kz´wteJI³
ഷിക്കാഗോ: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ സ്വന്തം കാറിനുള്ളിലെ ഡിക്കിയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി.കഴിഞ്ഞ ഡിസംബര്‍ 30 മുതലാണ് യുവതിയെ കാണാതായത്. മൃതദേഹ പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണോ മരണമെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഷിക്കാഗോ ഷൗണ്ബര്ഗില് താമസമാക്കിയ സുരീല്‍ ഡാബാവാല (34)യുടെ മൃതദേഹമാണ് കാറിന്റെ ഡിക്കിയില്‍നിന്ന് കണ്ടെത്തിയത്. കാറില്‍ ജിമ്മിലേക്കു പോയ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. യുവതിയെ കാണാനില്ലെന്നു കാട്ടി പുതുവത്സരദിനത്തില്‍ വീട്ടുകാര്‍ പരാതി നല്കി. സ്വകാര്യ ഡിക്ടിറ്റീവ് ഏജന്‍സിയുടെ സഹായവും കുടുംബം തേടിയിരുന്നു. തെരച്ചിലിനൊടുവില്‍ തിങ്കളാഴ്ച ഷിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കിനു സമീപത്തുനിന്ന് യുവതിയുടെ കാര്‍ കണ്ടെത്തി. പിതാവിനെ വിവരം അറിയിച്ച് കാറിന്റെ താക്കോലെത്തിച്ച് തുറന്നപ്പോള്‍ ഡിക്കിയില്‍ പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയ സുരീല്‍, ഡോക്ടറായ പിതാവിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സെന്ററിന്റെ പ്രധാന ചുമതലക്കാരിയായിരുന്നു. ഷിക്കാഗോലെ ലയോള യൂണിവേഴ്സിറ്റിയില്‍ എംബിഎ പാസായിരുന്നു സുരീല്‍. ഡോ അഷറഫ് ഡബാവാലയുടേയും ഡോ മേത്തയുടേയും രണ്ട് പെണ്മുക്കളില് ഒരാളാണ് സുരീല്‍. ഗുജറാത്തില്‍ നിന്നുള്ള കുടുംബം ഏറെ നാളായി അമേരിക്കയിലാണ് താമസം. സൂരിലിനെ കണാതായതോടെ അന്വേഷണത്തിന് സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ സഹായം നല്‍കുമെന്നും കുടുംബം പ്രഖ്യാപിച്ചിരുന്നു.
പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മരണ വിവരം എത്തിയത്. കാറിലെ ഡിക്കിക്കുള്ളില്‍ മൃതദേഹം കണ്ടതു കൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 34കാരിയായ സൂരീലിന് ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും സൂചനയുമില്ല. എന്നാല്‍ ആത്മഹത്യയുടെ സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. പോസ്റ്റ്മോര്‍ട്ടം കിട്ടിയതിന് ശേഷമേ അന്തിമ നിഗമനത്തില്‍ പൊലീസ് എത്തൂ. ആരോ കൊന്ന് ഡിക്കിയില്‍ ഒളിപ്പിച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് അമേരിക്കയിലെ മലയാളികള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam