഞ്ച്. മുറിച്ചുമാറ്റിയ ശരീരാവശിഷ്ടങ്ങള്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നു കണ്ടെത്തിയ സംഭവത്തില്‍ രണ്ടരവര്‍ഷത്തിനുശേഷമാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.

മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മയിലാ(47)ണു കൊല്ലപ്പെട്ടതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതിയായ കോഴിക്കോട്, മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ ബിര്‍ജു(53)വിനെ തമിഴ്നാട് നീലഗിരിയിലെ താമസസ്ഥലത്തുനിന്നു പിടികൂടി. ബിര്‍ജുവിനെ ചോദ്യംചെയ്തപ്പോള്‍, രണ്ടു കൊലപാതകങ്ങളുടെ നടുക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടത്. സ്വന്തം അമ്മ ജയവല്ലി(70)യെ കൊലപ്പെടുത്താന്‍ ബിര്‍ജു നിയോഗിച്ച വാടകക്കൊലയാളിയായിരുന്നു ഇസ്മയില്‍. തെളിവുനശിപ്പിക്കാന്‍ പിന്നീട് ഇസ്മയിലിനെയും ബിര്‍ജു വകവരുത്തി. അതിവിദഗ്ധമായ അന്വേഷണമാണ് ബിര്‍ജുവിനെ കുടുക്കിയത്.

ബിര്‍ജുവിന്റെ കുടുംബം കാരശ്ശേരി പഞ്ചായത്തിലെ ഭൂപ്രഭുക്കളായിരുന്നു. ബിര്‍ജുവിന്റെ അച്ഛന്‍ പാലിയില്‍ വാസുവിന് അന്‍പതേക്കറോളം ഭൂമി പാരമ്പര്യസ്വത്തായി ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും അന്യാധീനപ്പെട്ടു. 1984 ല്‍ വാസു ആത്മഹത്യ ചെയ്യുമ്പോള്‍ ഏഴേക്കര്‍ ഭൂമി മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാസുവിന്റെ മരണത്തിനു ശേഷം ഈ ഭൂമി ജയവല്ലിയുടെയും മകന്‍ ബിര്‍ജുവിന്റെയും പേരിലായി. ബാധ്യതകള്‍ തീര്‍ക്കാനായി ജയവല്ലി ഈ ഭൂമി 14 ലക്ഷം രൂപയ്ക്കു വിറ്റു. 7 ലക്ഷം രൂപ ബിര്‍ജുവിനു നല്‍കി. ബാക്കി പണത്തില്‍ നിന്ന് ഒരു വിഹിതം ഉപയോഗിച്ചു തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുക്കത്തിനു സമീപമുള്ള വെസ്റ്റ് മണാശ്ശേരിയില്‍ 10 സെന്റ് സ്ഥലവും വീടു വാങ്ങി. മിച്ചമുള്ള പണം പലിശയ്ക്കു നല്‍കി.

ബിര്‍ജു തുടങ്ങിയ ബിസിനസുകളെല്ലാം പരാജയപ്പെട്ടു. പണം തീര്‍ന്നതോടെ ഇയാള്‍ അമ്മയുടെ കയ്യിലെ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ജയവല്ലി ബിര്‍ജുവിനെ വീട്ടില്‍ നിന്നു പുറത്താക്കുമെന്ന സ്ഥിതിയായപ്പോഴാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി ഇസ്മായിലിന്റെ സഹായം തേടി. ബിര്‍ജുവിന്റെ ഭാര്യയെയും 2 മക്കളെയും ഗൂഡല്ലൂരിലെ ബന്ധുവിന്റെ അടുത്തേക്ക് അയച്ചു. ഇസ്മായിലിനൊപ്പം രാവിലെയും ഉച്ചയ്ക്കും വീട്ടിലെത്തിയിരുന്നെങ്കിലും കൃത്യം നടത്താനായില്ല. രാത്രി ജയവല്ലി ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുവരും ചേര്‍ന്നു തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം സാരി ഉപയോഗിച്ചു ഫാനില്‍ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തെന്നു ബിര്‍ജു അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചു. കഴുത്തില്‍ തുണി മുറുകിയാണു മരണം എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിതാവ് വാസുവിന്റെ ആത്മഹത്യയില്‍ ബിര്‍ജുവിനു പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മൃതദേഹഭാഗങ്ങള്‍ ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഒരുമാസം മുമ്പാണ്. ഇതോടെ ഇസ്മായില്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന് കണ്ടെത്തി. ഇതോടെ ഇയാളുടെ പേരിലുള്ള കേസുകള്‍, സുഹൃത്തുക്കള്‍, യാത്രയുടെ വിശദാംശങ്ങള്‍, ജോലി ചെയ്ത സ്ഥലങ്ങള്‍ തുടങ്ങി വിശദമായ പട്ടിക തയാറാക്കി. ഇയാള്‍ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 4 പേരെയും ചോദ്യം ചെയ്തു. ഇസ്മായിലിനെ കാണാതായി 2 വര്‍ഷമായിട്ടും പരാതി നല്‍കാത്തത് എന്താണെന്ന ചോദ്യത്തിന് ഏതെങ്കിലും കേസില്‍ പെട്ടു ജയിലിലാണെന്നു കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി. ഇസ്മായില്‍ അവസാനം ജോലി ചെയ്തിരുന്നത് മലപ്പുറം മോങ്ങത്തെ ഒരു വീട്ടിലാണെന്ന് അറിഞ്ഞു. 25,000 രൂപ മാസശമ്പളം തികയുന്നില്ലെന്നും മുക്കത്തെ അച്ചായന്റെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞാണ് അവിടെ നിന്നു പോയതെന്നു വീട്ടുടമ മൊഴി നല്‍കി. ഇതും നിര്‍ണ്ണായകമായി.

ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതു മുക്കത്തു നിന്നായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം അവിടം കേന്ദ്രീകരിച്ചു. 4 ഭാര്യമാരില്‍ ഒരാളുടെ വീട് മുക്കത്താണെന്നും അവിടെ ഇയാള്‍ക്ക് ഒട്ടേറെ സുഹൃത്തുക്കളുമുണ്ടെന്നും കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് 'ഒരു അച്ചായന്‍' 2 ലക്ഷം രൂപ തരാനുണ്ടെന്ന് ഇസ്മായില്‍ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയത്. സ്വത്തുതര്‍ക്കം പരിഹരിക്കാനായി ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമാണ് ഈ തുകയെന്ന് ഇസ്മായിലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരാളും പറഞ്ഞു. മുക്കത്തെ അസ്വാഭാവിക മരണങ്ങളുടെ പട്ടിക പരിശോധിച്ച അന്വേഷണ സംഘം ജയവല്ലിയുടെ മരണത്തെ കുറിച്ച് അറിഞ്ഞു. എഴുപതാം വയസ്സില്‍ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്തെന്നായി അന്വേഷണം. ജയവല്ലിയുടെ മരണത്തില്‍ സംശയമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. വീട്ടില്‍ പ്രശ്നങ്ങളുണ്ടെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ഇവര്‍ അയല്‍വാസികളോടു പറഞ്ഞിരുന്നു. മകനുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാല്‍ 2 വര്‍ഷം മുന്‍പു മകന്‍ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു.

ഇസ്മായില്‍ മുക്കത്തെത്തിയതു ക്വട്ടേഷന്‍ ഇടപാടില്‍ പണം നല്‍കാനുള്ള അച്ചായനെത്തേടിയാണ് എന്ന മൊഴി നിര്‍ണ്ണായകമായി. പിന്നീടു നടത്തിയ അന്വേഷണത്തില്‍ ബിര്‍ജു വിവാഹം കഴിച്ച ക്രിസ്ത്യന്‍ യുവതി അയാളെ അച്ചായന്‍ എന്നാണു വിളിച്ചിരുന്നതെന്നും അതു കേട്ടു ചില സുഹൃത്തുക്കളും ബിര്‍ജുവിനെ ഇങ്ങനെ വിളിച്ചിരുന്നെന്നും കണ്ടെത്തി. ഇസ്മായിലിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സമയത്താണു ബിര്‍ജു നാടുവിട്ടതെന്നതും മനസ്സിലാക്കി. ഇസ്മായിലും ബിര്‍ജുവും സുഹൃത്തുക്കളാണെന്നും തിരിച്ചറിഞ്ഞു. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് എല്ലാം തിരിച്ചറിഞ്ഞു. വസ്തു വില്‍പന നടത്തിയ രേഖകളില്‍ നിന്നു ലഭിച്ച ബിര്‍ജുവിന്റെ ചിത്രം കണ്ടെത്തി.മകള്‍ പത്താം ക്ലാസ് വരെ പഠിച്ച കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ രേഖകളില്‍ നിന്നു ഫോണ്‍ നമ്പര്‍ കണ്ടെത്തിയെങ്കിലും 2 വര്‍ഷമായി ആ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

