1 GBP = 92.00 INR                       

BREAKING NEWS

എന്താണ് ഈ യൂണിവേഴ്‌സല്‍ ക്രെഡിറ്റ്? അതിന് അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ? യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുകയെത്ര? ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളികള്‍ അറിയാന്‍ ഒരു മണി ടിപ് കൂടി

Britishmalayali
kz´wteJI³

ചുരുങ്ങിയ വരുമാനത്തില്‍ തൊഴിലെടുക്കുന്നവര്‍, തൊഴിലില്ലാത്തവര്‍, തുടങ്ങിയവര്‍ക്ക് പിന്തുണയേകുന്ന ഒരു പുതിയ ബെനഫിറ്റ് സിസ്റ്റമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. കുട്ടികളെ പരിപാലിച്ച് വീട്ടില്‍ ഇരിക്കുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും പങ്കാളിയുമായി പിണങ്ങി മാറി താമസിക്കുന്നവര്‍ക്കുമൊക്കെ സഹായകമാകുന്ന ബെനഫിറ്റ്  സിസ്റ്റമാണ് ഇതെന്നതിനാല്‍ ഇതിനെക്കുറിച്ച് അത്തരക്കാര്‍ മനസിലാക്കുന്നത് ഉപകാരപ്പെടുമെന്നുറപ്പാണ്.  എന്താണ് ഈ യൂണിവേഴ്‌സല്‍ ക്രെഡിറ്റ്?അത് നിങ്ങള്‍ക്ക് ലഭിക്കാന്‍ അര്‍ഹത ഉണ്ടോ? യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളികള്‍ അറിയേണ്ടുന്ന ഒരു മണി ടിപ് കൂടിയാണിത്

എന്താണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്?
യൂണിവേഴ്സല്‍ ക്രെഡിറ്റ് എന്നത് മാസം തോറും ലഭിക്കുന്ന ഒറ്റ പേമെന്റാണ്.  കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലിയില്ലാത്തവര്‍ക്കും ഇത് ലഭിക്കുന്നതാണ്.  നിലവില്‍ നിങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ചില ബെനഫിറ്റുകള്‍ക്കും ടാക്സ് ക്രെഡിറ്റുകള്‍ക്കും പകരമായിട്ടാണിത് വര്‍ത്തിക്കുന്നത്.  താഴെപ്പറയുന്നവയ്ക്ക് പകരം സംവിധാനമെന്ന നിലയിലാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്.

1. ഹൗസിംഗ് ബെനഫിറ്റ്
2. ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്
3. ഇന്‍കം സപ്പോര്‍ട്ട്
4. വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ്
5. ഇന്‍കം-ബേസ്ഡ് ജോബ്സീക്കേര്‍സ് അലവന്‍സ്
6. ഇന്‍കം- റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍  യൂണിവേഴ്സല്‍  ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനായി നിങ്ങള്‍ ക്ഷണിക്കപ്പെട്ടേക്കാം.  2017 സെപ്റ്റംബറിലാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടപ്പിലാക്കിയത്.

അത് നിങ്ങള്‍ക്ക് ലഭിക്കാന്‍ അര്‍ഹത ഉണ്ടോ?
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടോയെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. മിക്ക ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും യുകെയിലെ നിരവധി യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും യുകെയിലെത്തിയ ചിലര്‍ക്കുമെല്ലാം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിച്ച് വരുന്നുണ്ട്. എന്നാല്‍ ഇതിനായുള്ള ചില പൊതു നിയങ്ങള്‍ക്കനുസരിച്ചുള്ള അര്‍ഹത അവര്‍ക്കുണ്ടായിരിക്ക ണമെന്നത് നിര്‍ബന്ധമാണ്. ബ്രിട്ടീഷ് , ഐറിഷ് പൗരന്‍മാരുടെ കാര്യത്തില്‍ ഇവിടങ്ങളില്‍ 'ഹാബിച്വലി റെസിഡന്റ്' സ്റ്റാറ്റസിലുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ട്.

