1 GBP = 92.00 INR                       

BREAKING NEWS

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ സര്‍ക്കുലറിനെതിരെ അങ്കമാലി അതിരൂപത മുഖപത്രം; ലൗ ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതെന്ന് സത്യദീപത്തില്‍ വിമര്‍ശനം; ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍;പൗരത്വ ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തില്‍ വന്നത് ആശങ്കയുണ്ടാക്കുന്നതെന്നും വിമര്‍ശനം

Britishmalayali
kz´wteJI³

കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ കത്തോലിക്കാ സഭ രണ്ട് തട്ടില്‍. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വാദത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. സിനഡ് പാസാക്കിയ സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് വിമര്‍ശനം പുറത്തുവന്നത്. ലൗ ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തില്‍ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രം വിമര്‍ശിക്കുന്നു. ഫാദര്‍കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍ . പൊലീസ് കൃത്യമായ നടപടിചകളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയത്.

സിനഡ് പ്രമേയത്തിലുണ്ടായിരുന്ന ലൗ ജിഹാദ് ആരോപണം എന്‍ ഐ എ അന്വേഷിക്കണവേണമെന്ന ആവശ്യവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷനും രംഗത്തുവന്നിരുന്നു. പ്രേമം നടിച്ചു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്ന സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി എന്‍ ഐ എ അന്വേഷിക്കണം എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ഐസിസില്‍ ചേരാന്‍ സിറിയയില്‍ പോയ 21 പേരില്‍ പകുതിയും ക്രിസ്തു മതത്തില്‍ നിന്നും മതം മാറിയവരാണെന്ന കണ്ടത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

വിഷയത്തില്‍ കേരളാ പൊലീസിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരളാ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ല എന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട്ടും ഡല്‍ഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചു കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. സിനഡിന്റെ പ്രമേയം വൈസ് ചെയര്‍മാന്റെ നടപടി ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരിച്ചു.

ഇതിന്റെ വെളിച്ചത്തിലാണ് എല്ലാ ലൗ ജിഹാദാരോപണങ്ങളും എന്‍ ഐ എ അന്വേഷിക്കണമെന്ന് ജോര്‍ജ് കുര്യന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിനിടെ സീറോ മലബാര്‍ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ്കുര്യന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ഒരു കത്തിന്റെ ചുവടു പിടിച്ചാണ് സീറോ മലബാര്‍ സഭ സിനഡ് 'ലൗജിഹാദ്' ആരോപണവുമായി രംഗത്തു വന്നതെന്നും ആരോപണമുണ്ട്.

കേരളത്തിലെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പുതിയ ലൗജിഹാദ് ആരോപണത്തിനു പിന്നിലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. രാജ്യത്തു നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കത്തുന്ന പ്രതിഷേധങ്ങളും സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും നിലവിലിരിക്കെ ഇന്നലെയാരംഭിച്ച സീറോ മലബാര്‍ സഭ സിനഡിന്റെ സന്ദേശമായി ലൗജിഹാദ് ആരോപണം മാത്രമാണ് പുറത്തുവന്നതെന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു.

കാലങ്ങളായി ഉന്നയിക്കപ്പെടുന്നതും പൊലീസും കോടതികളും നിരവധി തവണ തള്ളിക്കളഞ്ഞതുമായ കഥകളാണ് 'ലൗജിഹാദ്' ആരോപണങ്ങളായുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നല്‍കിയത്. ഈ ആരോപണങ്ങള്‍ തന്നെയാണ് സീറോ മലബാര്‍ സഭാ സിനഡ് ആവര്‍ത്തിച്ചതും. ജോര്‍ജ് കുര്യന്റെ 'ലൗ ജിഹാദ്' ആരോപണം തള്ളി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരിക രംഗത്തു വന്നിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വാരിക വ്യക്തമാക്കിയത്.

മാധ്യമ പ്രവര്‍ത്തകനായ എ ജെ ഫിലിപ്പ്, ജോര്‍ജ് കുര്യനെഴുതിയ തുറന്ന കത്തായ 'ലൗ നോട്ട് ജിഹാദ്, സാര്‍' എന്ന ലേഖനത്തില്‍ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ ജോര്‍ജ് കുര്യന്‍ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ രംഗത്തെത്താന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എന്‍ഐഎ 12 കേസുകള്‍ അന്വേഷിച്ചതാണ്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നു സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്‌നമായി കണ്ട് ഇതിന്മേല്‍ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ സിറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category