1 GBP = 93.60 INR                       

BREAKING NEWS

പാക്കിസ്ഥാനില്‍ നിന്നെത്തിയ കുടിയേറ്റക്കാരിക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം; നാല് മാസം മുന്‍പ് രാജസ്ഥാനില്‍ കുടിയേറിയ നീത സോധയെ തേടിയെത്തിയത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം; പൗരത്വ ബില്ലിനെ പിന്തുണയ്ക്കുന്നെന്നും സ്ത്രികളെ മുന്നോട്ട് നയിക്കാന്‍ താന്‍ ശ്രമിക്കുമെന്നും നീത

Britishmalayali
kz´wteJI³

ടോങ്ക്: പാക്കിസ്ഥാനില്‍ നിന്നെത്തിയ കുടിയേറ്റക്കാരിക്ക് ഇന്ത്യന്‍ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചു. രാജാസ്ഥാനിലെ നട്വാരയിലേക്ക് നാല് മാസം മുന്‍്പ് കുടിയേി പാര്‍ത്ത നീത സോധ എന്ന യുവതിക്കാണ് ഈ അവസരം ലഭിച്ചത്. നാല് മാസം മുമ്പാണ് പാക് വംശജ നീത സോധയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഇതോടെ രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്.

രാജസ്ഥാനിലെ നട്വാരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇവര്‍ മത്സരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ/ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നാണ് നീത സോധ പറയുന്നത്. എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ പൊതുപ്രവര്‍ത്തകനാണ്, അദ്ദേഹമാണ് എന്നെ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത്. ഞാന്‍ ഇന്ത്യയിലെത്തിയിട്ട് 18 വര്‍ഷമായി, നാല് മാസം മുന്നേയാണ് എനിക്ക് പൗരത്വം ലഭിക്കുന്നത്. പിന്നാലെ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുകയായിരുന്നു' സോധ പറഞ്ഞു.

'സ്ത്രീകളെ മുന്നോട്ട് നയിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. മികച്ച വിദ്യാഭ്യാസത്തിനും ആശുപത്രികള്‍ക്കുമായി പ്രവര്‍ത്തിക്കും. ഏറ്റവും പ്രധാനമായി, ഗ്രാമത്തിന്റെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി സ്ത്രീകള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പാക്കും' അവര്‍ പറഞ്ഞു. തങ്ങളുടെ ഗ്രാമത്തില്‍ സ്ത്രീ ശാക്തീകരണത്തിനും മികച്ച വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്ന നീത പറയുന്നത്.

സിഎഎയെ പിന്തുണച്ച് നിത രംഗത്തെത്തിയിരുന്നു. 2001 ല്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജോധ്പൂരില്‍ നിന്നാണ് നിത ഇന്ത്യയിലേക്ക് ചേക്കേറിയത്.സോധ രജപുത്ര സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഒരേ ജാതിയില്‍ വിവാഹം കഴിക്കാന്‍ കഴിയില്ല. ഭൂരിഭാഗം ആളുകളും ജോധ്പൂരിലാണ് താമസിക്കുന്നത്. 2005 ല്‍ അജ്മീറിലെ സോഫിയ കോളേജില്‍ നിന്ന് ആര്‍ട്‌സ് ക്ലാസ്സില്‍ ബിരുദം നേടിയ നീത 2011 ല്‍ പുണ്യ പ്രതാപ് കരനെ വിവാഹം കഴിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category