1 GBP = 92.40 INR                       

BREAKING NEWS

വീടുകളിലെ രാത്രി ഒളിഞ്ഞു നോട്ടത്തിന്റെ പരിചയ മികവ് കവര്‍ച്ചയില്‍ മുതല്‍കൂട്ടാക്കിയ പെരുമണ്ണക്കാരന്‍; അച്ഛനും അമ്മയോടും ഒത്ത് കിടക്കുന്ന കുട്ടികളെ അവരറിയാതെ പൊക്കാന്‍ മിടുമിടുക്കന്‍; വളഞ്ഞ വഴിയില്‍ പണമുണ്ടാക്കിയത് ഗോവയില്‍ അടിച്ചു പൊളിക്കാനും മയക്കുമരുന്നില്‍ ഉന്മാദം കണ്ടെത്താനും; ഹ്യുണ്ടായ് അനസ് ആളു ചില്ലറക്കാരനല്ല; കോഴിക്കോടിന്റെ രാത്രി പേടിക്ക് അവസാനമാകുമോ?

Britishmalayali
kz´wteJI³

കോഴിക്കോട്: രാത്രികാലങ്ങളില്‍ ഇറങ്ങി നടന്നു വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ശീലമാണ് അനസിനെ മോഷ്ടാവാക്കിയത്. ഒളിഞ്ഞു നോക്കുന്നതിലെ ഹരം തീര്‍ന്നപ്പോള്‍ കവര്‍ച്ചയിലും ആനന്ദം കണ്ടെത്തി. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍ നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും വീട്ടിനുള്ളില്‍ നിന്നു മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയിലാകുമ്പോള്‍ ചുരുളഴിയുന്നത് കോഴിക്കോട്ടെ മോഷണ കഥകളാണ്. ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയും മറ്റും എന്തും കൈക്കലാക്കാന്‍ അനസിന് കഴിയുന്നത് ഒളിഞ്ഞു നോട്ട ശീലത്തിലെ പരിചയ മികവ് കാരണമാണ്,

മെയ് മാസത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ചെന്നുനോക്കുമ്പോള്‍ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു. രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ളാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നയാളുടെ വീട്ടിലും സമാനമായ രീതിയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി. ചെയിനും തണ്ടയും അരഞ്ഞാണവും കവര്‍ന്നെടുത്ത് കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു.

ഒറ്റ നില ടെറസ് വീടുകളില്‍ അകത്ത് നിന്നു ടെറസിലേക്കുള്ള കോണിപ്പടികള്‍ ഉള്ള വീടുകളിലാണ് അനസ് കൂടുതല്‍ മോഷണങ്ങളും നടത്തിവന്നത്. ടെറസില്‍ നിന്ന് വീട്ടിനുള്ളിലേക്കുള്ള പടികളിലേക്കുള്ള വാതില്‍ പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയില്‍ ജനല്‍ തുറന്നിട്ട് ഉറങ്ങുന്ന വീടുകളില്‍ ജനല്‍ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു അനസ് മോഷണം നടത്തി വരാറുള്ളത്. പല വീടുകളില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പൊലീസ് പിടികൂടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. പന്തീരാങ്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു.കെ. ജോസിന്റെയും സബ് ഇന്‍സ്പെക്ടര്‍ വി എം ജയന്റെയും നേതൃത്വത്തിലാണ് ഹുണ്ടായ് അനസിനെ പിടികൂടിയത്.

ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയാണ്. ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം. കോഴിക്കോട് മെഡിക്കല്‍ കോളജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി കേസുകള്‍ക്ക് ഇയാളുടെ അറസ്റ്റോടെ തുമ്പുണ്ടായി. പുത്തൂര്‍ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നത് പൊലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദനയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ശ്രീ.എ.വി.ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ മോഷണ രീതിയുള്ള കള്ളന്മാരുടെ പട്ടിക തയാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അനസിനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ്, ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പല സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ട്. മോഷണമുതലുകള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജൂവലറികളില്‍ വില്‍പ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരുമണ്ണ പൊന്നാരിത്താഴം അബ്ദുല്‍ സലീമിന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ രണ്ട് ചെയിനും 2 ബ്രെയ്സ്ലറ്റും 2 മുത്തുവളകളും പാറക്കണ്ടത്ത് മുഹമ്മദലിയുടെ വീട്ടില്‍നിന്ന് മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും പാറക്കണ്ടത്ത് ഷിനോജിന്റെ വീട്ടില്‍ നിന്ന് 3 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളായിക്കോട് പിലാതോട്ടത്തില്‍ ബഷീറിന്റെ വീട്ടില്‍നിന്ന് ഒന്നര പവന്റെ മാലയും ഇരിങ്ങല്ലൂര്‍ എളവനമീത്തല്‍ പുല്‍പറമ്പില്‍ ഷിജിത്തിന്റെ ഭാര്യയുടെ താലിമാലയും നല്ലളം കയറ്റിയില്‍ കൂനാടത്ത് സുമയ്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സിറ്റി സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, എം.മുഹമ്മദ് ഷാഫി, എം.സജി, എം.ഷാലു, കെ.അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, എന്‍.നവീന്‍, എം.ജിനേഷ് പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ മുരളീധരന്‍, ഉണ്ണി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category