1 GBP = 92.50 INR                       

BREAKING NEWS

നാളെ കൊച്ചിയിലെ ഹോട്ടലില്‍ ചെന്നാല്‍ പ്രീഡിഗ്രി കഴിഞ്ഞ നിങ്ങളുടെ ബന്ധുക്കള്‍ക്ക് യുകെയില്‍ നഴ്‌സിങ് പഠിക്കാന്‍ എത്താം; പഠനം കഴിഞ്ഞാല്‍ ഉടന്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ നഴ്‌സായി ജോലിയില്‍ കയറാം

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

നാളെ കൊച്ചിയിലെ കലൂര്‍ ഗോകുല്‍ പാര്‍ക്ക് ഹോട്ടലില്‍ സ്വാന്‍സി യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ നഴ്‌സിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി ഒരു സമ്മിറ്റ് നടത്തുകയാണ്. അവിടെ ചെന്നാല്‍ നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായവരുടെ കുട്ടികള്‍ക്ക് യുകെയില്‍ എത്തി നഴ്‌സിങ് പഠിക്കാന്‍ കഴിയും. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ എത്തി പ്രി രജിസ്‌ട്രേഷന്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാല്‍ ഐഇഎല്‍ടിഎസ് ആവശ്യമില്ലാതെ അവര്‍ക്ക് നഴ്‌സായി എന്‍എച്ച്എസില്‍ കയറുകയും ചെയ്യാം.

കോഴ്‌സ് ഫീസും മറ്റും അടക്കേണ്ടി വരുമെന്ന് മറക്കരുത്. എന്നാല്‍ ആഴ്ച്ചയില്‍ 20 മണിക്കൂറും അവധിക്കാലത്ത് ഫുള്‍ടൈമും ജോലി ചെയ്യാം. യുകെയില്‍ ബന്ധുക്കള്‍ ഉള്ളവരാണ് കൊണ്ട് വരുന്നതെങ്കിലും താമസ ചിലവും മറ്റും ലഭിക്കുമെന്നതിനാല്‍ ഇത് വളരെ നല്ലതാണ്. അല്ലെങ്കിലും ചെലവിനുള്ള കാശ് കണ്ടെത്താന്‍ കഴിയൂം.. പഠന ഫീസ് അടക്കേണ്ടി വരും. മൂന്ന് വര്‍ഷത്തെ ഫീസ് യൂണിവേഴ്‌സിറ്റിയോട് ചോദിച്ച് ഉറപ്പ് വരുത്തുക.

ബിഎസ്സി അഡല്‍റ്റ് നഴ്‌സിങ് കോഴ്‌സാണ് വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനാവുക. യുകെയിലെ തന്നെ ടോപ് ലിസ്റ്റുകളിലൊന്നാണ് സ്വാന്‍സി യൂണിവേഴ്‌സിറ്റിയാണ് ഇതിന് അവസരം ഒരുക്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത. സിബിസിഏ ഐസിഐസിഎ സിലിബസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി പാസായ കുട്ടികള്‍ക്കാണ് അവസരം ലഭിക്കുക. യൂണിവേഴ്‌സിറ്റി കോഴ്‌സിനെക്കുറിച്ചും പഠന സിലബസുകളെക്കുറിച്ചും കോഴ്‌സ് ഫീസുകളെക്കുറിച്ചുമൊക്കെ കുട്ടികള്‍ക്ക് അധികൃതരുമായി നേരിട്ട് ചോദിച്ച് മനസിലാക്കാവുന്നതാണ്. യൂണിവേഴ്‌സിറ്റി അംഗങ്ങളായി ഇന്റര്‍നാഷണലൈസേഷന്‍ ഓഫീസ് ഹെഡ്, നഴ്‌സിങ് ഹെഡ് എന്നിവരാണ് നാളെ നടക്കുന്ന മീറ്റിങില്‍ ഉണ്ടാവുക.

ഏലൂര്‍ കള്‍സള്‍ട്ടന്‍സി തികച്ചും സൗജന്യമായാണ് നാളെ യൂണിവേഴ്‌സിറ്റി അധികൃതരമായുള്ള വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് ക്ലാസ് നടക്കുക. നാളെ നടക്കുന്ന സമ്മിറ്റില്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച ശേഷം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തിലായിരിക്കും ഇന്റര്‍വ്യൂവിന് ക്ഷണിക്കുക. പിന്നീട് സെപ്റ്റംബറോട് കൂടി കൂട്ടികളെ യുകെയിലെക്ക് പഠനത്തിനായി കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്. പരിമിതമായ സീറ്റുകളാണ് ഉള്ളതെങ്കിലും കുട്ടികളുടെ പഠനനിലവാരവും അപേക്ഷകളുടെ എണ്ണവും അനുസരിച്ചായിരിക്കും കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍:Ealoor consultancy UK LTD
 67 Europa Business Park, Stockport Manchester UK SK3 oXA: 0044 771271 7163, 0044 161456 7166
കൊച്ചിയിലെ അഡ്രസ്: Carnival infopark Phase 1 st floor Kakkanadu cochin 
നമ്പര്‍: 9995377 366,0484 4017 566
ഇമെയ്ല്‍ വിലാസം: [email protected]
വെബ്‌സൈറ്റ്:www.ealoorconsultancy.co.uk, www.comparestudyabroad.co.uk

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category