അതായത് ഭാവി ദര്‍ശിച്ച് യുകെയില്‍ തങ്ങുന്നവരെയാണിങ്ങനെ വിളിക്കുന്നത്. നിങ്ങള്‍ യുകെ, ചാനല്‍ ഐലന്റ്‌സ്, ഐല്‍ ഓഫ് മാന്‍ അല്ലെങ്കില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട്, താമസിക്കുന്നവ രാണെങ്കില്‍ നിങ്ങളെ ഹാബിച്വല്‍ റെസിഡന്റായി കണക്കാക്കുന്നതാണ്.ഈ പ്രദേശങ്ങളെ കോമണ്‍ ട്രാവല്‍ ഏരിയ എന്നാണ് വിളിക്കുന്നത്. ഇനി അഥവാ നിങ്ങള്‍ ഈ ഏരിയക്ക് പുറത്ത് നിന്നാണ് വരുന്നതെങ്കില്‍ നിങ്ങള്‍ നേരത്തെ ഈ ഏരിയയില്‍ താമസിച്ച് പിന്നീട് തിരിച്ചെത്തുന്നവരാണെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് ക്ലെയിം ചെയ്യാം. മറ്റൊരു രാജ്യത്ത ്നിന്നും യുകെയിലേക്ക് തിരിച്ച് നാട് കടത്തപ്പെട്ടവരാണെങ്കിലും ഇതിന് അപേക്ഷിക്കാം.

ഇന്ത്യയടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വെളിയില്‍ നിന്നെത്തുന്ന അര്‍ഹമായവര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ലീവ് ടു റിമെയിന്‍ ' റീകോഴ്‌സ് ടു പബ്ലിക് ഫണ്ട്‌സ്' സ്വീകരിക്കാന്‍ അനുവദിക്കുന്നതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നെത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഹാബിച്വലി റെസിന്റ് ആണെങ്കിലും യുകെയില്‍ താമസിക്കാന്‍ അവകാശമുണ്ടെങ്കിലും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാം.   ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യാനും അവകാശമുള്ള ദീര്‍ഘകാല താമസക്കാരില്‍ നിരവധി പേര്‍ക്ക് യൂണിവേഴ്‌സല്‍ ബെനഫിറ്റ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി നിങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്. റെഫ്യൂജീ സ്റ്റാറ്റസ്, ഹ്യൂമാനിറ്റേറിയന്‍ പ്രൊട്ടക്ഷന്‍, ഡിസ്‌ക്രിയേഷന്‍ ലീവ് എന്നീ സ്റ്റാറ്റസ് ലഭിച്ചിട്ടുള്ളവര്‍ക്കും യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി അപേക്ഷിക്കാനാവും.

യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?
ആളുകളെ തിരിച്ച് ജോലിയിലേക്കെത്തിക്കാന്‍ വേണ്ടി സഹായിക്കുന്ന സംവിധാനമെന്ന നിലയിലാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.  അതിനാല്‍ ബെനഫിറ്റിനായി ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലും നിങ്ങള്‍ക്ക് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്നതിന് യാതൊരു തടസവുമില്ല. എന്നാല്‍ നിങ്ങള്‍ക്ക് തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിനനുസൃതമായി ബെനിഫിറ്റ് വകയില്‍ ലഭിക്കുന്ന തുകയില്‍ കുറവ് വരുമെന്നറിയുക.

യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ടതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

1.നിലവില്‍ മിക്ക ക്ലെയിമുകളും സിംഗിള്‍, പുതിയതായി തൊഴില്‍രഹിതരായവര്‍ എന്നീ കാറ്റഗറികളില്‍ നിന്നുള്ളവരില്‍ നിന്നാണ്  പുതിയ ക്ലെയിമുകള്‍ സ്വീകരിക്കുന്നത്.  എന്നാല്‍  കൂടുതല്‍ ജോബ്സെന്ററുകള്‍ ദമ്പതികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും യൂണിവേഴ്സല്‍ ക്രെഡിറ്റിനായുള്ള ക്ലെയിമുകള്‍ സ്വീകരിക്കുന്നുണ്ട്.

2.  നിങ്ങള്‍ ഫുള്‍ സര്‍വീസ് വാഗ്ദാനം ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളും റീപ്ലേസ് ചെയ്ത ബെനഫിറ്റുകള്‍ക്ക് അര്‍ഹതപ്പെട്ടയാളുമാണെങ്കില്‍ നിങ്ങളോട് യൂണിവേഴ്സല്‍ ക്രെഡിറ്റിനായി ക്ലെയിം ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം.

3. നിങ്ങള്‍ക്ക് വാടക കൊടുക്കാന്‍ സഹായം ലഭിക്കുന്നുണ്ടെങ്കില്‍  ഇത് കൂടി നിങ്ങളുടെ മാസാന്ത പേമെന്റില്‍ ഉള്‍പ്പെടുത്തുന്നതാണ്.  ഇത്തരത്തില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടുടമയ്ക്ക് നേരിട്ട് വാടക നല്‍കാനും സാധിക്കും.

4. നിങ്ങള്‍ കുടുംബമായിട്ട് താമസിക്കുകയും രണ്ട് പേര്‍ക്കും യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്താല്‍  നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് പേര്‍ക്കും കൂടിയുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് ജോയിന്റ് പേമെന്റായാണ് ലഭിക്കുക.

