1 GBP = 96.00 INR                       

BREAKING NEWS

ഹാരിയുടെയും മേഘന്റെയും ജീവനക്കാര്‍ പിരിഞ്ഞുതുടങ്ങി; ഒരിക്കലും ഇനി മേഘന്‍ മടങ്ങില്ലെന്നുതന്നെ സൂചന; രാജകുമാരി ഭാരം അഴിച്ചുവെച്ചതില്‍ ആഹ്ലാദിച്ച് കൂട്ടുകാരികള്‍; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഞെട്ടിക്കുന്ന പിളര്‍പ്പ് പൂര്‍ത്തിയാകുന്നു

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ച് ഹാരി രാജകുമാരനും മേഘന്‍ രാജകുമാരിയും കാനഡയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായതോടെ, ഫ്രോഗ്മോര്‍ കോട്ടേജില്‍ ഇരുവരെയും പരിചരിച്ചിരുന്ന ജീവനക്കാര്‍ പിരിഞ്ഞുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള സൂചന ലഭിച്ചുകഴിഞ്ഞു. ഹാരിയും മേഘനും കാനഡയില്‍ കുടിയേറുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ഫ്രോഗ്മോര്‍ കോട്ടേജില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ഥിരം ജീവനക്കാരെങ്കിലും ഇതിനകം മറ്റ് കൊട്ടാരം ജോലികള്‍ക്കായി പോയിക്കഴിഞ്ഞു. ഒരു ഹൗസ് മാനേജരും ഒരു ക്ലീനറുമാണ് പോയത്.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന പാചകക്കാരോടും വേലക്കാരോടും അവരുടെ സേവനം വിന്‍ഡ്‌സറിലെ വസതിയില്‍ തുടര്‍ന്നാവശ്യമില്ലെന്ന് ദമ്പതിമാര്‍ അറിയിച്ചിട്ടുണ്ട്. ചുരുക്കം ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോള്‍ ഫ്രോഗ്മോര്‍ കോട്ടേജില്‍ ഹാരിയും മേഘനും കഴിയുന്നത്. വര്‍ഷം കുറച്ചുസമയമെങ്കിലും കാനഡയില്‍ തങ്ങണമെന്ന ആലോചന തുടങ്ങിയപ്പോള്‍ത്തന്നെ ജീവനക്കാരെ കുറയ്ക്കുന്ന കാര്യവും ഹാരിയും മേഘനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്ഥിരം ജീവനക്കാരെ ഒഴിവാക്കുന്നതിലേക്ക് കടന്നത്. ഇപ്പോഴത്തെ നീക്കം കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഹാരിയും മേഘനും ഇനിയൊരിക്കലും ബ്രിട്ടനിലേക്ക് തിരിച്ചുവന്നേക്കില്ലെന്ന സൂചനകളാണ് അതിലൊന്ന്. എട്ടുദിവസം മുമ്പാണ് കൊട്ടാരം ചുമതലകള്‍ ഉപേക്ഷിക്കുന്നുവെന്ന കടുത്ത തീരുമാനം അവര്‍ പ്രഖ്യാപിച്ചത്. ഇതേക്കുറിച്ചറിഞ്ഞ രാജ്ഞിക്ക് കടുത്ത മനോവിഷമം ഉണ്ടാവുകയും ചെയ്തു. രാജ്ഞിയുടെ നിര്‍ദേശം അനുസരിച്ച് ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ ഹാരിയുമായി സന്ന്ദ്രിങ്ങാമില്‍വെച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബ്രിട്ടനില്‍നിന്ന് എവിടേക്കാണ് പോകുന്നതെന്നതുള്‍പ്പെടെയുള്ള ഭാവി പരിപാടികളാണ് അച്ഛനും മകനും ചര്‍ച്ച ചെയ്തത്. ഹാരിയുടെയും മേഘന്റെയും തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് രാജ്ഞി പിന്നീട് അപൂര്‍വമായൊരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.

എന്നാല്‍, കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയെന്ന ഹാരിയുടെയും മേഘന്റെയും തീരുമാനത്തെ താന്‍ അംഗീകരിക്കുന്നതായും കാനഡയിലേക്ക് പോകാനുള്ള ആഗ്രഹത്തിന് അനുവാദം നല്‍കുന്നതായും രാജ്ഞി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹാരിയുടെയും മേഘന്റെയും താമസസൗകര്യങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ബ്രിട്ടീഷ് സര്‍ക്കാര്‍ കാനഡ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ഇവരുടെ യാത്രയുടെ പൂര്‍ണരൂപമാകുമെന്നാണ് കരുതുന്നത്.

രാജകീയ പദവികള്‍ വേണ്ടെന്നുവെച്ച് കാനഡയിലേക്ക് പോകാനുള്ള മേഘന്റെയും ഹാരിയുടെയും തീരുമാനത്തെ സന്തോഷത്തോടെയാണ് സുഹൃത്തുക്കള്‍ സ്വാഗതം ചെയ്യുന്നത്. രാജകീയമായ ഉത്തരവാദിത്തങ്ങളുടെയും മാമൂലുകളുടെയും തടവറയില്‍ കഴിയാന്‍ മേഘന് ആവില്ലെന്നും അതവളെത്തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നുമാണ് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്. എട്ടുമാസം പ്രായമുള്ള മകന്‍ ആര്‍ച്ചിയുമായി ഇപ്പോള്‍ കാനഡയിലാണ് മേഘനുള്ളത് കഴിഞ്ഞദിവസം വാന്‍കുവറിലെ ഡൗണ്‍ടൗണ്‍ ഈസ്റ്റ്‌സൈഡ് വുമന്‍സ് സെന്ററില്‍ മേഘന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൊട്ടാര ജീവിതം അല്‍പംപോലും ്സാതന്ത്ര്യം നല്‍കിയിരുന്നില്ലെന്ന് മേഘന്‍ പറഞ്ഞതായി കൂട്ടുകാര്‍ സൂചിപ്പിച്ചു. അത്തരമൊരു സാഹചര്യത്തില്‍ മകന്‍ ആര്‍നെ വളരേണ്ടെന്ന് കരുതിയാണ് കുടുംബം കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചതും. തന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ജീവിതം നയിക്കണോ എന്ന് തീരുമാനിക്കേണ്ട ഘട്ടമെത്തിയിരുന്നു. ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കുന്നത്ര നിര്‍ണായകമായിരുന്നു അതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കടുത്ത സമ്മര്‍ദവും അസ്വസ്ഥതയുമാണ് കൊട്ടാരം ജീവിതത്തില്‍ ശേഷിക്കുന്നതെന്നായിരുന്നു മേഘന്റെ വിലയിരുത്തലെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category