1 GBP = 92.40 INR                       

BREAKING NEWS

ഡോമിനോസ്, ബര്‍ഗര്‍ കിങ്, നന്ദൂസ്, മാക് ഡൊണാള്‍ഡ്‌സ് എന്നീ കടകളില്‍ വില്‍ക്കുന്നത് ഏറ്റവും മോശം കോഴിയെന്നു റിപ്പോര്‍ട്ട്; തല്‍ക്കാലം വിശ്വസിക്കാവുന്നത് കെ എഫ് സി, സ്റ്റാര്‍ബക്, സബ്വേ എന്നിവ; ജനങ്ങളെ തേടിയെത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണമെന്ന് മുന്നറിയിപ്പ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മക്കള്‍ ഒന്നു മുഖം വാടിയാല്‍ ഇപ്പോള്‍ അവരെ സന്തോഷിപ്പിക്കാന്‍ ലോകത്തിന്റെ ഏതു കോണിലും മാതാപിതാക്കള്‍ നടത്തുന്ന സൂത്രപ്രയോഗമാണ് ഏതെങ്കിലും ഫാസ്റ്റ് ഫുഡ് കടയില്‍ പോയി ഒരു നേരത്തെ ഭക്ഷണം വാങ്ങുക എന്നത്. അത് ലോകമെങ്ങും പേരുകേട്ട മാക് ഡൊണാള്‍ഡ്‌സോ പിസ ഹെട്ടോ ഒക്കെയായാല്‍ ഏറെ സന്തോഷം. ശരീരത്തിന് അത്ര നല്ലതല്ലെന്ന് ഒക്കെ മുതിര്‍ന്നവര്‍ക്ക് അറിയാമെങ്കിലും ചെറു ബാല്യക്കാര്‍ മുതല്‍ യൗവന പ്രായക്കാര്‍ വരെ ഒരേമട്ടില്‍ കൊതിയോടെ അകത്താക്കുന്ന ഭക്ഷണം ഏതെന്നു ചോദിച്ചാല്‍ കണ്ണും പൂട്ടി പറയാവുന്ന പേരുകളാണ് പല ഫാസ്റ്റ് ഫുഡ് ചെയ്‌നുകളുടെയും.

ഇക്കൂട്ടത്തില്‍ വിദേശ മലയാളികളുടെ മക്കളുടെ കാര്യം പറയുകയും വേണ്ടാ. വീട്ടില്‍ കഷ്ടപ്പെട്ടു തയ്യാറാക്കുന്ന നാടന്‍ ഭക്ഷണത്തോട് ഒക്കെ പല കുട്ടികള്‍ക്കും ഒരു തരം അറപ്പോടെയുള്ള സമീപനമാണ്. നാവില്‍ ഒന്നു തൊട്ടു നോക്കി രുചി അറിയുന്നതിന് മുന്‍പ് തന്നെ നോ എന്ന് പറയാന്‍ അവര്‍ പഠിച്ചിരിക്കുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും മോശം ഭക്ഷണമായി കരുതപ്പെടുന്ന ഒന്നാണ് തങ്ങള്‍ ആര്‍ത്തിയോടെ അകത്താക്കുന്നത് എന്ന് പലകുട്ടികളും അവരുടെ മാതാപിതാക്കളും അറിയുന്നില്ല എന്നതാണ് സത്യം. അവരുടെ കണ്ണു തുറപ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചു ഉന്നത ഗുണനിലവാരം ഉണ്ടെന്നു സദാ അവകാശപ്പെടുന്ന കടകള്‍ തന്നെയാണ് മോശം ഭക്ഷണം വില്‍ക്കുന്നത് എന്നും തിരിച്ചറിയാന്‍ സാധിക്കും.

ഏറ്റവും മോശം സാഹചര്യത്തില്‍ വളരുന്ന കോഴികളുടെ ഇറച്ചിയാണ് പല ഫാസ്റ്റ്ഫുഡ് ചെയ്നുകളും വില്‍ക്കുന്നത് എന്ന റിപ്പോര്‍ട്ട് ആണ് വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍- വാപ് - പങ്കു വയ്ക്കുന്നത്. രോഗബാധയുള്ള സാഹചര്യത്തിലാണ് പല കോഴികളും വളരുന്നത്. ഇക്കൂട്ടത്തില്‍ ഡോമിനോസ്, പിസാഹട്ട, മക്ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിങ്‌സ്, നന്ദൂസ് എന്നിവയൊക്കെ ഏറ്റവും മോശം പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കെഎഫ്സി 49 ശതമാനം മാര്‍ക്കോടെ ഏറ്റവും മികച്ചത് എന്ന പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ സ്റ്റാര്‍ ബാക്‌സും സബ് വേയും മെച്ചപ്പെട്ടത് എന്ന വിഭാഗത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഏറ്റവും നല്ലതെന്ന് കരുതി ജനം വാങ്ങുന്ന ഭക്ഷണമാണ് ഇത്തരത്തില്‍ മോശം എന്ന് കേള്‍ക്കേണ്ടി വരുന്നത്. ഏറ്റവും വേഗത്തില്‍ വളരുന്ന കോഴികളാണ് ഏറ്റവും മോശം പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന മാംസം ഇത്തരത്തില്‍ ഉള്ളതാണെന്ന് ഒരിക്കലും ഉപയോക്താവ് അറിയുന്നുമില്ല.

