1 GBP = 98.80INR                       

BREAKING NEWS

ആദ്യ ഓവറില്‍ വിക്കറ്റ് കിട്ടിയിട്ടും പടിക്ക് പുറത്തായ ടിനു; വാതുവയ്പ്പിലെ ചതിയില്‍ കുടുക്കി ശ്രീശാന്തിന്റെ കരിയര്‍ നശിപ്പിച്ചതും ക്രിക്കറ്റിലെ ദൈവങ്ങള്‍; ഋഷഭ് പന്തിന് പരിക്കേറ്റിട്ടും കെഎല്‍ രാഹുലിന് ഗ്ലൗസ് നല്‍കി സഞ്ജുവിനെ മറന്ന് കോലിയും; എല്ലാം കണ്ടിട്ടും മിണ്ടാട്ടമില്ലാതെ ജയേഷ് ജോര്‍ജും; എല്ലാ വികാരവും വെറുമൊരു 'കോമയില്‍' ഒതുക്കി ന്യൂസലണ്ടില്‍ നിന്ന് പ്രതികരണവും; സഞ്ജു വി സാംസണിന്റെ നിരാശ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; പ്രതിഭകളെ ഇന്ത്യന്‍ ക്രിക്കറ്റ് കൊല്ലാക്കൊല ചെയ്യുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു വി സാംസണ്‍. ടിനു യോഹന്നാന്‍, ശ്രീശാന്ത്, പിന്നെ സഞ്ജു വി സാംസണ്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓവറില്‍ മാര്‍ക്ക് ബുച്ചറെന്ന ഇംഗ്ലീഷുകാരന്റെ വിക്കറ്റ് എടുത്ത് തുടക്കം ഗംഭീരമാക്കിയ ടിനു യോഹന്നാന് 3 ടെസ്റ്റുകള്‍ക്ക് അപ്പുറം കളിച്ചില്ല. ശ്രീശാന്തിനെ കരിയറിനെ തകര്‍ത്തത് വാതുവയ്പ്പിലെ ചതിക്കുഴിയായിരുന്നു. ഇവരെല്ലാം ഇങ്ങനെ തഴയപ്പെട്ടതും ഒതുക്കപ്പെട്ടതും മലയാളിയായതു കൊണ്ട് മാത്രമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ഷോഭിക്കുന്ന യുവത്വമായ ശ്രീശാന്ത് ഇന്ത്യയ്ക്ക് നല്‍കിയത് ഒട്ടേറെ മികച്ച വിജയങ്ങളായിരുന്നു. ശ്രീശാന്തിന് ശേഷം ടീമിന്റെ പടിവാതിലിലെത്തിയത് സൗമ്യനായ സഞ്ജു സാംസണായിരുന്നു. സജ്ഞുവിനേയും തഴയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്.

ഒഴിവാക്കലില്‍ പ്രതിഷേധവുമായി സഞ്ജുവിനായി സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ പലകുറി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു യാതൊരു പ്രതികരണവും താരം സമൂഹമാധ്യമങ്ങളിലോ, അല്ലാതെയോ ഇതുവരെയും നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലും സഞ്ജു 'ഒരു കോമ' ഇട്ടു. ട്വിറ്ററില്‍ സഞ്ജുവിന്റെ കോമയ്ക്ക് വലിയ പ്രതികരണമാണ് കിട്ടിയത്. ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാത്തതില്‍ താരത്തിന്റെ പ്രതികരണമാണ് ഈ കോമയെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ടീമില്‍നിന്നു ഒഴിവാക്കിയതിന്റെ മറുപടിയാണ് കോമയെന്നം പറയുന്നു. ഏതായാലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ക്രിക്കറ്റിലെ മോശം ഫോം തുടരുമ്പോഴും സഞ്ജു സാംസണ് നിരാശയായിരുന്നു.

