1 GBP = 92.40 INR                       

BREAKING NEWS

തീവ്രവാദികളെ ജാമ്യത്തിലെടുക്കാന്‍ എത്തിയത് തിരുനെല്‍വേലിയിലെ മൂന്ന് അഭിഭാഷകര്‍; നാട്ടുകാര്‍ എതിര്‍ത്തതോടെ നാണം കെട്ട് മടങ്ങി വക്കീലന്മാര്‍; കൊലപാതകികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ രണ്ട് പ്രമുഖ വ്യാപാരികളും പൊലീസ് നിരീക്ഷണത്തില്‍; പുന്നയ്ക്കാട്ടുവിളയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി റെയ്ഡ്; കസ്റ്റഡിയിലുള്ളത് 18 പേര്‍; എല്ലാം രഹസ്യമാക്കി ക്യൂ ബ്രാഞ്ച്; കളിയിക്കാവിളയില്‍ എസ് ഐയെ വെടിവച്ച് കൊന്നത് ഐസിസുകാരെന്ന നിഗമനത്തിലേക്ക് പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കളിയിക്കാവിള അതിര്‍ത്തി ചെക്പോസ്റ്റില്‍ എസ്ഐയെ കൊലപ്പെടുത്തിയത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്. കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികള്‍ വെളിപ്പെടുത്തി. പ്രതികളുടെ ഐസിസ് ബന്ധം അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപ്രതികളേയും മൂന്നുദിവസത്തേയ്ക്കു റിമാന്‍ഡില്‍ വിട്ടു.

രണ്ടു പ്രതികളെയും തക്കല സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു. ബൂധന്‍ രാത്രി കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് നാഗര്‍കോവിലിലെത്തിച്ച ഇരുവരെയും ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ച ശേഷം ആറോടെ തക്കല സ്റ്റേഷനിലേക്ക് മാറ്റി. സുരക്ഷിതത്വം കണക്കിലെടുത്താണ് തക്കലയിലേക്ക് കൊണ്ടുപോയത്. കുഴിത്തുറ കോടതിയില്‍ ഹാജരാക്കുമെന്ന നിഗമനത്തില്‍ അതിരാവിലെ തന്നെ കോടതി പരിസരത്തും, തക്കല സ്റ്റേഷനു മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ അടക്കം വന്‍ ജനക്കൂട്ടം കാത്ത് നിന്നെങ്കിലും രാത്രി വൈകിയും പ്രതികളെ പുറത്തിറക്കിയില്ല. പ്രതികളെ സഹായിച്ചെന്ന സംശയത്തില്‍ കളിയിക്കാവിള, അയിങ്കാമം, ഇഞ്ചിവിള പ്രദേശത്തെ ഒട്ടേറെ പേര്‍ തമിഴ്നാട് പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 18 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

തെറ്റിയോട് പുന്നയ്ക്കാട്ടുവിളയില്‍ പൂട്ടികിടക്കുന്ന ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധന നടത്തി. സംഘത്തില്‍പെട്ടവര്‍ക്കു സാമ്പത്തികസഹായം നല്‍കിയെന്ന സംശയത്തില്‍ കളിയിക്കാവിളയിലെ രണ്ടു പ്രമുഖ വ്യാപാരികളെ ചോദ്യംചെയ്തതായും സൂചനകളുണ്ട്. പ്രതികളെ മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ നല്‍കാന്‍ തിരുനെല്‍വേലിയിലെ മുന്ന് അഭിഭാഷകര്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരുടെ നിര തന്നെ ഉടന്‍ എത്തിയത് സംഘത്തിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണ്. ജാമ്യാപേക്ഷയുമായി എത്തിയ മൂന്ന് അഭിഭാഷകരെ ഒരു സംഘം ആളുകള്‍ തടഞ്ഞു. കോടതി തുറക്കുമ്പോള്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞായിരുന്നു തടയല്‍. കനത്ത സുരക്ഷയിലായിരുന്നു പ്രതികളെ കോടതിയിലേക്കെത്തിച്ചത്.

മുഖ്യ പ്രതികളായ അബ്ദുള്‍ ഷമീമും, തൗഫീഖും തീവ്രവര്‍ഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാന്‍ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരന്‍ വില്‍സനെ കൊന്നതെന്നും പ്രതികള്‍ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റു പല ചോദ്യങ്ങള്‍ക്കും ഇരുവരും ഉത്തരം നല്‍കിയില്ല. ഭീകര സംഘടനയായ ഐസിസ് ബന്ധമടക്കം സംശയിക്കുന്നതിനാല്‍ പത്ത് മണിക്കൂറിലേറെയാണ് ആദ്യദിന ചോദ്യം ചെയ്യല്‍ നീണ്ടത്. സുരക്ഷ പ്രശ്നങ്ങളുള്ളതിനാല്‍ കൊല നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷമെ നടത്തൂ.

തമിഴ്നാട്-കേരള അതിര്‍ത്തിയായ കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വില്‍സണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികള്‍ കാലില്‍ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളില്‍ കടന്ന് മറുവശത്തുകൂടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എസ്‌ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ പാളയംകോട്ട ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡി അപേക്ഷ തിങ്കഴാഴ്ച കോടതി പരിഗണിക്കും. അതിനാല്‍ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന മെഹബൂബ് പാഷയാണ് കൃത്യം നടത്തിയ 17അംഗ സംഘത്തിന്റെ തലവനെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗൂഢാലോചന സംബന്ധിച്ചോ ആസൂത്രണത്തിന് പിന്നിലുള്ളവരെ കുറിച്ചോ പ്രതികള്‍ സൂചന നല്‍കിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category