1 GBP = 92.00 INR                       

BREAKING NEWS

റഷ്യയില്‍ 13കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; ഉത്തരവാദി പത്ത് വയസ്സുകാരനായ കളിക്കൂട്ടുകാരന്‍: കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താനുറച്ച് പെണ്‍കുട്ടിയും വീട്ടുകാരും: വാര്‍ത്തകേട്ട് നടുങ്ങി തരിച്ച് ലോകം

Britishmalayali
kz´wteJI³

സൈബീരിയ: പത്ത് വയസ്സുകാരനായ ആണ്‍കുട്ടിയില്‍ നിന്നും പതിമൂന്ന് വയസ്സുകാരി ഗര്‍ഭിണിയായി. റഷ്യയിലെ സൈബീരിയയിലാണ് സംഭവം. സൈബീരിയയിലെ ക്രാസ്നോര്‍ക്ക് ടെറിട്ടറിയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളിലാണ് കുട്ടികള്‍ ഇരുവരും പഠിക്കുന്നത്. എന്നാല്‍ ഇരുവരും കുട്ടിക്കാലം മുതല്‍ തന്നെ കൂട്ടുകാരായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗര്‍ഭിണിയായ സ്‌കൂള്‍ കുട്ടിക്ക് വേണ്ട സഹായങ്ങളെല്ലാം സ്‌കൂള്‍ അധികൃതരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 13കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പൊലീസ് അറിയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ പൊലീസ് കേസ് എടുത്ത് അന്വേഷണവും തുടങ്ങി.

ആണ്‍കുട്ടിക്ക് പത്ത് വയസ് മാത്രം പ്രായമായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം എന്ത് നടപടി വേണമെന്ന് പൊലീസ് തീരുമാനിക്കും. കുട്ടികള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജില്‍ മാരീഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പത്ത് വയസ്സുകാരന്‍ തന്നെയാണോ കുട്ടിയുടെ അച്ഛനെന്ന കാര്യത്തില്‍ ഒരു പീഡിയാട്രീ,ന്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. തിയററ്റിക്കലി ഇതിന് സാധ്യതയുണ്ടെങ്കിലും ഈ കേസ് സത്യമാണോ എന്നതില്‍ സംശയമുണ്ടെന്നനും മറ്റാരുടെ എങ്കിലും ഗര്‍ഭം പത്ത് വയസ്സുകാരന് മേല്‍ കെട്ടി വയ്ക്കുകയാണോ എന്ന് സംശയമുള്ളതായും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ശാരീരിക പരിശോധന നടത്തി ഇത് വളരെ വേഗം കണ്ട് പിടിക്കാന്‍ സാധിക്കും.

2009ല്‍ ബ്രിട്ടനില്‍ 15കാരിയായ പെണ്‍കുട്ടി 12കാരനില്‍ നിന്നും ഗര്‍ഭം ധരിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റില്‍ ആ കുട്ടിയല്ല കുഞ്ഞിന്റെ അച്ഛനെന്നനും 15കാരനായ മറ്റൊരു ആണ്‍കുട്ടിയാണെന്നും തെളിഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category