1 GBP = 92.30 INR                       

BREAKING NEWS

ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ പണമുണ്ടാക്കന്‍ 'സൈഡ് ബിസിനസായി' പെണ്‍വാണിഭം; സിനിമാ മോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ മാംസവില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചു കൊയ്തത് ലക്ഷങ്ങള്‍; ഒരു പെണ്‍കുട്ടിക്ക് വിലയിട്ടത് 60,000 രൂപ മുതല്‍ ലക്ഷം വരെ; മുംബൈ പൊലീസിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് രക്ഷപെടുത്തിയവരുടെ കൂട്ടത്തില്‍ 18ഉം 25ഉം വയസുള്ള യുവതികള്‍; സീരിയല്‍ നടി ഉള്‍പ്പെട്ട മറ്റൊരു സെക്സ് റാക്കറ്റിനെയും പൊക്കി

Britishmalayali
kz´wteJI³

മുംബൈ: സിനിമയുടെ മറവില്‍ പെണ്‍വാണിഭങ്ങള്‍ നടക്കുന്ന സംഘങ്ങള്‍ ബോളിവുഡില്‍ പെരുകുന്നു. ബോളിവുഡ് സിനിമാ ലോകവുമായി ബന്ധമുള്ളവരാണ് സെക്സ് റാക്കറ്റുകള്‍ നടത്തുന്നത്. അത്തര രണ്ട് സംഘങ്ങളെയാണ് മുംബൈ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പൊക്കിയത്. പെണ്‍വാണിഭ റാക്കറ്റ് നടത്തി വന്നിരുന്ന സിനിമയിലെ കാസ്റ്റിങ് സംവിധായകനും സീരിയല് നടി ഉള്‍പ്പെട്ട മറ്റൊരു റാക്കറ്റുമാണ് അറസ്റ്റിലായി. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍കുമാര്‍ പ്രേംലാല്‍ ആര്യയാണ് അറസ്റ്റിലായത്. മുംബൈ പൊലീസിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് കാസ്റ്റിങ് ഡയറക്ടറെ പിടികൂടിയത്.

അജയ് ശര്‍മ്മ, വിജയ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നവീന്‍കുമാര്‍ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ളവരെയാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്. നടിമാരെന്ന ലേബലില്‍ എത്തിക്കുന്ന ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ വരെയാണ് നവീനും സംഘവും ഈടാക്കിയിരുന്നത്. സംഘത്തിന്റെ കയ്യില്‍ നിന്നും 18 ഉം, 25 ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

നവീന്‍കുമാറിന്റെ പെണ്‍വാണിഭ റാക്കറ്റിനെക്കുറിച്ച് സൂചന കിട്ടിയതോടെ, രഹസ്യ കെണിയിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒരു കസ്റ്റമര്‍ മുഖേന നവീന്‍ കുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെണ്‍കുട്ടികളെ ആവശ്യപ്പെടുകയുമായിരുന്നു. ഓരോ പെണ്‍കുട്ടിക്കും 60,000 രൂപയാണ് നവീന്‍കുമാര്‍ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടലില്‍ അഡ്വാന്‍സായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീന്‍ കുമാര്‍ പെണ്‍കുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

അതേസമയം സിനിമ-സീരിയല്‍ നടിമാര്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റും മുന്‍പ് പിടിയിലായിട്ടുണ്ട്. മുംബൈ അന്ധേരിയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘത്തെയാണ് സിറ്റി പൊലീസിന്റെ സാമൂഹ്യസേവന വിഭാഗം വ്യാഴാഴ്ച പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഈ സംഘത്തിലുണ്ടായിരുന്നു. സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയുടെ(29) അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തി മോചിപ്പിച്ചത്. വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ പെണ്‍കുട്ടികളെ പ്രിയ ശര്‍മ്മ നിര്‍ബന്ധിച്ചുവെന്നാണ് കണ്ടെത്തല്‍.

പ്രിയ ശര്‍മ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ട്രാവല്‍ ഏജന്‍സി നടത്തുന്ന ഇവര്‍ക്ക് മറ്റ് ചില ഇടപാടുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സന്ദേഷ് റെവാലെ പറഞ്ഞു. സംഘത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി പരിപാടിയില്‍ അഭിനയിക്കുന്ന വ്യക്തി കൂടിയാണ് ഇവര്‍. മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന യുവതിയാണ് മറ്റൊരാള്‍. വെബ് സീരിസില്‍ അഭിനയിക്കുന്ന നടിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category