1 GBP = 92.00 INR                       

BREAKING NEWS

കുരയ്ക്കാന്‍ മാത്രമല്ല നന്നായി പാടാനും ബാഗയ്ക്ക് അറിയാം; ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന വളര്‍ത്തു നായയുടെ വീഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

കുരയ്ക്കാന്‍ മാത്രമല്ല പാട്ടുപാടാനും നായകള്‍ക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിബംഗാളില്‍ നിന്നും ഒരു നായ. ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന ബാഗ എന്ന ഈ നായയുടെ രസകമരായ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്റര്‍നെറ്റ് സെന്‍സേഷനായ റാണു മണ്ഡല്‍ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്നതാണ് ഇന്റര്‍നെറ്റില്‍ പടരുന്നത്.

ബാറാക്ക്പോര്‍ സ്വദേശി പാടുന്നതിനിടയിലാണ് വളര്‍ത്തുനായും കൂടെ പാടിയത്. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് രസകരമായ ഈ സംഭവം. മൂന്ന് ദിവസം മുമ്പ് സുബീര്‍ ഖാന്‍ എന്ന വ്യക്തിയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബാറാക്ക്പോര്‍ സ്വദേശി തന്റെ ഹാര്‍മോണിയം വായിച്ചുകൊണ്ട് 'തെരി മേരി കഹാനി' എന്ന ഗാനം പാടുന്നതിനിടയില്‍ വളര്‍ത്തുനായ അടുത്ത് നിന്ന് കൂടെ പാടുകയായിരുന്നു.

സുബീര്‍ ഖാന്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ 20 ലക്ഷം പേരാണ് കണ്ടത്. ''ഇന്ന് രാവിലെ ബാഗയും ഞാനും സംഗീതം അഭ്യസിച്ചു, എന്ന കുറിപ്പോടെയാണ് 30 സെക്കന്‍ഡ്‌സ് ദൈര്‍ഘ്യമുള്ള വീഡിയോ ഖാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അവരുടെ പെര്‍ഫോമന്‍സ് ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു, നായയുടെ കഴിവിനെ പ്രശംസിക്കാനും വീഡിയോ കണ്ടവര്‍ മറന്നില്ല. വീഡിയോയ്ക്ക 59,000 'ഷെയറുകളും 26,000 പ്രതികരണങ്ങളും ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category