വയനാട്ടിലേക്കാണു പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്നാട്ടിലേക്കെന്നു മറ്റൊരാളോടും ബിര്‍ജു പറഞ്ഞിരുന്നു. തുടര്‍ന്നാണു വയനാട്തമിഴ്നാട് അതിര്‍ത്തിയില്‍ മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാള്‍ 2 വര്‍ഷമായി നീലഗിരിയിലുണ്ടെന്നും ഇയാളുടെ പേര് ജോര്‍ജുകുട്ടി എന്നാണെന്നും കണ്ടെത്തി. ഈ വീട്ടിലെത്തിയ അന്വേഷണസംഘം കണ്ടതു പൂട്ടിയിട്ട വീടിനു മുന്നില്‍ കേരള റജിസ്ട്രേഷനുള്ള ബൈക്ക്. നമ്പര്‍ കുറിച്ചെടുത്തു മടങ്ങിയ സംഘം ആര്‍സി ഉടമയെ കണ്ടെത്തി മുക്കം മണാശ്ശേരി സ്വദേശി ബിര്‍ജു. പിറ്റേദിവസം രാവിലെ വീടിനു സമീപം കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ചു ബിര്‍ജു രക്ഷപ്പെട്ടു. എന്നാല്‍ മടങ്ങിവരും വഴി വീടിനു സമീപത്തു വച്ചു പിടികൂടി. മുക്കത്ത് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കൊലയിലെ ദുരൂഹത അഴിഞ്ഞു. ബിര്‍ജു കുറ്റസമ്മതവും നടത്തി.

ഇസ്മയിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മയെ കൊലപ്പെടുത്തിയശേഷം സാരി ഉപയോഗിച്ചു ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നു നാട്ടുകാരെ വിശ്വസിപ്പിക്കാനും ബിര്‍ജുവിനു കഴിഞ്ഞു. അമ്മയെ കൊലപ്പെടുത്താന്‍ സഹായിച്ചാല്‍ 10 ലക്ഷം രൂപ ഇസ്മയിലിനു നല്‍കാമെന്നു ബിര്‍ജു വാഗ്ദാനം ചെയ്തിരുന്നു. ഇസ്മയില്‍ നിരന്തരം പ്രതിഫലമാവശ്യപ്പെടുകയും കൊലപാതകവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ അയാളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ഇസ്മയിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വെവ്വേറെ ചാക്കുകളിലാക്കി. തലയും കൈകാലുകളും പുഴയില്‍ തള്ളി. ഉടല്‍ ചാക്കില്‍ക്കെട്ടി കാരശ്ശേരി പഞ്ചായത്തിലെ പാതയോരത്ത്, കോഴിമാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു.

ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്നു ഡി.എന്‍.എ. പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാളം പരിശോധിച്ചപ്പോഴാണ്, മരിച്ചത് ഇസ്മയിലാണെന്ന നിഗമനത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇസ്മയിലിനെതിരേ മോഷണക്കേസുകളുണ്ടായിരുന്നു. ഈ കേസുകളില്‍ ശേഖരിച്ച വിരലടയാളവും മൃതദേഹത്തിന്റെ വിരലടയാളവും ഒന്നാണെന്നു കണ്ടെത്തി. തുടര്‍ന്ന്, ഇസ്മയിലിന്റെ മാതാവിന്റെ രക്ത സാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ. പരിശോധന നടത്തി. ഇതോടെയാണു കൊല്ലപ്പെട്ടത് ഇസ്മയിലാണെന്നു സ്ഥിരീകരിച്ചത്.

ജയവല്ലിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കു സംശയമുണ്ടായിരുന്നു. മകന്‍ ബിര്‍ജു പിന്നീടു വീടും സ്ഥലവും വിറ്റ് നാടുവിട്ടതും ദുരൂഹതയ്ക്ക് ആക്കം കൂട്ടി. ഇസ്മയിലും ബിര്‍ജുവുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതോടെയാണ് ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ നീലഗിരിയില്‍ കണ്ടെത്തിയത്. 2017 ജൂണ്‍ 26-നു ചാലിയം കടലോരത്തുനിന്നു മൃതദേഹത്തിന്റെ ഇടതുകൈ ലഭിച്ചതോടെയാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു ദിവസത്തിനുശേഷം അവിടെനിന്നുതന്നെ വലതുകൈയും കിട്ടി. ജൂലൈ ആറിനു കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ എസ്റ്റേറ്റ് ഗേറ്റില്‍ തടപറമ്പ് റോഡില്‍നിന്നു ചാക്കില്‍ കെട്ടിയനിലയില്‍ കാലുകളും ഓഗസ്റ്റ് 13-നു ചാലിയത്തുനിന്നു തലയോട്ടിയും കണ്ടെത്തി. 2017 ഒക്ടോബര്‍ നാലിനാണു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഐ.ജി: ഇ.ജെ. ജയരാജിന്റെ മേല്‍നോട്ടത്തില്‍, ഡിവൈ.എസ്പി: എം. ബിനോയിയാണു കേസ് അന്വേഷിച്ചത്.
 
by മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category