1 GBP = 92.40 INR                       

BREAKING NEWS

ഇത് ബ്രിട്ടീഷ് കൊളോണിയല്‍ കാലമല്ല, നിയമവാഴ്ചയുള്ള കാലമാണെന്ന് ഓര്‍ക്കണം; മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമര്‍ശത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ആരിഫ് മുഹമ്മദ് ഖാന്‍; പിണറായി നടത്തിയത് ചട്ടലംഘനം തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞത് 'റൂള്‍സ് ഓഫ് ബിസിനസി'ന്റെ പകര്‍പ്പുമായി കോപ്പിയും കൈയിലേന്തി; ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല; വെറുതേ ചൊറിഞ്ഞ സര്‍ക്കാറിനെ വട്ടംകറക്കാന്‍ ഉറപ്പിച്ച് ഗവര്‍ണര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍. പൗരത്വ നിയമ ഭേദഗതിയില്‍ വോട്ടുബാങ്കു രാഷ്ട്രീയം കളിക്കാന്‍ ലക്ഷ്യമിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ഇരുവരും വാക് യുദ്ധം തുടങ്ങിയത്. ഇപ്പോള്‍ ഭരണഘടനാ തര്‍ക്കമെന്ന നിലയിലേക്ക ് പോലും വിഷയം നീണ്ടു പോകുകയാണ്. തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതേനാണയത്തില്‍ വിമര്‍ശിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു.

ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യകതമാണ്. ഇതിനെ കുറിച്ച് കോടതി വിധികളുമുണ്ട്. ഭരണഘടനയില്‍ ഉറച്ചുനിന്നു മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോയതിന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകേണ്ടതില്ല. കോടതിയെ സമീപിക്കുന്നതിനു മുന്‍പ് തന്നെ അറിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ കടമയാണ്. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. നിയമം മറ്റാരെക്കാളും ഉയരെയാണ്, സംസ്ഥാനം ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ബ്രിട്ടിഷ് കൊളോണിയല്‍ വ്യവസ്ഥയല്ല ഇപ്പോഴെന്നും ഭരണഘടന ഏറ്റവും ഉയരെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണെന്നകാര്യം അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയമത്തിന് അതീതനെന്നതുപോലെയെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രിക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷേ തന്നെ അറിയിക്കുന്നതാണു മര്യാദയെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നാണയത്തില്‍ മറുപടിയും നല്‍കി. നാട്ടുരാജാക്കന്മാരുടെ മീതെ പണ്ട് റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ താനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌തേമതിയാവെന്ന് ഇതിലെ ചട്ടങ്ങള്‍ എടുത്തുപറഞ്ഞ് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമര്‍ശനത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ഇതുകൊളോണിയല്‍ കാലമല്ല നിയമവാഴ്ചയുള്ള കാലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഈ ഹര്‍ജിയെ ചോദ്യം ചെയ്താണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. കേസില്‍ തന്നെ കൂടി കക്ഷിചേര്‍ക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പൗരത്വനിയമത്തെ എതിര്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു. രണ്ടുപാര്‍ട്ടികളും പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവരാണെന്നും കുമ്മനം പറയുന്നു.

മന്ത്രിസഭയുടെ നിര്‍ബന്ധത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏതെങ്കിലും തരത്തില്‍ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ ഗവര്‍ണര്‍ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തില്‍ തന്നെ കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റ് മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു.

അപേക്ഷയില്‍ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങള്‍ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയില്‍ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്ഠേന പാസാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് 2019ലാണ്. അതിനാല്‍ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹര്‍ജിക്കുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം അപേക്ഷയില്‍ പറയുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category