5. യൂണിവേഴ്സല്‍ ക്രെഡിറ്റ് മാസം തോറും അരിയേര്‍സ് ആയാണ് നല്‍കുന്നത്.  നിങ്ങള്‍ ക്ലെയിം ചെയ്ത് ആറ് ആഴ്ചയെങ്കിലും കഴിഞ്ഞാലെ ആദ്യത്തെ പേമെന്റ് ലഭിക്കുകയുള്ളൂ.

6. നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്താലും നിങ്ങള്‍ക്ക് ആഴ്ചയില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക സമയപരിധിയൊന്നും ഉണ്ടാവില്ല.  എന്നാല്‍ നിങ്ങള്‍ക്ക് ജോലി ചെയ്ത് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനനുസരിച്ച് യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുക ക്രമേണ ചുരുങ്ങി വരുമെന്നോര്‍ക്കുക. അതായത് നിങ്ങള്‍ക്ക് ഈ വകയില്‍ ലഭിക്കുന്ന തുക പെട്ടെന്നൊരു നാള്‍ ഇല്ലാതാവില്ലെന്ന് ചുരുക്കം.

7. യൂണിവേഴ്സല്‍ ക്രെഡിറ്റിനായി നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെയും ക്ലെയിം ചെയ്യാവുന്നതാണ്.

യുണിവേഴ്സല്‍ ക്രെഡിറ്റ് എപ്പോഴാണ് നല്‍കുന്നത്?
നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിനായി  ക്ലെയിം ചെയ്താലും ആദ്യത്തെ ഏഴ് ദിവസത്തിനുള്ളില്‍ ഇത് ലഭിക്കില്ല. വെയിറ്റിംഗ് ഡേസ് എന്നാണിത് അറിയപ്പെടുന്നത്.  നിങ്ങള്‍ വിജയകരമായി ക്ലെയിം ചെയ്ത് ചുരുങ്ങിയത് ആറ് ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തുകയുള്ളൂ. നിങ്ങള്‍ ക്ലെയിം ചെയ്ത് ഏഴാം ദിവസം വരുന്ന തിയതിയിലായിരിക്കും  ഓരോ മാസവും നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്.  ഇതിനെ അസെസ്മെന്റ് തിയതി എന്നാണ് വിളിക്കുന്നത്.

യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുകയെത്ര?
ബെനഫിറ്റ് മരവിപ്പിക്കലിന് അന്ത്യം കുറിക്കുന്നതിനാല്‍ 2020 ഏപ്രില്‍ മുതല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുകയില്‍ 1.7 ശതമാനം വര്‍ധവുണ്ടാകാന്‍ പോവുകയാണ്. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന വിധത്തിലായിരിക്കും ഈ വര്‍ധനവ്.

യൂണിവേഴ്സല്‍ ക്രെഡിറ്റ് ഒരു സ്റ്റാന്‍ഡേര്‍ഡ് അലവന്‍സാണ്. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഏത് അധികവരുമാനവും യൂണിവേഴ്സല്‍ ക്രെഡിറ്റിനെ ബാധിക്കുന്നതായിരിക്കും.അതായത് നിങ്ങള്‍ അധികമായി സമ്പാദിക്കുന്ന ഓരോ പൗണ്ടിനും അനുസൃതമായി യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുകയില്‍ നിന്നും 63 പെന്‍സ് കുറയുന്നതായിരിക്കും.അതുപോലെ നിങ്ങള്‍ക്ക് അധികച്ചെലവുണ്ടാകുന്നുവെങ്കില്‍ അതിനനുസരിച്ച് ലഭിക്കുന്ന തുകയില്‍ വ്യത്യാസം വരുകയും ചെയ്യും. ഉദാഹരണമായി  യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷിക്കുന്നവര്‍ കുട്ടികളാണെങ്കിലോ അല്ലെങ്കില്‍ ഭിന്നശേഷിയുള്ളവരാണെങ്കിലോ ലഭിക്കുന്ന തുകയില്‍ പെരുപ്പമുണ്ടാകും. കൂടാതെ  ജോലി ചെയ്യാനാവാത്ത വിധം രോഗമുണ്ടെങ്കിലോ വാട കൊടുക്കാന്‍ സഹായം ആവശ്യമുണ്ടെങ്കിലോ യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന തുകയില്‍ വ്യത്യാസം വരാം. ഇന്റിപെന്റന്റ് ബെനഫിറ്റ്സ് കാല്‍ക്കുലേറ്റര്‍ ഓണ്‍ലൈന്‍ ഉപയോഗിച്ച് ഓരോരുത്തര്‍ക്കും ലഭിക്കുന്ന തുക കണക്കാക്കാം.

