1 GBP = 92.00 INR                       

BREAKING NEWS

പീഡിപ്പിക്കപ്പെട്ട നടിയെ രാമന്‍പിള്ള ക്രോസ് വിസ്താരം ചെയ്യുക ദൃശ്യങ്ങളിലെ ഫോറന്‍സിക് ഫലം കിട്ടിയ ശേഷം മാത്രം; അംഗീകരിക്കുന്നത് ഒന്നാം സാക്ഷിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ദൃശ്യ തെളിവില്‍ വ്യക്തത വേണമെന്ന ആവശ്യം; മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ടുറപ്പാക്കി കോടതിയുടെ നിര്‍ണ്ണായക നീക്കം; വിചാരണ തടസ്സപ്പെടുത്താനുള്ള നടന്റെ എല്ലാ അടവും പൊളിച്ച് സുപ്രീംകോടതി; പ്രതിക്കൂട്ടില്‍ ദിലീപ് നില്‍ക്കുമ്പോള്‍ പ്രതിസന്ധിയിലാകുക കേശു ഈ വീടിന്റെ നാഥന്‍ അടക്കമുള്ള ചിത്രങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുന്നത് പ്രതിയുടെ വാദങ്ങളും അംഗീകരിച്ച്. ദിലീപിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനാ ഫലം ക്രോസ് വിസ്താരത്തിന് അനിവാര്യമെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഇത് അംഗീകരിച്ചു കൊണ്ട് തന്നെ എത്രയും വേഗം കേസില്‍ വിധി വരാന്‍ അവസരമൊരുക്കുകയാണ് സുപ്രീംകോടതി. ഇതോടെ ദിലീപ് കേസില്‍ സുപ്രീംകോടതിയുടെ നിലപാട് കടുകട്ടിയാണെന്ന് വ്യക്തമാകുകയാണ്. വിചാരണ തടസ്സപ്പെടുത്താനുള്ള നിയമ നീക്കങ്ങള്‍ ഇനി നടത്താന്‍ ദിലീപിനും കഴിയാത്ത വിധമാണ് കോടതി വിധി.

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. കേസിലെ ഒന്‍പതാം പ്രതിയാണു ദിലീപ്. കോടതി പരിശോധിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ തനിപ്പകര്‍പ്പാണു പരിശോധനയ്ക്ക് അയച്ചത്. ഇതേ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ട കോടതി മുറിയില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം.

പ്രതിഭാഗത്തിനൊപ്പം ദൃശ്യങ്ങള്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ തയാറാക്കിയ ചോദ്യാവലികള്‍ക്കൊപ്പമാണു ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് വിചാരണയുടെ ഈ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാന്‍ കഴിയും. ഇതിന് അവസരമൊരുങ്ങും വരെ വിചാരണ പാടില്ലെന്നാണ് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് ദിലീപിന് രക്ഷപെടാന്‍ പഴുതില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ അടക്കം വ്യക്തമാക്കിയത്.

മെമ്മറി കാര്‍ഡിന്റെ ഫെറന്‍സിക് പരിാേശധന ഫലം വന്നതിനുശേഷമായിരിക്കും ദിലീപിനെ ക്രോസ് വിസ്താരം നടത്തുക. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫൊറന്‍സിക് വിഭാഗത്തിനും കോടതി നിര്‍ദ്ദേശം നല്‍കി. ഫൊറന്‍സിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വിചാരണ കോടതി അപേക്ഷ തള്ളിയത്. ഇതോടെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ വിചാരണ തുടങ്ങരുത്, വിചാരണക്കോടതി തന്നെ പ്രതിചേര്‍ത്ത നടപടി റദ്ദാക്കുക, പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍, ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതു വിചാരണ വൈകാന്‍ ഇടയാക്കുമെന്നായിരുന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദം. കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.

വിചാരണാനടപടി ആരംഭിച്ചതിനാല്‍ തന്റെ അപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഒന്നാംസാക്ഷിയായ നടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ ഫോറന്‍സിക് പരിശോധനാഫലം ആവശ്യമാണ്. അതിനു മുമ്പ് വിചാരണ നടത്തുന്നതു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ട് തന്നെയാണ് വിചാരണ തടസ്സപെടുത്താതെ കോടതി ഇടപെടല്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് കിട്ടുന്നുവെന്ന് സുപ്രീംകോടതി തന്നെ ഉറപ്പിക്കും. അതിനാല്‍ പീഡിപ്പിക്കപ്പെട്ട നടിയോടെ ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാകും ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ചോദ്യങ്ങള്‍ ചോദിക്കുക.

ആക്രമണദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്നു കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഇപ്പോള്‍ നാദിര്‍ഷായുടെ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. എന്നും വിചാരണ നടക്കുമ്പോള്‍ സിനിമാ അഭിനയത്തിന് ദിലീപിന് പോകാന്‍ കഴിയാത്ത അവസ്ഥയും വരും. ഇതും നടന് പ്രതിസന്ധിയായി മാറും.

ഏതായാലും കേശു ഈ വീടിന്റെ നാഥന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വിചാരണയ്ക്ക് ശേഷം മാത്രമേ അഭിനയത്തെ കുറിച്ച് നടന്‍ ചിന്തിക്കൂവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category