1 GBP = 94.00 INR                       

BREAKING NEWS

ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായി; പശുവളര്‍ത്തി മക്കളെ പഠിപ്പിച്ച അമ്മയും ഇപ്പോള്‍ കിടപ്പില്‍; വയനാടുകാരിയായ ആഷ്ലിയെ നമുക്ക് നഴ്‌സാക്കി മാറ്റിക്കൂടേ?

Britishmalayali
kz´wteJI³

ത് വയനാട് സ്വദേശിയായ ആഷ്‌ലി എന്ന പെണ്‍കുട്ടിയുടെ സങ്കടകരമായ ജീവിത കഥയാണ്. അച്ഛന്‍ മരിച്ച് പോവുകയും അമ്മ കിടപ്പിലാവുകയും ചെയ്തതോടെ പകച്ച് പോയ ഒരു നിര്‍ദ്ധന കുടുംബത്തിന്റെ അടയാളങ്ങളാണ് ആഷ്‌ലിയും സഹോദരനും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ ബാല്യവും. പിന്നാലെ ആകെ ആശ്രയമായിരുന്ന അമ്മയും കിടപ്പിലായതോടെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്ക മാത്രം ബാക്കിയാക്കി കഴിയുകയാ
ണ് വയനാട് സ്വദേശി കൂടിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആഷ്ലി.ബാംഗ്ലൂര്‍ നിംഹാസ് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് വയനാട് മീനങ്ങാടി സ്വദേശി ആഷ്ലി.
പത്ത് വര്‍ഷം മുമ്പ് രോഗത്താല്‍ 41കാരനായിരുന്ന അച്ഛനെ നഷ്ടപ്പെട്ട ആഷ്ലിയ്ക്കും ഇളയ സഹോദരനും ഇത്രയും കാലും തുണയായിരുന്നത് അമ്മയായിരുന്നു. എന്നാല്‍ അമ്മയും കിടപ്പിലായതോടെ കഠിനമായ ജീവിത സാഹചര്യങ്ങളോട് മല്ലിടുകയാണ് ആഷ്ലിയും സഹോദരനും.
 
അമ്മ ബീനയുടെ പശുവിനെ വളര്‍ത്തിയുള്ള വരുമാനമായിരുന്നു ആഷ്ലിയുടെ കുടുംബത്തിന്റെ വരുമാനം.. പക്ഷേ, ഈയിടെയായി ചെവിയുടെ ബാലന്‍സ് തെറ്റുന്ന അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ബിന കിടപ്പിലാവുകയും പശുക്കളെ വിറ്റു ആകെയുള്ള വരുമാന മാര്‍ഗ്ഗം അടയുകയും ചെയ്തോടെ ആഷ്ലിയുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

യാതൊരുവിധ ജോലിയിലും ഏര്‍പ്പെടാതെ പരിപൂര്‍ണ്ണ വിശ്രമം ബിനക്ക് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ച്ചതോടെ ബാങ്ക് ലോണിന്റെയും മറ്റ് കടബാധ്യതകളുടെയും മാസയടവും അടഞ്ഞിരിക്കുകയാണ്. കൂനിന്മേല്‍ കുരുവെന്നത് പോലെ ഇപ്പോള്‍ ഗര്‍ഭാശയത്തില്‍ രൂപപ്പെട്ടിരിക്കുന്ന മുഴയും കൂടെയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആഷ്ലിയുടെ അമ്മ ബീന.
തലകറക്കവും ഛര്‍ദ്ദിയുമോക്കെയായി ജോലി ചെയ്ത് കുടുംബവും കുട്ടികളെയും നോക്കുവാന്‍ പറ്റാതെ ചെറിയൊരു സഹായമെങ്കിലും അപേക്ഷിച്ചാണ് ബീനാ ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചത്. വയലിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഇതുവരെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ചെറിയ വീട് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലുമാണ്. വലിയ മഴ സമയത്ത് വീട്ടിനുള്ളില്‍ വെള്ളം കയറാറുണ്ട്. ആഷ്ലിയെക്കൂടാതെ മറ്റൊരു ഇളയ മകന്‍ കൂടിയുള്ള ബീന ദൈനംദിന കാര്യങ്ങളുടെയും മക്കളുടെ വിദ്യാഭ്യാസ ചിലവുകളുടെയും കടബാധ്യത കളുടെയുമൊക്കെ നീര്‍ച്ചുചുഴിയില്‍പെട്ട് ഉഴലുകയാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നഴ്സിങ് സഹായത്തിനായി ആരംഭിച്ച അപ്പീലില്‍ 2643.75 പൗണ്ടാണ് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ എത്തിയത്. ഇതോടെ നഴ്സിംഗ് സഹായ നിധിക്കായി ശേഖരിച്ച തുക 38845.2 പൗണ്ട് ആയി മാറി. നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നല്‍കുന്നതിനായി തെരഞ്ഞെടുത്തത്. 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്‌നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്.
ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നല്‍കുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്‌സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സേഴ്‌സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Nursing Students Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category