ഏറ്റവും വേഗത്തില്‍ വളരുന്ന കോഴികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇറച്ചി ലഭിക്കുന്നു എന്നതാണ് ഫാസ്റ്റ് ഫുഡ് ഭീമന്മാരെ ആകര്‍ഷിക്കുന്ന ഘടകം. എന്നാല്‍ ഈ ഇറച്ചി ഏറ്റവും മേന്മയുള്ളത് എന്നു പറയാന്‍ കഴിയുന്നത് ഇപ്പോള്‍ വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷനും പറയുകയാണ്. മുന്‍പ് ഇക്കാര്യം വെറും യുക്തിയുടെ പിന്‍ബലത്തില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആധികാരികത എവിടെ എന്ന മറുചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടുക ആയിരുന്നു.

ഒന്നു നടക്കാന്‍ പോലും കഴിയാത്ത വിധം ഇടം ഇല്ലാത്ത കൂടുകളില്‍ ആണ് ദശലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കെജ്ഡ് ചിക്കന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കോഴികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ പോലും വേണ്ടത്ര മേന്മയുള്ളതല്ല. അതിനാല്‍ തന്നെ യുകെയിലെ കടകളില്‍ ഈ മുട്ടകള്‍ മറ്റു മുട്ടകളെ അപേക്ഷിച്ചു പാതി വിലയിലാണ് വില്‍ക്കുന്നത്. എല്ലാം മുട്ടയല്ലേ എന്ന തോന്നലില്‍ വിലക്കുറവ് നോക്കി ജനം വാങ്ങുകയും ചെയ്യും.

കൂടുകളില്‍ വളരുന്ന ഒരു കോഴിക്ക് എ 4 പേപ്പറിന്റെ വലിപ്പം സ്ഥലം പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. യുകെയില്‍ ഏറ്റവും നല്ല സാഹചര്യത്തില്‍ വളരുന്ന കോഴികളുടെ ഇറച്ചി ഉപയോഗിക്കുന്നത് കെഎഫ്സി മാത്രം ആണെന്ന് വാപ് പറയുന്നു. തങ്ങള്‍ വാങ്ങുന്ന മാംസം ഏതു സാഹചര്യത്തില്‍ വളര്‍ത്തപ്പെടുന്നത് ആണെന്ന് ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ അറിയാതെ പോകുന്നതല്ല എന്നും വാപ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ചില കൂടുകളില്‍ 50000 മുതല്‍ ഒരു ലക്ഷം കോഴികള്‍ വരെയാണ് വളരുന്നത്. ലോകത്തു ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന ഭക്ഷണങ്ങളില്‍ ഒന്ന് എന്ന നിലയിലേക്ക് കോഴി ഇറച്ചി മാറിയതോടെ ഇതിന്റെ ആവശ്യകതയും ഏറുകയാണ്. ലോകമെങ്ങും സാന്നിധ്യം ഉള്ള എട്ടു കമ്പനികളെ തിരഞ്ഞെടുത്താണ് വാപ് പഠനം നടത്തിയത്.

യുകെയില്‍ പല പ്രധാന കടകളിലും മോശം കോഴിയാണ് വില്‍ക്കുന്നത് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോഴികളെ മികച്ച നിലയില്‍ വളര്‍ത്തുന്നു എന്ന് ഉറപ്പാക്കുന്ന കരാറില്‍ ഒപ്പിട്ടിരിക്കുന്നത് കെ എഫ് സി, അസ്ദ, വൈട്രോസ് തുടങ്ങിയ ഏതാനും കടകളാണ്. സബ്വേയും സ്റ്റാര്‍ബക്‌സും അമേരിക്കയിലും കാനഡയിലും ഇത്തരം കരാര്‍ ഒപ്പിട്ടിട്ടുണ്ടെകിലും യുകെയില്‍ അതിനു തയ്യാറല്ല.

കണക്കെടുപ്പില്‍ ഡോമിനോസ് അമേരിക്കയിലും ബ്രിട്ടനിലും ഒരുപോലെ മോശം പ്രകടനം കാഴ്ചവയ്ക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ പൂജ്യം പോയിന്റ് സ്‌കോര്‍ ചെയ്ത ഡോമിനോസ് യുകെയില്‍ കണ്ടെത്തിയത് വെറും ആറു പോയിന്റ് ആണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലും ഇതാണ് ഇവരുടെ സ്ഥിതി. ഒട്ടും മെച്ചപ്പെട്ടതല്ല പിസ ഹട്ടിന്റെ സ്ഥിതിയും. ഒന്‍പതു പോയിന്റില്‍ നിന്നും ആറിലേക്കു ഇറങ്ങിയാണ് ഈ കട നിലയുറപ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category