യൂണിവേഴ്സല്‍ ക്രെഡിറ്റ് പ്രകാരം  ഹൗസിംഗ്, കെയറര്‍ക്കുള്ള ചെലവ്, ചൈല്‍ഡ് കെയറിനുള്ള ചെലവ്, ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുള്ള പരിചരണത്തിനുള്ള ചെലവ്,  രോഗിയോ അല്ലെങ്കില്‍ ഭി്ന്നശേഷിയുള്ളതോ ആയ മുതിര്‍ന്നയാള്‍ക്കുള്ള ചെലവ് തുടങ്ങിയവയ്ക്കുള്ള പങ്കും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിന് മറ്റ് വരുമാനങ്ങളോ സമ്പാദ്യങ്ങളോ ഇല്ലാതിരിക്കുകയും അല്ലെങ്കില്‍ മൂലധനമായി 6000 പൗണ്ടോ അതില്‍ കുറവോ ആയിരിക്കുകയും ചെയ്താല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ പരമാവധി തുക ലഭിക്കും. നിങ്ങള്‍ക്കോ കുടുംബത്തിലെ മറ്റൊരാള്‍ക്കോ മറ്റ് വരുമാനമുണ്ടെങ്കില്‍ കിട്ടുന്ന തുകയില്‍ വ്യത്യാസം വരാം. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗവണ്‍മെന്റ് ഓഫ് യുകെ വെബ്സൈറ്റില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം സന്ദര്‍ശിക്കുക.

യൂണിവേഴ്സല്‍ ക്രെഡിറ്റ് മറ്റ് വരുമാനങ്ങളെ എങ്ങനെ ബാധിക്കും?
നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ചില വരുമാനങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിനെ തുടര്‍ന്ന് ഇല്ലാതാകും.സ്റ്റാറ്റിയൂട്ടറി സിക്ക് പേ, പെന്‍ഷന്‍ ഇന്‍കം, സ്റ്റാറ്റിയൂട്ടറി മെറ്റേര്‍ണിറ്റി , പാറ്റേര്‍ണിറ്റി അല്ലെങ്കില്‍ അഡോപ്ഷന്‍ പേ എന്നിവ ഇത്തരത്തില്‍ ഇല്ലാതാകും. എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ്, മെയിന്റനന്‍സ് പേമെന്റുകള്‍, ഡിസ്എബിലിറ്റി ലിവിംഗ് അലവന്‍സ്, പഴ്സണല്‍ ഇന്‍ഡിപെന്റന്‍സ് പേമെന്റ്, ബോര്‍ഡറുകള്‍, ലോഡ്ജറുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം തുടങ്ങിയവ യൂണിവേഴ്സല്‍ ക്രെഡിറ്റിന് ശേഷവും നിലനില്‍ക്കും.

യൂണിവേഴ്സല്‍ ക്രെഡിറ്റ് സമ്പാദ്യത്തെ എങ്ങനെ ബാധിക്കും?
നിങ്ങള്‍ക്ക് സമ്പാദ്യമോ അല്ലെങ്കില്‍ മൂലധനമായോ (നിക്ഷേപങ്ങള്‍, അല്ലെങ്കില്‍ ഓഹരികളില്‍ നിന്നുള്ളവ) എത്ര തുക ലഭിക്കുന്നു എന്നതിനനുസൃതമായി യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ ലഭിക്കുന്ന   തുക വ്യത്യാസപ്പെടും. നിങ്ങള്‍ക്കോ പാര്‍ട്ട്ണര്‍ക്കോ  ഈ വകകളില്‍ 6000 പൗണ്ടോ അതില്‍ കുറവോ ആണ് ലഭിക്കുന്നതെങ്കില്‍  യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ ഇത് കുറവ് വരുത്തില്ല. 6000 പൗണ്ടിനും 16,000 പൗണ്ടിനും ഇടയിലാണ് വരുമാനമെങ്കില്‍  ആദ്യത്തെ 6000 പൗണ്ട് കണക്കാക്കില്ല. ശേഷിക്കുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത ശതമാനം നിങ്ങളുടെ യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ നിന്നും കുറയ്ക്കുന്നതായിരിക്കും.  നിങ്ങള്‍ക്ക് 16,000 പൗണ്ടിന് മേലാണ് വരുമാനമെങ്കില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 0345 600 0723ല്‍ ബന്ധപ്പെടാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയുള്ള സമയത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ വിളിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category