ഇപ്പോള്‍ ഋഷഭിന് പരിക്കേറ്റു. എന്നിട്ടും സഞ്ജുവിന് രക്ഷയില്ല. അപ്പോള്‍ വിക്കറ്റ് കീപ്പറായെത്തിയത് കെ എല്‍ രാഹുലും. അതായത് സഞ്ജുവിനോട് ആര്‍ക്കും താല്‍പ്പര്യമില്ല. ന്യൂസിലണ്ടിലാണ് സഞ്ജു. എങ്കിലും ഒറ്റ കോളിന് മടങ്ങിയെത്തും. എന്നാല്‍ അത് ചെയ്യാതെ രാഹുലിനെ കീപ്പറാക്കി ഋഷഭിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ക്യാപ്ടന്‍ കോലി. കോലിയുടെ സ്വന്തം നാടായ ഡല്‍ഹിയില്‍ നിന്നുള്ള താരമാണ് ഋഷഭ് പന്ത്. അതുകൊണ്ടാണ് കൂടുതല്‍ പരിഗണനയെന്നാണ് ഉയരുന്ന വാദം. ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നു. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കി. ബിസിസിഐയില്‍ ജോയിന്റെ സെക്രട്ടറിയായ മലയാളി ജയേഷ് ജോര്‍ജ് ഇതിനോട് പ്രതികരിക്കുന്നുമില്ല.

സഞ്ജുവിന് അവസരങ്ങള്‍ നല്‍കാതിരുന്നതില്‍ വിമര്‍ശനങ്ങളേറെയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ താരത്തിന് ഇടം നേടാനാകാതെ പോയപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സഞ്ജു കളിച്ചത് ഒരു മത്സരം മാത്രം. ട്വന്റി20 രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ച് വര്‍ഷം കഴിഞ്ഞാണ് മലയാളി താരം രണ്ടാം മത്സരം കളിക്കുന്നത്. അതിനിടെ സഞ്ജുവിന്റെ ദിവസം ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാന്‍ പോകുന്നുവെന്നും നിരാശപ്പെടേണ്ടതില്ലെന്നും കോമ പോസ്റ്റിന് കമന്റുകളുമായി ആരാധകരെത്തി. ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പമാണ് നിലവില്‍ സഞ്ജു സാംസണ്‍. ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ 92 റണ്‍സിന് ജയിച്ചു. എന്നാല്‍ ഈ മത്സരത്തില്‍ സഞ്ജുവിന് കാര്യമായ ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല.

7 പന്തുകള്‍ നേരിട്ട താരം 4 റണ്‍സെടുത്ത് റണ്ണൗട്ടായി. ശുബ്മാന്‍ ഗില്‍ (50), ഋതുരാജ് ഗെയ്ക്വാദ് (93), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മലയാളി താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും സഞ്ജു സാംസണു പിന്തുണയുമായി എത്തിയിരുന്നു. ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ഇതോടെ രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു വി സാംസണെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

എന്നാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ കണ്ടില്ല. പകരം ആന്ധ്രയുടെ കെ.എസ് ഭരത് ആണ് ടീമില്‍ ഇടംപിടിച്ചത്. ഇതിന് മുമ്പ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാതിരുന്ന സഞ്ജു ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചത് ഒരൊറ്റ മത്സരം മാത്രമാണ്. പന്തിന് പരിക്കേറ്റിട്ടും ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെ നിരവധി ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ഒരു എഫ്ബി പോസ്റ്റിനും ട്വീറ്റിനും താഴെ പിന്തുണയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. സഞ്ജു ഇട്ട ഒരു 'കോമ' പോസ്റ്റിന് താഴെയാണ് ആരാധകരുടെ തിക്കും തിരക്കും. ടീമില്‍ അവസരം ലഭിക്കാത്തതിന്റെ പ്രതികരണമാണ് ഈ 'കോമ'യെന്നാണ് ആരാധകര്‍ പറയുന്നത്.

വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലില്‍ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാന്‍ റോല്‍സിന്റെ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലില്‍ അര്‍ദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നതിനാല്‍ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങള്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂര്‍ണ പിന്തുണ നല്കിയതും അച്ഛന്‍ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയര്‍ തലങ്ങളില്‍ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എല്‍ ആയിരുന്നു സഞ്ജുവിന്റെ കരിയര്‍ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നല്‍കി. ഇതോടെ ഇന്ത്യന്‍ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാല്‍ 2015ല്‍ ടി20യില്‍ ഇന്ത്യന്‍ കുപ്പായമിടാന്‍ കഴിഞ്ഞു. അതിന് അപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ജുവിനെ പരിഗണിക്കുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category