1 GBP = 92.40 INR                       

BREAKING NEWS

രാജ്ഞിയുടെ പുരസ്‌കാരങ്ങള്‍ക്ക് റിബണ്‍ തുന്നി ജീവിച്ചത് 33 വര്‍ഷം; ഒടുവില്‍ മകള്‍ എംബിഇ വാങ്ങുമ്പോള്‍ കണ്ണുനിറഞ്ഞ് കല; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു ഏഷ്യന്‍ വിപ്ലവകഥ

Britishmalayali
kz´wteJI³

ഷ്യന്‍ വംശജയായ വിവാദ ഗായിക ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ഔദ്യോഗിക ബഹുമതി ഏറ്റുവാങ്ങിയപ്പോള്‍ കണ്ണുനിറഞ്ഞത് ഗായികയുടെ അമ്മയ്ക്കാണ്. 33 വര്‍ഷം താന്‍ അണിയിച്ചൊരുക്കിയ മെഡല്‍ മകളുടെ കഴുത്തില്‍ കണ്ടപ്പോഴായിരുന്നു ആ ആനന്ദാശ്രു. വില്യം രാജകുമാരനാണ് റാപ്പ് ഗായിക മാതംഗി അരുണ്‍പ്രഗാശം എന്ന മിയ(എം.ഐ.എ)ക്ക് എംബിഇ മെഡല്‍ സമ്മാനിച്ചത്. ഈ മെഡലിന് പിങ്ക് റിബണ്‍ തുന്നി അലങ്കരിക്കുന്ന ജോലിയാണ് മിയയുടെ അമ്മ കല പ്രഗാശം 33 വര്‍ഷമായി ചെയ്തുകൊണ്ടിരുന്നത്. ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു മെഡല്‍ദാനച്ചടങ്ങ്.

ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് കല പ്രഗാശവും കുടുംബവും. പിന്നീട് കൊട്ടാരത്തില്‍ റിബണ്‍ തുന്നുന്ന ജോലി കലയ്ക്ക് ലഭിച്ചു. ബ്രിട്ടനില്‍ വളര്‍ന്ന മാതംഗി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും മിയ എന്ന പേരില്‍ പ്രശസ്തയായി മാറുകയും ചെയ്തു. അമ്മയുമൊത്തുള്ള ചിത്രം സാമൂഹികമാധ്യമത്തില്‍ മിയ ഷെയര്‍ ചെയ്തു. അമ്മ തുന്നിയൊരുക്കിയ മെഡലാണിത്. അവര്‍ ഇനിമേലില്‍ ഈ ജോലി ചെയ്തില്ല. കാരണം, അവര്‍, തുന്നിയ മെഡലുകളിലൊന്ന് എനിക്കുതന്നെ ലഭിച്ചു- ചിത്രത്തിനൊപ്പം മിയ കുറിച്ച വാക്കുകളാണിത്.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്ല്യണറിലെ സൗണ്ട് ട്രാക്കുള്‍പ്പെടെ പ്രശസ്തമായ ഒട്ടേറെ സംഗീത സംരംഭങ്ങള്‍ മിയയുടേതായുണ്ട്. വെസ്റ്റ് ലണ്ടനിലെ ഹൂണ്‍സ്‌ലോയിലാണ് മിയ ജനിച്ചത്. കുറഞ്ഞ കൂലിക്ക് ജോലിചെയ്ത് ഞങ്ങള്‍ക്ക് മികച്ച ജീവിതം നല്‍കിയ അമ്മയോടുള്ള ആദരസൂചകമായാണ് താന്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്നും മിയ പറഞ്ഞു. സാധാരണക്കാരായ കുടിയേറ്റക്കാരുടെ ഒന്നാംതലമുറയില്‍പ്പെട്ട തന്നെപ്പോലുള്ളവരുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നതിലും വലിയ സന്തോഷമുണ്ടെന്ന് മിയ പറഞ്ഞു.

ലണ്ടനിലാണ് മിയ ജനിച്ചതെങ്കിലും, അവര്‍ കുട്ടിയായിരിക്കെ കുടുംബം തിരികെ ശ്രീലങ്കയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍, അവിടെ ആഭ്യന്തര കലാപം ശക്തിപ്രാപിച്ചപ്പോള്‍ തിരികെ അരുള്‍പ്രഗാശവും കുടുംബവും ബ്രിട്ടനിലേക്കെത്തി. സൗത്ത് ലണ്ടനില്‍ അഭയാര്‍ഥികളായാണ് തുടക്കത്തില്‍ അവര്‍ ജീവിച്ചത്. രാഷ്ട്രീയ നിലപാടുകള്‍ തുറന്നടിക്കുന്നതിലൂടെയാണ് മിയ വിവാദനായികയായത്. കഴിഞ്ഞദിവസം വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് പിന്തുണയുമായി ല്ടന്‍ കോടതിക്ക് മുന്നില്‍ നടന്ന പ്രകടനത്തിലും മിയ പങ്കെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category