1 GBP = 92.00 INR                       

BREAKING NEWS

ദൃശ്യങ്ങളുടെ ഫോറന്‍സിക് ഫലം വരും വരെ വിചാരണ പാടില്ലെന്ന വാദം തള്ളി പരമോന്നത നീതി പീഠം; സുപ്രീംകോടതിയില്‍ നടന്‍ നടത്തിയ നിയമ നീക്കം പൊളിഞ്ഞു; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തിന് സ്റ്റേ ഇല്ല; ഈ മാസം 30ന് തന്നെ വിചാരണ തുടരും; സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് ഫോറന്‍സിക് ഫലം അനിവാര്യതയെന്ന പോയിന്റും തള്ളുമ്പോള്‍ നിരാശനാകുന്നത് നടന്‍ തന്നെ; അഡ്വ രാമന്‍പിള്ളയുടെ മറ്റൊരു നീക്കം കൂടി പൊളിയുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു ആവശ്യം .സാക്ഷികളെ ഈ മാസം 30 മുതല്‍ വിസ്തരിക്കാനിരിക്കെയായിരുന്നു ദിലീപിന്റെ പുതിയ നീക്കം. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് വിചാരണ കോടതി സാക്ഷി വിസ്താരത്തിനായുള്ള നടപടികള്‍ ആരംഭിച്ചതിനാല്‍ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തടസം സൃഷ്ടിക്കുമെന്നാണ് ദിലീപിന്റെ വാദം. ഇതാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ ഇനി ആറു മാസത്തിനുള്ളില്‍ ദിലീപിന്റെ കാര്യത്തില്‍ വിധി വരും. നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറു മാസം കൊണ്ട് തീര്‍ക്കണമെന്ന സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തിലാണ് ഇത്.

ദിലീപിനെ വിചാരണ ചെയ്യുന്നത് ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷം മതിയെന്നും റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ലാബിന് നിര്‍ദ്ദേശം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ വീഡിയോ തെളിവുകളില്‍ സംശയമുന്നയിച്ചാണ് ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ആവശ്യം തള്ളിയത്. ഇതോടെ അതിവേഗ വിചാരണയ്ക്ക് സുപ്രീംകോടതി വീണ്ടും നിര്‍ദ്ദേശിക്കുകയാണ്. ഇതിനായി പ്രത്യേക കോടതിയും സജ്ജമാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ക്കിടെ ജഡ്ജി മാറില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. വിചാരണയില്‍ പ്രത്യേക കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് തുടരും. ഒരേ കോടതിയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം.വര്‍ഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റിക്കോര്‍ഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവന്‍ ഈ കോടതിയില്‍ തുടരാനാകുമോ എന്നതു സംശയത്തിലായിരുന്നു. എന്നാല്‍, മേയില്‍ കേസിന്റെ വിസ്താരം പൂര്‍ത്തിയായില്ലെങ്കില്‍ ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടിക്കൊടുക്കാനാണു ഹൈക്കോടതി രജിസ്ട്രിയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് വിചാരണ സ്റ്റേ ചെയ്യാനുള്ള ദിലീപിന്റെ ആവശ്യം കോടതി തള്ളുന്നത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന. സുപ്രീംകോടതിയാണ് ഇതിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചത്. സാങ്കേതിക വിദഗ്ദ്ധന്‍ തയ്യാറാക്കിയ ചോദ്യാവലിയും ഇതിനൊപ്പമുണ്ട്. പരിശോധനയുടെ ചെലവ് ദിലീപ് വഹിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഫോറന്‍സിക് ലാബിന്റെ പരിശോധന റിപ്പോര്‍ട്ട് വിചാരണയുടെ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ല. എന്നാല്‍, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ ഇത് ഉപയോഗിക്കാം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച കോടതി കുറ്റം ചുമത്തിയിരുന്നു.

കേന്ദ്ര ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെക്കണം എന്ന് വിചാരണ കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആറു മാസത്തിനുള്ള ദിലീപിന്റെ കാര്യത്തില്‍ വ്യക്തത വരും. വിചാരണ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെ കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിക്കു സ്ഥലം മാറ്റമുണ്ടായാല്‍ പകരം വനിതാ ജഡ്ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും. അതുകൊണ്ടാണ് ഹണി വര്‍്ഗ്ഗീസിനെ മാറ്റാത്തത്. രജിസ്ട്രിയുടെ തീരുമാനത്തോടെ കേസിന്റെ വിചാരണക്കു ശേഷമേ ജഡ്ജിക്ക് സ്ഥലം മാറ്റമുണ്ടാകൂ എന്നുറപ്പായി. അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യര്‍ത്ഥന അനുവദിച്ചാണ് കേസ് വനിതാ ജഡ്ജിയായ ഹണി എം.വര്‍ഗീസിനു ഹൈക്കോടതി കൈമാറിയത്.

കൊച്ചിയിലെ സിബിഐ. പ്രത്യേക കോടതി ജഡ്ജിയായാണ് ഇവര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. ജഡ്ജിയുടെ സ്ഥലം മാറ്റം മുന്നില്‍ക്കണ്ടാണു വിചാരണ പരമാവധി നീട്ടാനുള്ള ദിലീപിന്റെ നീക്കമെന്നു സംശയമുണ്ടായിരുന്നു. ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയും ഇതിന്റെ ഭാഗമായിരുന്നുവെന്ന വിലയിരുത്തലുകളെത്തി. ആറു മാസം കൊണ്ട് കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതിയില്‍ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഇനി ഓരോ ദിനവും നിര്‍ണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമന്‍പിള്ളയാണ് ദിലീപിന്റെ അഭിഭാഷകന്‍.

കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യര്‍ത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വര്‍ഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. നേരത്തെ തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നാണ് കത്തില്‍ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്ന് കത്തില്‍ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാന്‍ ശ്രമിച്ചത്. പള്‍സര്‍ സുനിയുടെ ബ്ലാക് മെയില്‍ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസില്‍ പ്രതിയായത് താന്‍. ഇതിനെല്ലാം പിന്നാല്‍ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category