1 GBP = 92.40 INR                       

BREAKING NEWS

സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം വീണ്ടും; കൊടും ക്രൂരതയ്ക്ക് ഇരയായത് കണിയാമ്പറ്റയിലെ അച്ഛനും മകളും; വിദ്യാര്‍ത്ഥിനിയായ മകളെയും അച്ഛനെയും ബസില്‍ നിന്നം തള്ളിയിട്ടു; അച്ഛന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി തുടയെല്ലു പൊട്ടി; പരിക്കേറ്റവരെ തഴഞ്ഞ് മുന്നോട്ടു പോയ ബസ് തടഞ്ഞു നിര്‍ത്തി കാറ്റഴിച്ചു വിട്ടു നാട്ടുകാര്‍

Britishmalayali
kz´wteJI³

കല്‍പ്പറ്റ: സ്വകാര്യ ബസുകളുടെ കണ്ണില്ലാത്ത ക്രൂരതയില്‍ ദുരിതത്തിലായി ഒരു കടുംബം. അച്ഛനോടു മകളോടുമാണ് സ്വകാര്യ ബസ്സുകാരുടെ ക്രൂരത. അച്ഛനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്നും ജീവനക്കാര്‍ തള്ളിയിട്ടതായി പരാതി. വീണ അച്ഛന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. തുടയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് മീനങ്ങാടിയിലാണ് സംഭവം.

കാര്യമ്പാടി സ്വദേശി ജോസഫിന് നേര്‍ക്കാണ് അതിക്രമം ഉണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം ഉണ്ടായത്. മീനങ്ങാടിക്ക് അടുത്ത് 54 എന്ന സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതായിരുന്നു ജോസഫും മകള്‍ നീതുവും. അവിടെ ബി എഡ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അതുകൊണ്ടു തന്നെ നിരവധി കുട്ടികള്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളെ കയറ്റാത്തിരിക്കാന്‍ ബസ് പതിവു പണി പയറ്റി.

വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി ബസ്സ്, നീതു ഇറങ്ങുംമുമ്പ് എടുത്തു. ഇതോടെ നീതു ബസ്സിന് അടിയിലേക്ക് പോയി. പെട്ടെന്ന് റോഡിലേക്ക് ഉരുണ്ടതോടെ നീതു ചക്രത്തിന് അടിയില്‍ നിന്നും രക്ഷപ്പെട്ടു. ഇതിനിടെ മകള്‍ ഇറങ്ങും മുമ്പ് ബസ്സ് സ്റ്റാര്‍ട്ട് ചെയ്തത് ചോദ്യം ചെയ്ത് ജോസഫ് വീണ്ടും ബസ്സിലേക്ക് കയറി. ഇതോടെ പ്രകോപിതരായ ബസ്സ് ജീവനക്കാര്‍ ജോസഫിനെ പുറത്തേക്ക് തള്ളുകയായിരുന്നുവെന്ന് നീതു പറഞ്ഞു. താഴെ വീണ ജോസഫിന്റെ തുടയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. മുട്ടുചിരട്ട പൊടിഞ്ഞുപോയി.

ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോകുകയാണ് ബസുകാര്‍ ചെയത്ത്. ബസ്സ് തടഞ്ഞ നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോസഫിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. നീതുവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. കണ്ടക്ടറാണ് ജോസഫിനെ പിടിച്ചു തള്ളിയത്.

'സ്റ്റോപ്പില്‍ വെച്ച് ഞാനും പപ്പയും ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കയറാതിരിക്കാന്‍ ബസ് വേഗം എടുത്തു. തുടര്‍ന്ന് ഞാന്‍ വീണു. ഇത് ചോദ്യം ചെയ്യാന്‍ പപ്പ ബസ്സിലേക്ക് കയറിയപ്പോള്‍ ബസ് ജീവനക്കാര്‍ ഉന്തിയിടുകയായിരുന്നു', ജോസഫിന്റെ മകള്‍ പറയുന്നു. ഉന്തിയിട്ട് വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ല് പൊട്ടി പുറത്ത് വന്നെന്നും. മുട്ട് പൊടിഞ്ഞുപോയിട്ടുണ്ടെന്നും മകള്‍ പറയുന്നു. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും കടുത്ത രോഷത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category